Image

ഇപ്പോഴും നീ തന്നെ എന്റെ പ്രിയപ്പെട്ട വ്യക്തി'-ചെമ്പന്‍ വിനോദിന് വിവാഹ വര്‍ഷിക ആശംസ നേര്‍ന്ന് ഭാര്യ

Published on 30 April, 2026
ഇപ്പോഴും നീ തന്നെ എന്റെ പ്രിയപ്പെട്ട വ്യക്തി'-ചെമ്പന്‍ വിനോദിന് വിവാഹ വര്‍ഷിക ആശംസ നേര്‍ന്ന് ഭാര്യ


 


ആറാം വിവാഹവാര്‍ഷികം ആഘോഷിച്ച് ചെമ്പന്‍ വിനോദും ഭാര്യ മറിയം തോമസും. ചെമ്പന്‍ വിനോദിന് ആശംസ നേര്‍ന്ന് ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ കുറിപ്പും പങ്കുവെച്ചു. 'ആറ് വര്‍ഷങ്ങള്‍, ഒട്ടേറെ ഓര്‍മകള്‍. ഇപ്പോഴും നീ തന്നെയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവന്‍. സ്നേഹത്തിലും ചിരിയിലും എല്ലാ സാഹസികതകളിലും എന്റെ പങ്കാളി. നമുക്കായി ഇതാ ഇന്നും എന്നുമെന്നും. ഹാപ്പി ആനിവേഴ്സറി ചെമ്പോസ്‌ക്കാ'-മറിയം കുറിച്ചു.


2020-ലാണ് മറിയവും ചെമ്പന്‍ വിനോദ് ജോസും വിവാഹിതരാകുന്നത്. ചെമ്പന്‍ വിനോദ് ജോസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. 'ഭീമന്റെ വഴി' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക