Image

വിജയ്‌യുടെ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ഞെട്ടിക്കുന്ന പ്രവചനവുമായി എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ സർവേ, 98-120 സീറ്റുകൾ വരെ നേടും

Published on 30 April, 2026
വിജയ്‌യുടെ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ഞെട്ടിക്കുന്ന പ്രവചനവുമായി എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ സർവേ, 98-120 സീറ്റുകൾ വരെ നേടും

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ ഭരണത്തുടർച്ചയാണ്  മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. 125-145 സീറ്റുകൾ നേടി ഡിഎംകെ ഭരണം നിലനിൽത്തുമെന്ന് പി-മാർക്ക് സർവേ പറയുന്നു. മാട്രിസ് എക്സിറ്റ് പോൾ സർവേ പറയുന്നത് ഡിഎംകെ തമിഴ്‌നാട്ടിൽ 122-132 സീറ്റ് നേടുമെന്നാണ്. സർവേകളിൽ പൊതുവെ കാണുന്ന ഒരു പ്രവണത വിജയ് നയിക്കുന്ന ടിവികെ വലിയ മുന്നേറ്റം നടത്തുമെന്ന സൂചനയാണ്. പി-മാർക്ക് സർവേ പ്രകാരം ഡിഎംകെ വീണ്ടും അധികാരത്തിൽ വരും. 125 - 145 സീറ്റുകൾ നേടും. എഐഎഡിഎംകെ 65 - 85 സീറ്റുകളാണ് നേടുക. ടിവികെ 16നും 26നും ഇടയിൽ സീറ്റുകൾ നേടിയേക്കുമെന്ന് പി മാർക്ക് സർവേ പറയുന്നു.

മാട്രിസ് എക്സിറ്റ് പോൾ പറയുന്നതും ഡിഎംകെ തമിഴ്‌നാട്ടിൽ വീണ്ടും അധികാരത്തിൽ വരുമെന്നാണ്. ഡിഎംകെ 122 - 132 സീറ്റുകൾ നേടും. എഐഎഡിഎംകെ 87 - 100 സീറ്റ് സ്വന്തമാക്കും. ടിവികെ 10 മുതൽ 12 വരെ സീറ്റുകൾ നേടിയേക്കും.

  പീപ്പിൾസ് പൾസ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത് ഡിഎംകെ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന്+ തന്നെയാണ് . ഡിഎംകെ 125 - 145 സീറ്റുകളാണ് നേടുക. എഐഎഡിഎംകെ 65നും 80നും ഇടയിൽ വോട്ട് നേടും. ടിവികെ 18നും 24നും ഇടയിൽ വോട്ടുകളാണ് നേടുക. മറ്റുള്ളവര്‍ 2-6 സീറ്റുകൾ വരെ നേടിയേക്കും

എന്നാൽ  എൻഡിടിവി-ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം  ഞെട്ടിക്കുന്നതാണ് .നടൻ വിജയ്‌യുടെ പുതിയ പാർട്ടിയായ ടിവികെ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 98-120 സീറ്റുകൾ നേടുമെന്നാണ് ഇവരുടെ പ്രവചനം.

പ്രജ പോൾ പ്രവചനം പറയുന്നത് ഡിഎംകെ 148-168 സീറ്റുകൾ നേടുമെന്നാണ്. എഐഎഡിഎംകെ 61-81 സീറ്റുകൾ നേടും. ടിവികെ 1-9 സീറ്റുകളും നേടും. ജെവിസി സർവേ തമിഴ്‌നാട്ടിൽ എഐഎഡിഎംകെ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. ഡിഎംകെ 75-95 സീറ്റ് നേടും. എഐഎഡിഎംകെ 128-147 സീറ്റുകളും നേടും. ടിവികെ 8-15 സീറ്റുകളും നേടും. പീപ്പിൾസ് ഇൻസൈറ്റ് സർവേയുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പറയുന്നത് 120-140 സീറ്റുകളിൽ ഡിഎംകെ വിജയിക്കുമെന്നാണ്. എഡിഎംകെ 60-70 സീറ്റുകളിലും ടിവികെ 30-40 സീറ്റുകളിലും മറ്റുള്ളവർ 0-4 സീറ്റുകളിലും വിജയിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക