Image

അവര്‍ സഹോദര്യത്തിന്റെയും കരുണയുടെയും പുതിയ ചരിത്രം രചിച്ചു; സ്‌നേഹഭവനം നല്‍കിയ മുസ്ലീം ലീഗിനെ അഭിനന്ദിച്ച് എം.എ നിഷാദ്

Published on 29 April, 2026
അവര്‍ സഹോദര്യത്തിന്റെയും കരുണയുടെയും പുതിയ ചരിത്രം രചിച്ചു; സ്‌നേഹഭവനം നല്‍കിയ മുസ്ലീം ലീഗിനെ അഭിനന്ദിച്ച് എം.എ നിഷാദ്

 

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് മുസ്‌ലിംലീഗ് വീട് നിര്‍മിച്ച് നല്‍കിയതിനെ അഭിനന്ദിച്ച് സംവിധായകന്‍ എം.എ. നിഷാദ്. ദുരന്തഭൂമിയില്‍ മുസ്‌ലിംലീഗ് രാഷ്ട്രീയം നോക്കാതെ നിന്നുവെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കേരളത്തില്‍ അവര്‍ സാഹോദര്യത്തിന്റെ കരുണയുടെ, പുതിയ ചരിത്രം രചിച്ചു. ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ അവര്‍ 
യാഥാര്‍ത്ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം ഏതുമായിക്കോട്ടെ. ഓരോ മലയാളിയുടെ മനസ്സിലും, ഈ ഭവനം ഒരഭിമാനമാണ്. സര്‍ക്കാര്‍ നല്‍കിയ വീടുകള്‍ ദുരിത ബാധിതരായ സഹോദരങ്ങള്‍ക്ക് ആശ്വാസമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ രംഗത്ത് എന്നും ശക്തമായ സാന്നിധ്യം മുസ്‌ലിംലീഗെന്ന പ്രസ്ഥാനത്തിനുണ്ട്. അവര്‍ വാക്കു പാലിച്ചിരിക്കുന്നു.


ദുരന്തഭൂമിയില്‍ അവര്‍ രാഷ്ട്രീയം നോക്കിയില്ല. സര്‍ക്കാറിനൊപ്പം നിന്നു. കേരളത്തില്‍ അവര്‍ സാഹോദര്യത്തിന്റെ, കരുണയുടെ, പുതിയ ചരിത്രം രചിച്ചു. ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ അവര്‍ യാഥാര്‍ത്ഥ്യമാക്കി. അഭിനന്ദനങ്ങള്‍. പാണക്കാട് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി 
സാഹിബ്ബുള്‍പ്പെടെയുളള നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും...

NB: ഈ പോസ്റ്റിനെങ്കിലും മതവും, വര്‍ഗീയതയും ചിലര്‍ കാണില്ല എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു...'' എം.എ നിഷാദ്.- എന്നായിരുന്നു പോസ്റ്റ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക