
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് നടി ആശാ ജയറാം. അമേരിക്കയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ഇരുവരും പരിചയം പുതുക്കിയത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ നായികയായിരുന്നു ആശ. ആരാധകര്‍ക്കെന്ന പോലെ താരങ്ങള്‍ക്കും ഇതൊരു അവിസ്മരണീയ നിമിഷമായി മാറി.
മോഹന്‍ലാലിനെ കാണാന്‍ പോകുന്ന വിവരം ആശ നേരത്തേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 'നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ പോവുകയാണ്, എനിക്ക് ഇത് വിശ്വസിക്കാനോ ചിന്തിക്കാനോ പോലും കഴിയുന്നില്ല' എന്ന് വികാരാധീനയായാണ് ആശാ ജയറാം പറയുന്നത്.
'ഞങ്ങളുടെ നഗരത്തിലേക്ക് ലാലേട്ടനെ എത്തിച്ചതിന് നന്ദി. ഒരു പ്രതിഭാശാലിയായ വ്യക്തി എന്നതിലുപരി, മോഹന്‍ലാല്‍ വളരെ സ്‌നേഹമുള്ള ഒരാളാണ്. 40 വര്‍ഷം മുന്‍പുള്ള സഹപ്രവര്‍ത്തകരെപ്പോലും അദ്ദേഹം എത്രമാത്രം വിലമതിക്കുന്നു എന്നത് അദ്ഭുതകരമായി തോന്നി ഈ നിമിഷങ്ങളില്‍ വളരെ വളരെ സന്തോഷം.'-മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശ കുറിച്ചു.
രഘുനാഥ് പലേരി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒന്നുമുതല്‍ പൂജ്യംവരെ. അലീന എന്ന കഥാപാത്രത്തെയാണ് ആശാ ജയറാം അവതരിപ്പിച്ചത്. സിനിമയുടെ ക്ലൈമാക്‌സില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന 'ടെലിഫോണ്‍ അങ്കിള്‍' ആയാണ് മോഹന്‍ലാല്‍ എത്തിയത്. ആശാ ജയറാമിന്റെ അരങ്ങേറ്റചിത്രം
കൂടിയായിരുന്നു 'ഒന്നു മുതല്‍ പൂജ്യം വരെ'. തൊട്ടടുത്തവര്‍ഷം തനിയാവര്‍ത്തനം (1987), ഇസബെല്ല (1988), ഒറ്റയാള്‍പ്പട്ടാളം (1990), യാത്രയുടെ അന്ത്യം (1991) എന്നീ സിനിമകളില്‍ വേഷമിട്ടു.
പിന്നീട് സിനിമകളില്‍നിന്നും അകന്ന ആശാ ജയറാം ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാണ്. അമേരിക്കയിലെ ഒരു കമ്പനിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാനേജരായ അവര്‍ ഭരതനാട്യവും മോഹിനിയാട്ടവും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗായിക ജാനകി ജയറാമാണ് ആശയുടെ അമ്മ.