
സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത 'അവള്‍' മെയ് ഒന്നിന് മനോരമ മാക്‌സ് ഒടിടിയില്‍ റീലീസാകുന്നു.
നിരഞ്ജന അനൂപ്, കെ പി എ സി ലളിത, സബിത ജയരാജ്, നിതിന്‍ രഞ്ജി പണിക്കര്‍, ഷൈനി സാറ,മനോജ് ഗോവിന്ദന്‍, ഷിബു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഗോള്‍ഡന്‍ വിങ്‌സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിര്‍വഹിക്കുന്നു.
എഡിറ്റിംഗ്-ശ്രീജിത്ത് സി ആര്‍,
ഗാനരചന-മുഹാദ് വെമ്പായം,
സംഗീതം-കണ്ണന്‍ സി ജെ,
കലാസംവിധാനം-ജി ലക്ഷ്മണന്‍,
മേക്കപ്പ്-ലിബിന്‍ മോഹന്‍,
വസ്ത്രാലങ്കാരം- ഫെമിന ജബ്ബാര്‍,
സൗണ്ട് ഡിസൈന്‍-വിനോദ് പി ശിവറാം,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജി കോട്ടയം.
പി ആര്‍ ഒ-എ എസ് ദിനേശ്.