
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജാതി ചിന്ത പേറുന്ന പുഴുക്കുത്ത് നിറഞ്ഞ മനസ്സുകള്‍ ഇപ്പോഴും തകര്‍ത്താടുന്നു എന്നത് വര്‍ത്തമാനകാലത്തെ ഏറ്റവംവലിയ ദുരന്തമാണ്.
കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം ആ 'മഹത് വ്യക്തികളെ' പൊതുസമൂഹത്തിനുമുന്‍പില്‍ പ്രദര്‍ശിപ്പിക്കുക കൂടി വേണം. ലോകത്തിനു മുന്നില്‍ കേരളത്തെ ലജ്ജിപ്പിച്ചു തല താഴ്ത്തിച്ചവരെ കേരളീയര്‍ മുഴുവന്‍ കാണണം. നിതിന്‍ രാജിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല. ഇതൊരു പാറ്റേണ്‍ ആണ്. ഒരു സംവിധാനത്തിന്റെ ഭാഗം. നിതിന്‍ രാജിന്റേത്
ത് ആത്മഹത്യയല്ല. സ്ഥാപനവല്‍കൃത കൊലയാണ്. നിതിന്‍രാജിന് ലഭിക്കാതെ പോയ നീതി അദ്ദേഹത്തിന്റെ കുടുംബത്തിനെങ്കിലും കിട്ടട്ടെയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.