Image

എസ്സെൻസ് ഫെസ്റ്റിൽ തമ്പി ആന്റണി നടത്തുന്ന പ്രഭാഷണം 'വിശ്വാസം വിദ്വേഷമാകുമ്പോൾ'

ജെയിംസ് കുരീക്കാട്ടിൽ Published on 28 April, 2026
എസ്സെൻസ് ഫെസ്റ്റിൽ തമ്പി ആന്റണി നടത്തുന്ന പ്രഭാഷണം 'വിശ്വാസം വിദ്വേഷമാകുമ്പോൾ'

പ്രശസ്ത മലയാള സാഹിത്യകാരനും ചലച്ചിത്ര നിർമ്മാതാവും നടനുമായ ശ്രീ തമ്പി ആന്റണി, മെയ് 30 ന് ടെക്സസിലെ ഡാലസിൽ നടക്കുന്ന "എസ്സെൻസ് ഫെസ്റ്റിൽ" പങ്കെടുത്ത് പ്രഭാഷണം നടത്തുന്നു. 
എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ്, നടൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ തമ്പി ആന്റണി ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതനാണ്. കേരളത്തിൽ ജനിച്ച് വളർന്ന അമേരിക്കയിലേക്ക് കുടിയേറിയ  അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളിൽ ഇന്ത്യൻ അമേരിക്കൻ ജീവിതാനുഭവങ്ങൾ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

40-ലധികം മലയാളവും ഇംഗ്ലീഷും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം Cash, Beyond the Soul (ഹോളിവുഡ് ചിത്രം), പപ്പിലിയോ ബുദ്ധ, കൽക്കത്ത ന്യൂസ്, ജാനകി, Made in USA, സൂഫി പറഞ്ഞ കഥ, ഇവൻ മേഘരൂപൻ , പറുദീസ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തി നേടിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ചിത്രമായ Beyond the Soul-ൽ പ്രൊഫസർ ആചാര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഹൊണലുലു അന്താരാഷ്ട്ര ചലച്ചിത്ര മേള (USA)യിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. കാരൂരിന്റ പ്രശസ്ത കൃതിയായ പൊതിച്ചോറിലെ ഹെഡ്മാസ്ററെ അവതരിപ്പിച്ചതിന് കേരളാ ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട് .

അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളിൽ പ്രധാനപെട്ടവ, ഭൂതത്താൻ കുന്ന്  (ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച നോവൽ) – 2019-ലെ പ്രശസ്ത കലാകൗമുദി പുരസ്കാരം നേടി; രണ്ടാം പതിപ്പ് ലഭ്യമാണ്. (ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് Devil Mountain ആമസോണിൽ ലഭ്യമാണ്.)
Vasco de Gama (ചെറുകഥാസമാഹാരം, ഡി.സി. ബുക്സ്) – 2019-ലെ ബഷീർ പുരസ്കാരം നേടി; ഇപ്പോൾ മൂന്നാം പതിപ്പിൽ.
ഏകാന്തതയുടെ നിമിഷങ്ങൾ ( നോവൽ, മാതൃഭൂമി ബുക്സ് 
ഇടിച്ചക്കപ്ലാമ്മൂട്‌ പോലീസ് സ്റ്റേഷൻ , 
ആക്കൽദാമയിലെ കള്ളൻ. നാടകങ്ങൾ, ഒലിവ് ബുക്സ് 
മല ചവിട്ടുന്ന ദൈവങ്ങൾ (കവിതാസമാഹാരം, ഡി.സി. ബുക്സ്)
മരക്കിഴവൻ  (ഗ്രീൻ ബുക്സ്)
Penn Biker (ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യം; മലയാള പതിപ്പ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരണം)
ഡോഗ് വാക്കർ എന്നിവയാണ്.

 
തമ്പി ആന്റണി രചിച്ച ഇഗ്ളീഷ് പുസ്തകങ്ങൾ:
Devil Mountain (ആമസോൺ)
Moments of Solitude (ആമസോൺ ബുക്സ്)
Dog Walker (ആമസോൺ)
Snow in Chicago (ആമസോൺ)
Koonampara County (ആമസോൺ, പാപ്പാത്തി ബുക്സ്)


അദ്ദേഹത്തിന്റെ പുതിയ പുസ്തകൾ:
കഥാസമാഹാരമായ “911” , ഡി സി ബുക്ക്സ്. 
ജീവിതാനുഭങ്ങൾ കുറിച്ചിട്ട "ഞാനും സിനിമയും " മനോരമാ ബുക്സ് എന്നിവയാണ്. 
