
ഒന്ന്
ഞാനെങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന്
കത്തിയോടും കഠാരയോടും ചോദിക്കരത്.
അതെന്റെ പ്രിയപ്പെട്ടവളോട്
ചോദിക്കണം.
രണ്ട്
ഇക്കുറിയെങ്കിലും
ഞാൻ വേർപ്പെട്ട് പോയാൽ
നമുക്ക് വല്ലപ്പോഴും
സ്വപ്നങ്ങളിലെങ്കിലും
കാണാമായിരുന്നു.
മൂന്ന്
ദൈവമേ,
ഒന്നില്ലെങ്കിൽ
ഈ ലോക ദുഃഖങ്ങളൊക്കെ
നീയെനിക്ക് മാറ്റിതാ....
അല്ലെങ്കിൽ
നീയെന്റെ ഹൃദയത്തെ
കല്ലാക്കി താ......
നാല്
നിങ്ങളെനിക്ക് വിഷം തന്നിട്ട്
എന്റെ രോഗ ശമനത്തിനായ് പ്രാർത്ഥിക്കുന്നു.
അഞ്ച്
കുഴിമാടമേ
നീ നിന്റെ മണ്ണിനോട് പറയണം.
എന്നെ പൊതിഞ്ഞിരിക്കുന്ന
ശുഭ്ര വസ്ത്രത്തിൽ
കറ പറ്റിക്കരതെന്ന്.
ഞാനിപ്പോ കുളിച്ച്
പുതിയ വസ്ത്രവും ധരിച്ച്
ഇങ്ങ് എത്തിയതല്ലേയുള്ളു.
ആറ്
രാത്രിയാകാശത്തെ
തിളങ്ങുന്ന നിലാവിനെ
പൊട്ടിതകർത്തനേകം
താരകങ്ങളാക്കി.
എന്റെ അശ്രദ്ധ എന്നെ
അലച്ചിൽ മാത്രം വശമുള്ള
യാത്രികനുമാക്കി.
ഏഴ്
ദൈവമേ,
എന്റെ ഹൃദയം വിലപിക്കുന്നതും
ഉരുകുന്നതും എന്ത് കൊണ്ടാകും?
നിന്റെ ഇഛയ്ക്ക് മേൽ
മറ്റൊരു ശക്തിയേയും
എനിക്ക് പ്രയോഗിക്കാനാവുന്നില്ലല്ലോ.
ചിലരെ നീ റോസാ പൂവായും
ചിലരെ നീ കനലായും
മാറ്റി തീർത്തില്ലേ?