ശ്രീ തമ്പി ആന്റണിയുടെ വിപുലമായ ജീവിതാനുഭവങ്ങൾ കേൾക്കാൻ, അദ്ദേഹത്തിന്റെ സ്വതന്ത്ര ചിന്തയുടെ ജീവിത ദർശനം അറിയാൻ എല്ലാവരെയും മെയ് 30ന് ഡാലസിൽ നടക്കുന്ന എസ്സെൻസ് ഫെസ്റ്റിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ജെയിംസ് കുരീക്കാട്ടിൽ

എസ്സെൻസ് ഫെസ്റ്റിൽ തമ്പി ആന്റണി നടത്തുന്ന പ്രഭാഷണം 'വിശ്വാസം വിദ്വേഷമാകുമ്പോൾ'
Join WhatsApp News
റെജീസിനോടൊരു ചോദ്യം? 2026-04-28 20:51:30
റെജീസിനോടൊരു ചോദ്യം? എന്നും എപ്പോഴും വിശപ്പുള്ള പിള്ളേരെപ്പോലെ ചോദ്യങ്ങൾ ചോദിക്കുന്ന റെജീസിനോട് ഒരു ചോദ്യം. താങ്കൾക്ക് സ്വർഗത്തിൽ പോകാൻ ഇഷ്ട്ടം ഉണ്ടോ? താങ്കളോട് ഇങ്ങനെ ചോദിക്കാൻ കാരണം; താങ്കൾ മീറ്റിംഗുകളിലൊക്കെ വളരെ അസഹിഷ്ണനാണ്, യഹോവയെപ്പോലെ!. ചിലപ്പോൾ പുറത്തു ഇറങ്ങി ഇരിക്കുന്നതും കാണാം. താങ്കൾ പ്രസംഗം കേൾക്കുമ്പോൾ എത്ര തവണ സമയം നോക്കും. അപ്പോൾ സ്വർഗത്തിൽ ചെല്ലുമ്പോൾ അവിടെ യേശുവേ നീ എത്ര സുന്ദരൻ എന്നോ, അള്ളാഹു എത്ര ശ്രെഷ്ട്ടൻ എന്നോ, രാമരാമ എന്നൊക്കെ 24 മണിക്കൂർ X 365 1/4 ദിവസവും നിർത്താതെ കേൾക്കുമ്പോൾ താങ്കൾ എന്ത് ചെയ്യും??? -നാരദൻ
''വിശ്വാസം വിദ്വേഷമാകുമ്പോൾ' 2026-04-28 21:23:05
Best Wishes!!!! ''വിശ്വാസം വിദ്വേഷമാകുമ്പോൾ' വിശ്വാസം ചക്കരയിൽ പൊതിഞ്ഞ വിധ്വേഷം അല്ലേ?. മനുഷ്യരിലെ ആൽഫ മെയിൽ സിൻഡ്രം ഉള്ള പുരുഷൻമാരാണ് ഇന്നുവരെയുള്ള വിശ്വാസങ്ങളെ ഉൽപ്പാദിപ്പിച്ചത്. '' ദൈവം കൽപ്പിച്ചു '' -എന്ന് പറഞ്ഞു എഴിതിവെച്ചിട്ടുള്ള എല്ലാ മത സാഹിത്യങ്ങളെയും 'തിരുവെഴുത്തു' എന്ന വ്യാജ പേരിൽ മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ചതും പുരുഷ മേധാവിത്തമാണ്. മറ്റൊരു പുരുഷ മേധാവിയുടെ 'തിരുവെഴുത്തിനെ'' വിധ്വേഷത്തോടെ വീക്ഷിച്ച മറ്റൊരു ആൽഫാ മെയിൽ ആണ് അവൻറ്റെ വേർഷൻ തിരുവെഴുത്തു രചിച്ചത്. അങ്ങനെ സ്നേഹവും കരുണയും നദിപോലെ ഒഴുകുന്നു എന്ന് അവകാശപ്പെടുന്ന ക്രിസ്തു മതത്തിൽ പോലും 50000 വിവിധ വിഭാഗങ്ങൾ 2030 ആകുമ്പോൾ ഉണ്ടായിരിക്കും. ഇവയൊക്കെ ഉണ്ടാകുവാൻ കാരണം വിശ്വാസം വിധ്വേഷമായതുകൊണ്ടാണ്. { തമ്പി ആൻറ്റണിയും ജെയിമിസ് കുരീക്കാട്ടിലും എനിക്ക് വളരെ പ്രിയപ്പെട്ടവരാണ്} ഇവരുടെ ഇ തലക്കെട്ടിൻറ്റെ ഉദ്ദേശ വ്യാപ്തിയും അർത്ഥവും വളരെ അഗാധവും വ്യാപകവും ആണെന്ന് കരുതുന്നു. കാരണം ഇവർ രണ്ടുപേരും നല്ല പാണ്ഡിത്യമുള്ളവരാണ്. ഞാൻ, നിങ്ങൾ ഉദ്ദേശിക്കുന്ന 'ശുദ്ധതയുടെ ശുദ്ധ സ്ഥലത്തു' കാൽ വെച്ചത്; ഇതിന്റെ title കണ്ട് അൽപ്പം ആവേശം കൊണ്ടതുകൊണ്ടാണ്. എസ്സൻസ് ഫെസ്റ്റിൽ പരിപാടിക്കും, നിങ്ങളുടെ 2 പേരുടെയും പ്രഭാഷണത്തിനും എല്ലാ വിജയ ആശംസകളും നേരുന്നു. ''കാന്താ!, ഞാനും വരാം, പൂരം കാണാൻ എന്ന് പറയണമെന്ന് തോന്നി എങ്കിലും മറ്റു കാരണങ്ങളാൽ ഞാൻ വരാനുള്ള സാദ്യത കുറവാണ്. ഇതൊരു മുൻ‌കൂർ ജാമ്യം!!!- andrew
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-29 04:05:03
{1}💥🔥To-@👉20:51:30-: ഉത്തരം. 🔸ഒന്നാമതായി ഇതൊരു Loaded Question ആണ്. (2).🔸ഞാൻ ,ജനിച്ച് സ്വർഗ്ഗത്തിലേക്ക് വന്നവൻ ആണ്, മരിച്ചു കഴിഞ്ഞ് ഞാൻ എങ്ങോട്ടും പോകുന്നില്ല.. (3).🔸ഒരു സൺഡേയ്‌സ്കൂൾ Levelമണ്ടത്തരസ്വപ്നം ആണ് സ്വർഗ്ഗം.(4).🔸അബ്രഹാമിന്റെ കഥ അറിയാമല്ലോ താങ്കൾക്ക്, അല്ലേ? ദാവീദിന്റെ കഥ അറിയാമല്ലോ താങ്കൾക്ക്, അല്ലേ?? യാക്കോബിന്റെ, യിസ്സഹാക്കിന്റെയും കഥകൾ താങ്കൾക്ക് അറിയാമല്ലോ, അല്ലേ??. അങ്ങനെയുള്ള വ്യഭിചാരികളുടെയും, കൊലപാതകികളുടെയും മടിയിൽ പോയി ഇരിക്കാൻ ഏതായാലും എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലാ. (5).🔸മരിച്ചു കഴിഞ്ഞ് ഒരാൾ നിങ്ങള്ക്ക് ഒരു സാധനം തരാം എന്നു പറയുമ്പോൾ, നിങ്ങളെ അവൻ ആരാക്കി?? ശരിക്കും 916 'ശശി' ആക്കി. തുടരും......‼️‼️‼️‼️ ✳️Rejice ജോൺ ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-01 05:41:50
💥🔥തുടരുന്നു {2}. To@👉നാരദൻ-: സ്വയം ബോധ്യപ്പെടുന്നതിനേക്കാൾ എത്രയോ സൗകര്യപ്രദമാണ് വിശ്വസിക്കുക എന്നത് ; കാരണം വസ്തുതകളുടെ പുറകേ പോകുക എന്നത് അപകടകരമാണ്. ചിന്തിച്ച് കഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് വിശ്വസിച്ച് അലസമായിരിക്കുക എന്നത്. മസ്‌തിഷ്ക്കം എപ്പോഴും ഊർജ്ജം ശേഖരിച്ചു വയ്ക്കാൻ താല്പര്യപ്പെടുന്നു. കുറുക്കുവഴിയിൽ ഉത്തരം കണ്ടുപിടിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു കൊച്ചു കുട്ടിയാണ് നമ്മുടെ മസ്‌തിഷ്ക്കം. കുറച്ചു ചിലവാക്കി കൂടുതൽ നേടുന്ന കച്ചവടക്കാരൻ. വിറ്റ വില ന്യൂനം വാങ്ങിയ വില സമം ലാഭം എന്ന ചന്ത നിയമം Follow ചെയ്യുന്ന നമ്മുടെ മസ്‌തിഷ്ക്കം ലോകത്തിലെ ഒന്നാം നമ്പർ യുക്തി വാദിയാണ് ; അതുകൊണ്ടാണ്, മനുഷ്യൻ ഒരു ദൈവത്തെ നിർമ്മിച്ചെടുത്തതും, ആ ദൈവത്തെ ഒരു സ്വർഗ്ഗത്തിൽ താമസിപ്പിച്ചിരിക്കുന്നതും, അതേ Meterials കൊണ്ട് ഒരു നരകത്തെയും അതിൽ ഒരു സാത്താനെയും Install ചെയ്തിരിക്കുന്നതും അവയിൽ ഒക്കെയും സത്യസന്ധമായി വിശ്വസിച്ചു കൊണ്ടിരിക്കുന്നതും.അപ്പോൾ ഏതു ചോദ്യത്തിനും സംശയത്തിനും ,അധികം ആലോചിക്കാതെ, മനസ്സ് പുണ്ണാക്കാതെ ReadyMade ആയിട്ട് ഉടനടി ഉത്തരവും കിട്ടും. { 🔸വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും; 🔺യഹോവയിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.🔸 } തുടരും......... 🔆റെജീസ് JOHN✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-02 14:31:56
💥🔥തുടരുന്നു. {3}.To@👉നാരദൻ-: സൺ‌ഡേ സ്കൂൾ സയൻസ് പാസ്സ് ആയ വിശ്വാസി ആണ് സ്വർഗ്ഗം എന്ന ആശയത്തിൽ കുടുങ്ങി കിടക്കുന്നത്. വളരാത്ത തലച്ചോറും കൊണ്ട് നടക്കുന്നവരാണ് നരകത്തിനെയും സാത്താനെയും ഭയപ്പെടുന്നത്. ഒരാൾ മരിച്ചിട്ട്, ഉയിർത്തിട്ട് രണ്ടാമത് വരുമെന്നും ,ആ ആൾ നമ്മേ സ്വർഗ്ഗത്തിലേക്ക് കൂട്ടികൊണ്ട് പോകുമെന്നും സ്വപ്നം കണ്ടിരിക്കുന്നവരുടെ ഇടയിൽ intelligent ആയി തുടരുക എന്നത് അപകടകരമായി ജീവിക്കുക എന്നാണ് അർത്ഥമാക്കേണ്ടിയത്. അതു കൊണ്ട് ശ്രീ. നാരദൻ ഇക്കാര്യങ്ങളൊക്കെ ആ മാത്തുള്ളയേയും കൂട്ടരെയും ഒന്ന് പറഞ്ഞു മനസ്സിലാക്കണം. {ഞാൻ പറഞ്ഞാൽ അദ്ദേഹം ചെവികൊള്ളില്ല.} 🔸അവസാനിച്ചു..... 🔆Rejice ജോൺ✳️
ഇത് ഞാൻ, ദൈവം, ശരിക്കും ദൈവം. 2026-05-02 17:26:38
ദൈവം; റെജിസേ!, ഇത് ഞാൻ, ദൈവം, ശരിക്കും ദൈവം. നിങ്ങളുടെ ആവശ്യം = മാത്തുള്ളയെയും കൂട്ടരെയും പറഞ്ഞു മനസ്സിലാക്കാൻ എൻറ്റെ ദൂതൻ നാരദനോട് അവശ്യപ്പെടുന്നത് ഞാൻ അറിഞ്ഞു, അതൊരു ഹിമാലയൻ ടാസ്ക് ആണ്, കാരണം അവരുടെ തലയിൽ മുഴുവൻ ഹിമാലയൻ ബ്ലണ്ടർ അടിച്ചു നിറച്ചു വച്ചിരിക്കുകയാണ്. ഞാൻ ഇ മലയാളിയുടെ ലേഖനനങ്ങൾ വായിക്കാറില്ല, പക്ഷെ കമന്റ്റ് വായിക്കും, അവയൊക്കെ എവിടെ എഴുതിയാലും. എനിക്കും ഒബ്സെർവർ എന്ന വ്യാജ പേരിൽ എഴുതണം എന്ന് തോന്നാറുണ്ട്, പക്ഷെ മാത്തുള്ള,ജോസ്, സുനിൽ,മാത്യൂസ് എന്നിങ്ങനെ കുറെ തീഷ്ണ ഉഷ്‌ണക്കാർ, ഇവരെപ്പോലെ ഒരുവനായിരുന്നു വിക്കൻ മോശ. കഞ്ഞി കുടിച്ചു കിടക്കട്ടെ എന്ന് കരുതി ഞാൻ അവനെ പുരോഹിതനാക്കി, അവനു ഞാൻ മന്നയും കാടപ്പക്ഷിയും കൊടുത്തു, എന്നിട്ടും മുറുമുറുപ്പ്, തടിച്ച ആട്ടുകൊറ്റനും, കാൽ ഹീൻ മദ്യവും അപ്പവും നല്ല വസ്ത്രങ്ങളും ഒക്കെ എനിക്ക് തരാൻ ആണെന്ന് കള്ളം പറഞ്ഞു, അവനും, അനിയൻ അഹരോനും മക്കളും എല്ലാംകൂടി അടിച്ചു മാറ്റുന്നു. ഞാൻ എൻറ്റെ വിരൽകൊണ്ട് എഴുതിക്കൊടുത്ത കൽപ്പലക അ കശുമാണ്ടൻ എറിഞ്ഞു പൊട്ടിച്ചു. കശുമാണ്ടിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് ഇ കാര്യം ഓർമ്മ വന്നത്. അവനും എന്നെപ്പോലെ സൃഷ്ട്ടി നടത്തണം എന്ന് വാശി, അവൻ കാലുവാരി മറ്റു ദൈവ കക്ഷിയിൽ പോയാലോ, അതുകൊണ്ട് ഞാൻ ഓക്കേ പറഞ്ഞു, അവൻ സൃഷ്ടിച്ചതാണ് കശുമാവ്. നോക്കു എല്ലാ പഴത്തിൻറ്റെയും അണ്ടി ഉള്ളിൽ അല്ലേ, ഇവൻ സൃഷ്ട്ടിച്ച കശുമാവ് -പറുങ്കി മാവ് കണ്ടോ അണ്ടി പുറത്തിട്ട് നാണം ഇല്ലാതെ നിൽക്കുന്നത്.. ഞാൻ ഇടയ്ക്കിടെ ഹ്യൂസ്റ്റൺ കാരുടെ മീറ്റിംഗിൽ പോകാറുണ്ട്, എൻറ്റെ വചനം പലരിലൂടെ ഞാൻ ഇവരെ അറിയിക്കാറുണ്ട്. റെജീസ് ! നീ എൻറ്റെ പ്രിയൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. നിൻറ്റെ നാവിൽ ഞാൻ തൊട്ടു, നീ സ്നാപകനെപ്പോലെ സത്യം വിളിച്ചു പറയു. ദൈവങ്ങളുടെ മോർണിംഗ് മീറ്റിംഗിൽ ഞാൻ എന്നും കുട്ടിദൈവങ്ങളെ ഓർമ്മിപ്പിക്കും, നമ്മൾ ദൈവങ്ങൾ സർവ്വ ശക്തർ ഒന്നും അല്ല. കാരണം മനുഷ്യർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിഡ്ഢിത്തരങ്ങളുടെ മുന്നിൽ നമ്മൾ എന്നും നിസ്സഹായർ. എങ്കിലും ഞാൻ എസ്സെൻസ് ഗ്ലോബൽ മീറ്റിംഗിൽ പോകാം, തമ്പിയുടെയും, കുരീക്കാട്ടിലിൻറ്റെയും നാവിൽ ഞാൻ സത്യം നിറക്കും, അവർ എനിക്കുവേണ്ടി സത്യം വിളിച്ചുപറയും !!
Jayan varghese 2026-05-02 18:56:46
മത ഗ്രന്ഥങ്ങൾ മനുഷ്യ സൃഷ്ടികൾ മാത്രമാണെന്നും കേവല മനുഷ്യന്റെ എല്ലാ പ്ലസ് / മൈനസ്സുകളും അതിൽ ഉൾച്ചേർന്നിട്ടുണ്ടാവും എന്നുമുള്ള സത്യം അംഗീരികരിച്ചാൽ സർവ്വത്ര താർക്കികന്മാർക്കും പണി ഈസിയായി. ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-03 02:30:51
💥🔥To-@👉Jayan Vargheses-: മത ഗ്രന്ഥങ്ങൾ -പ്രത്യേകിച്ചും ക്രിസ്തിയാനിയുടെ വേദ പുസ്തകം - മനുഷ്യ സൃഷ്ട്ടി ആണെന്നും ,അതിൽ മനുഷ്യസഹജമായ ധാരാളം തെറ്റുകുറ്റങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്നും , അത് അന്നത്തെ അറിവിന്റെ പരിധിക്കുള്ളിൽ നിന്നും എഴുതിയതാണെന്നും ഉള്ള പച്ചയായ സത്യം ഒരു സൺ‌ഡേ സ്കൂൾ കുട്ടി പോലും അംഗീകരിച്ചു തരില്ല.ഒരു വള്ളിയോ, പുള്ളിയോ, കുത്തോ, കോമായോ ആ പുസ്തകത്തിൽ നിന്നും മാറ്റുകയോ കൂട്ടി ചേർക്കുകയോ ചെയ്താൽ, ചെയ്യുന്നവന്റെ അടുത്ത 7 തലമുറ നശിച്ചു പോകും. പ്രപഞ്ചത്തിലെ എന്തെല്ലാം അഴിഞ്ഞു പോയാലും "വേദപുസ്തക വചനം" എന്നന്നേക്കും നില നിൽക്കും.ലോകാവസാനം വരേക്കുമുള്ള Manual ആണത്. ഒരു Updation-ഉം പാടില്ല. ദൈവം മുകളിൽ നിന്നും Pari-ശുദ്ധ ആത്മാവിനെ അയച്ച് വിശുദ്ധ മനുഷ്യരെ പ്രേരിപ്പിച്ച് എഴുതിപ്പിച്ചതാണെന്നാണ് മൊത്തം ലോക ക്രൈസ്തവരും ഇന്നു വരെയും കരുതി പോരുന്നത്. ആ പെരും നുണയുടെ പുറത്താണ് എല്ലാ തരം ക്രൈസ്തവ സമൂഹങ്ങളും നില നിൽക്കുന്നതും . ഈ പുസ്തകം ഒരു അമ്മൂമ്മക്കഥ ആണെന്ന് അംഗീകരിക്കുന്ന നാളിൽ ക്രിസ്തിയാനിയുടെ മതം മൊത്തം ഇടിഞ്ഞു വീഴും. പിന്നെ ഏശു ഇല്ലാ, സ്വർഗ്ഗം ഇല്ലാ,പിതാവ് ഇല്ല,Pari-ശുദ്ധ ആത്മാവ് ഇല്ലാ, പള്ളി ഇല്ലാ, വത്തിക്കാൻ ഇല്ലാ, രണ്ടാം വരവില്ല പുരോഹിതനും തിരുമേനിയും പോപ്പും ഇല്ലാ,സഭ പിരിച്ചു വിടേണ്ടി വരും ; അന്നാളിൽ ക്രിസ്തിയാനിയുടെ കച്ചവടം നിർത്തി കട അടയ്ക്കും. ഇത്‌ ശ്രീ ജയന് അറിയാൻ മേലാഴിക ഒന്നും അല്ല. വെറുതേ ഒരു സ്വപ്ന മോഹം താങ്കൾ എഴുതിയെന്ന് മാത്രം. [അതു പോലെ പരിശുദ്ധ ഖുറാനും.ഒരു വരി പോലും ഒഴിവാക്കാനില്ല, ഒരു വരി പോലും കൂട്ടി ചേർക്കാനുമില്ല, അത്രയ്ക്കും Perfect ആണ്, Human Friendly ആണ്.] ഇന്ന് ലോകത്തിലെ ഏറിയ പങ്ക് പ്രശ്നങ്ങൾക്കും കാരണം ഈ മനുഷ്യ നിർമ്മിത മത പുസ്തകങ്ങൾ തന്നെ ആകുന്നു. ഈ കാണാവുന്ന പ്രപഞ്ചം മുഴുവൻ ഒറ്റയടിക്ക് സൃഷ്ടിച്ച ദൈവത്തിന്, കടലാസും മഷിയും വേണ്ടി വന്നല്ലോ മനുഷ്യന് നിർദേശങ്ങൾ കൊടുക്കാൻ എന്നു കാണുമ്പോൾ ചിരിക്കാതിരിക്കാൻ എത്ര പാടു പെട്ടിട്ടും പറ്റുന്നില്ല. ലോകം ഉണ്ടാക്കുന്നതിന്റെ ഒരു വീഡിയോ അദ്ദേഹം അദ്ദേഹത്തിന്റെ സെൽ ഫോണിൽ ഒന്ന് Digital ആയിട്ട് അന്ന് പകർത്തി വച്ചിരുന്നെങ്കിൽ എത്ര നന്നായേനേ. ഒരു പടം ഒരു കോടി വചനങ്ങൾക്ക് തുല്യം അല്ലേ, വ്യാഖ്യാനം വേണ്ടാ, നിർവചനം വേണ്ടാ, ഭാഷ വേണ്ടാ, പുസ്തകം വേണ്ടാ കടലാസ് ഒട്ടുമേ വേണ്ടി വരില്ലായിരുന്നു. ഒരു പഠിപ്പും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു പീറ Pastor പോലും ഇന്നത്തെ കാലത്ത് ഒന്നിൽ കൂടുതൽ Tab- ഉം കൊണ്ടാ നടക്കുന്നത്. ഇനിയും അങ്ങനത്തെ മണ്ടത്തരം ദൈവം ചെയ്യില്ല. ദൈവം ഇന്നത്തെ മനുഷ്യന് ഒരു നിർദ്ദേശം കൊടുക്കണമെങ്കിൽ എന്തു തരം മീഡിയ അദ്ദേഹം ഉപയോഗിക്കും???? എനിക്ക് ചിരിക്കാൻ മുട്ടുന്നേ..... . {ഏതായാലും കടലാസും കൊണ്ട് ദൈവം ഒരിക്കലും വരില്ല, ഒറപ്പാ.} ഒരു ഞായർ ക്രിസ്ത്യാനി ആയിട്ടു പോലും ഏതായാലും, ജയന്റെ ആഗ്രഹം സ്വൽപ്പം കടന്നു പോയി. 🔆Rejice ജോൺ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-03 04:28:16
💥🔥{Episode1} അനിവാര്യമാണ് ഒരു Ai ദൈവവും ,ഒരു Open Ai പുസ്തകവും . അതായിരിക്കും, അതായിരിക്കണം ഇനിയുള്ള കാലത്ത് ഈ ലോകത്തിന് ചേരുക. ഇന്ന് മതങ്ങൾ നില നിൽക്കുന്നതിനും, യുദ്ധങ്ങൾ തുടരുന്നതിനും കടലാസ് പുസ്തകങ്ങൾ അവശ്യമായും നില നിന്നേ പറ്റൂ.. ഇങ്ങനെയുള്ള കോമിക്ക് പുസ്തകങ്ങളില്ലെങ്കിൽ മതമില്ല, യുദ്ധമില്ല, വേർതിരിവുകൾ ഇല്ലാ, മനുഷ്യർ മാത്രമേ കാണൂ. പുസ്തകമാണ് ഓരോ ജാതിയുടെയും മതത്തിന്റെയും ഭരണ ഘടന. പക്ഷേ കോമഡി എന്താണെന്നു വച്ചാൽ ഈ ഏട്ടിലെ ഭൂരിപക്ഷം പശുക്കളും പുല്ല് തിന്നുന്നില്ല എന്നുള്ളതാണ്.പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നതു പോലെ ഒറ്റ വിശ്വാസിക്കും ജീവിക്കാൻ കഴിയില്ല - ഒന്നുകിൽ ചില വരികൾ അവനു ഫോളോ ചെയ്യാൻ ഇഷ്ട്ടമല്ല, അല്ലെങ്കിൽ, ചില ഇഷ്ട്ടമുള്ള വരികൾ അവൻ Follow ചെയ്താൽ ഇന്നത്തെ ജനാധിപത്യ ക്രമത്തിൽ അവൻ ജയിലിൽ പോകും. രണ്ടായാലും അവൻ പെട്ടു. അതുകൊണ്ട് മഹാഭൂരിപക്ഷ വിശ്വാസികളും ഇന്ന് വെള്ളം ചേർത്ത് ,നേർപ്പിച്ച് ആണ് അടിക്കുന്നത്. അങ്ങനെ ഉള്ളവരാണ് സമാധാനത്തോടെ കഴിയുന്നത്. {പക്ഷേ അവൻ ഒരു 🔸Potential ജിഹാദി/കുരിശുവാദി🔸 തന്നെ ആണ് ഉള്ളിന്റെ ഉള്ളിൽ.} ഒരു വിശ്വാസിക്കും അവന്റെ ദൈവത്തിന്റെ പുസ്തകത്തിലെ ഒരു വരി പോലും രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ വൈകിട്ട് ഉറങ്ങുന്നിടം വരെ നേരേ ചൊവ്വേ Practice ചെയ്യാൻ പറ്റില്ല, ഉറപ്പ്. പിന്നെന്തു പുസ്തകം.?? 🤣🔺പിന്നെ ക്യാ ഫൽ???. പിടിച്ചു നിൽക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണ്, ആ Frustration തീർക്കാനാണ്, ഇവൻമാരെല്ലാം എന്റെ മണ്ടയ്ക്കോട്ടു ആന കയറുന്നത്🔺. അവർ പെട്ടു കിടക്കുകയാണ് (between the Deep sea & the doG). ദൈവത്തിനും കടലിനും മദ്ധ്യേ..... "കയ്ച്ചിട്ടു തുപ്പാനും മേലാ, മധുരിച്ചിട്ട് ഇറക്കാനും വയ്യാ".. പോപ്പിക്കുടയ്ക്ക് കാര്യം പിടി കിട്ടിയിട്ടുണ്ട്, തിരുമേനിമാർക്കും....എന്നാൽ പെട്ടത് മുഴുവനും മൊണ്ണകളായ വിശ്വാസികളാ.. കോഴിക്ക് മുല വന്നാലും കേശു മുകളിൽ നിന്ന് വരില്ല. ഈ തിരുമേനിമാരെ മൊത്തത്തിൽ ആഡംബരത്തോടെ, രാജകീയ പ്രൗഡിയോടെ നില നിറുത്തേണ്ടത് ഈ മൊണ്ണകളുടെ ബാധ്യതയായി മാറിയിരിക്കുന്നു.....പെട്ടു , ഇവന്മാര് വല്ലാതെ പെട്ടു.‼️ നായര് പുലിയുടെ വാലിൽ പിടിച്ച മാതിരി. എടച്ചേരി നായരും കുരുത്തോല ചൂട്ടും എന്ന മാതിരി ക്രിസ്ത്യാനി വിശ്വസിക്കാൻ കൊള്ളാത്തവൻ ആയി മാറിപ്പോയി. അമ്മാത്തൂന്ന് ഇറങ്ങുകയും ചെയ്തു , എന്നാലോ ഇല്ലത്തൊട്ടെത്തിയുമില്ല എന്നു പറഞ്ഞ നമ്പൂരിച്ചന്റെ അവസ്ഥ. പിന്നെ , മാത്തുള്ളയ്ക്കും കൂട്ടർക്കും ഒരു പോൺ വീഡിയോ കാണുന്നതു പോലെ, ഈ പുസ്തകവും കയ്യിൽ പിടിച്ച് ഒരു സ്വപ്ന-സങ്കൽപ്പ- -റൊമാന്റിക് -മിഥ്യാ ലോകത്ത് കുറേ നേരം ഇങ്ങനെ ആത്മരതിയിൽ കറങ്ങി നടക്കാം, അത്രയേ ഉള്ളൂ. അതുകൊണ്ടെന്തു പ്രയോജനം അവർക്ക്?? നഷ്ടം മാത്രമേ ഉള്ളൂ.യാഥാർത്യങ്ങളെയും വസ്തുതകളെയും നിങ്ങള്ക്ക് അവഗണിക്കാം,അവയിൽ നിന്നും ഒഴിഞ്ഞു മാറാം ; പക്ഷേ അവയെ അങ്ങനെ അവഗണിക്കുന്നതിന്റെ Consequences-ൽ നിന്നും നിങ്ങള്ക്ക് ഒരിക്കലും ഒഴിഞ്ഞു മാറാനാകില്ലാ, Face ചെയ്തേ പറ്റൂ 100%. ഒരു കള്ളനോട്ട് കയ്യിൽ കൊണ്ട് നടക്കുന്നവന്റെ അവസ്ഥ. ഇന്നല്ലെങ്കിൽ നാളെ പിടിക്കപ്പെടും ഒരു നല്ല ബാങ്കിൽ അതുമായി ചെല്ലുമ്പോൾ. Placebo ആണ് പുസ്തകങ്ങൾ. ക്യാൻസർ രോഗത്തിന് ആവി പിടിക്കുന്നതു പോലെ ഒരു Band-aid ചികിത്സ. മാത്തുള്ളയും കൂട്ടരും വീണു കിടക്കുന്ന കുഴിയുടെ ആഴം... ഹോഹോഹോ അവരുടെ ദൈവത്തിന് പോലും അവരെ രക്ഷിക്കാൻ പറ്റാത്ത അത്ര ആഴം. മഞ്ഞുമ്മൽ boyz വീണ കുഴി...... കൊച്ചു പുസ്തകങ്ങൾ വരുത്തി വയ്ക്കുന്ന വിനകളേ....... തുടരും........ 🔆Rejice ജോൺ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-03 04:39:11
💥🔥ഈ ലേഖനത്തിന്റെ അടിയിൽ പ്രതികരണങ്ങൾ എഴുതി,എഴുതി,എഴുതി ഒരു May മാസം 29 വരെ ഈ ലേഖനം ഞാൻ Active ആയിട്ട് നില നിർത്തും. മെയ് 30-ന് ശ്രീ ഷിബു പീടികേക്കൽ ഗപ്പ് അടിക്കുന്നത് എന്റെ കണ്ണു കൊണ്ട് ഞാൻ കാണും സൂർത്തുക്കളേ, ഞാൻ കാണും..... ദൈവം ആ സ്റ്റേജിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും. ബാലിന്റെ വിഗ്രഹങ്ങൾ എല്ലാം, സ്വർഗ്ഗത്തിൽ നിന്നും തീ ഇറങ്ങി നശിച്ചു പോകും അന്ന് അവിടെ ഡാള്ളസ്സിൽ. അവിടെ പോകുന്നവർക്കൊക്കെ അന്ന് സൊഖമാ..... നോക്കിക്കോ. 💪 🔆Rejice ജോൺ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-03 06:01:03
💥🔥വേദപുസ്തകം മൊത്തം സയൻസ് കുത്തി നിറച്ചിരിക്കുകയല്ലയോ🫣‼️. സംശയമില്ല, കണ്ടു പിടിച്ചതും, കണ്ടുപിടിച്ചുകൊണ്ടിരിയ്ക്കുന്നതും,കണ്ടു പിടിക്കാനിരുക്കുന്നതുമായ എല്ലാ Technology-കളും ,സത്യ വേദപുസ്തകത്തിൽ കാണാൻ കഴിയും, വിശ്വസിച്ച് വായിക്കുകയാണെങ്കിൽ.‼️ വേദപുസ്തകത്തിൽ ഇല്ലാത്തതായ ഒന്നുമില്ല ഈ പ്രപഞ്ചത്തിൽ. അവസാനം എല്ലാ ജാതികളും എല്ലാ മതസ്ഥരും ഏശുവിന്റെ മുൻപിൽ മുഴങ്കാലുകൾ മടക്കും.ഏശു അനന്യൻ ആണെന്ന് എല്ലാവരും ഒരു പോലെ ഒരേ സ്വരത്തിൽ ആർപ്പിടും. വല്ലഭത്വം ഉള്ള നാമം.ജീവനുള്ള ഒരേയൊരു ലോക രക്ഷകൻ. ഏശുവിനോട് സമൻ കേശു മാത്രം. ഇതൊക്കെ മറ്റെല്ലാ ജാതികൾക്കും മതസ്ഥർക്കും വ്യക്തമായി അറിയാവുന്നതാണ്, പക്ഷേ അവന്മാർ പുറത്തു പറയുന്നില്ലെന്നു മാത്രം. യുദ്ധങ്ങളുടെയും , കൊടും വേനലിന്റെയും വാർത്തകൾ അങ്ങിങ്ങായി കേൾക്കും... അവന്റെ വരവ് അടുത്തു. എല്ലാവരും സ്വർഗ്ഗത്തിൽ പോകാൻ ഒരുങ്ങി ഇരുന്നു കൊൾക. കേശുവിൽ വിശ്വസിക്കാത്ത എല്ലാവനേയും നിത്യ നരകത്തിൽ ഇട്ട് പൊരിക്കും യുഗങ്ങളോളം ; പ്രത്യേകിച്ചും മറ്റു ജാതികളിൽ പെട്ടവരെ👹. ഏതായാലും Dallas-ൽ മെയ് 3o-ന് ശ്രീ. ഷിബുവിന്റെ പ്രാർത്ഥന ഫലിക്കുന്ന അത്ഭുതം കാണാൻ, എല്ലാവരും വിളക്കിൽ എണ്ണ നിറച്ച് , ഒരുക്കമുള്ളവരായി ഇരിക്കുക. സ്വർഗ്ഗത്തിൽ നിന്നും തീ ഇറങ്ങും, ശ്രീ. കുരീക്കാട്ടിൽ വാലും ചുരുട്ടി ഓടും. എന്തെങ്കിലും ഒക്കെ നടക്കും... സാക്ഷാൽ ശ്രീമാൻ. ആർ. സി-യെ വരെ 2024-ൽ പരാജയപ്പെടുത്തിയ ശ്രീ ഷിബു , ഇപ്രാവശ്യം കുരീക്കാട്ടിലിനെ മലർത്തി അടിക്കും. കിടങ്ങൂരിലെ ഏതെങ്കിലും കരിയില കാട്ടിൽ പോയി ഒളിക്കുന്നതായിരിക്കും ശ്രീ കുരീകാട്ടിലിന് അഭികാമ്യം👹. ഇപ്രാവശ്യം ശ്രീ. പീടികേക്കലിന് "പനിയൊന്നും പിടിക്കില്ല" എന്ന് ഏശു നാമത്തിൽ ഞാൻ ധൈര്യപ്പെടുന്നു💪..... By the Way, [1]🔸ഈ,പീടികേക്കൽ ക്രിസ്തുമതത്തിലെ ഏതു Cast-ൽ പെടുന്ന ആളാണ് ???. ഒരു പത്തു - നാൽപ്പത്തയ്യായിരം കൾട്ടുകൾ ഉണ്ടല്ലോ, അല്ലേ, അതിൽ , ശ്രീ. ഷിബു ഏതിൽ പെടും???. [2]🔸ഒരു പത്ത് - അഞ്ഞൂറ് സത്യ വേദ പുസ്തകങ്ങൾ ഉണ്ടല്ലോ, അല്ലേ, അതിൽ ഏതാണ് ശ്രീ. ഷിബു വായിക്കുന്നത് ??? [3]🔸ഒരു കാക്കത്തൊള്ളായിരം പള്ളികൾ ഉണ്ടല്ലോ, അല്ലേ, അതിൽ ഏതിൽ ആണ് ശ്രീ. ഷിബു പോകുന്നത് ???. [4]🔸ഒരു ത്രീ in വൺ ദൈവങ്ങൾ ഉണ്ടല്ലോ, അല്ലേ, അതിൽ ഏതിന്റെ Fan ആണ് ശ്രീ. ഷിബു പീടികേക്കൽ ???. 🔆റെജീസ്✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-03 06:46:34
💥🔥ഇതെന്താ ശ്രീ കുരീക്കാട്ടിലേ, തമ്പി ആന്റണിയുടെ ജീവചരിത്രമോ അതോ , bio - ഡാറ്റ യോ??? ങേ?? 🫣🫣. 🔸individual is important🔸 എന്ന "ആപ്തesSENSEവാക്യം" നിലവിൽ ഉണ്ടെങ്കിലും, 'പൊക്കൽസാഹിത്യം: അങ്ങനെ അധികം എസ്സെൻസിൽ 'promo' ചെയ്യാത്തതാകുന്നു.... 😡 🔆Rejice ജോൺ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-06 09:44:18
💥🔥🔸ആരോട് പ്രാർത്ഥിച്ചാലാണ് ഫലിക്കുക??, 🔸പ്രാർത്ഥിച്ചാൽ ഫലിക്കുമോ??, 🔸പ്രാർത്ഥിച്ചാൽ ആരെങ്കിലും ഉത്തരം തരുമോ??, 🔸പ്രാർത്ഥിച്ചു കഴിഞ്ഞിട്ട് കാര്യങ്ങൾ നടന്നു കിട്ടാൻ എത്ര നേരം WitingPeriod ഉണ്ട് ??., 🔸എങ്ങനെ പ്രാർത്ഥിക്കണം??. 🔸കാര്യങ്ങൾ പ്രാർത്ഥിച്ചാലേ നടക്കത്തൊള്ളോ??, 🔸പ്രാർത്ഥിക്കുന്നതിനു മുന്നേ തന്നേ ഏശുവിന് കാര്യം പിടി കിട്ടുമോ?.🔸ഹിന്ദുവും ഇസ്ലാമും പ്രാർത്ഥിച്ചാൽ അവരുടെ പ്രാർത്ഥന ആരെങ്കിലും കേൾക്കുമോ , 🔸കാര്യങ്ങൾ നടന്നു കിട്ടാൻ ഏശുവിനോടു തന്നേ പ്രാർത്ഥിച്ചേ മതിയാകുവോ??? 🔸ആരെങ്കിലും പ്രാർത്ഥിച്ച് ഭൂമിയിൽ ഇന്നു വരെ എന്തെങ്കിലും നേടിയിട്ടുണ്ടോ??🔸ഈ പ്രാർത്ഥന എല്ലാം കേൾക്കാൻ അങ്ങ് മുകളിൽ ഒരാളോ, ഒന്നിൽ കൂടുതൽ ആളോ ഇരിപ്പുണ്ടോ??. 🔸Rockette വിടുന്നതിനു മുൻപേ പ്രാർത്ഥിക്കണോ??? 🔸ഭൂമിയിൽ നാമെല്ലാം 'ജനിച്ചു വീഴുമ്പോൾ' തന്നേ എല്ലാം Set ആക്കിയിട്ടല്ലേ 'ഇങ്ങോട്ട് വിട്ടത് '?? , 🔸പ്രാർത്ഥിച്ച് ഹിന്ദുവോ, ഒരു ഇസ്ലാമോ ഒരു കാര്യം നേടിയാൽ, പീടികേക്കലിന്റെ ഏശു ,Duplicate ദൈവം ആയിപ്പോവില്ലേ??..........🔶.ഈ വക ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ തരാനും, മലയാളിയമേരിക്കക്കാരുടെ മുൻപിൽ, ലൈവ് ആയിട്ട് സ്റ്റേജിൽ ഒരു പ്രത്യേക വിഷയം പ്രാർത്ഥിച്ച് തെളിയിച്ചു കാണിക്കാനും ശ്രീ. പീടികേക്കലിന് ഇനിയും വെറും 20 ദിവസം മാത്രം ബാക്കി ..... 💪..... Count Down തുടങ്ങിക്കഴിഞ്ഞു മോനേ ..... രണ്ടു വർഷം മുമ്പത്തേ പോലെ, ശ്രീ.പീടികേക്കലിന് അസുഖങ്ങളൊന്നും വരാതിരിക്കാൻ ഞാൻ ഉപവാസം എടുത്ത് മുട്ടിപ്പായി പ്രാത്ഥിക്കാൻ തുടങ്ങുകയാണ് ഇന്നു മുതൽ. സന്തോഷം കൊണ്ട് എനിക്ക് ഇരിക്കുപ്പൊറുതിയില്ല.‼️ കുരീക്കാട്ടിലിനെ ശ്രീ. പീടികേക്കൽ, ഏശുവിന്റെ നാമത്തിൽ ചവിട്ടി കൂട്ടുന്നത് എനിക്ക് എന്റെ രണ്ടു കണ്ണുകൾ കൊണ്ട് കാണണം. ശ്രീ. കുരീക്കാട്ടിൽ എന്തെങ്കിലും ഉഡായിപ്പൊക്കെ കാണിച്ച് അന്ന് മെയ് 30-ന് തടിതപ്പാതിരുന്നാൽ മതിയായിരുന്നു... കുരീക്കാടാ, നീ തീർന്നെടാ, തീർന്നു. മെയ് 31-ന് പുതിയ പുലരി വിടരും, കാര്യങ്ങൾ ആകെ മാറി മറിയും. (കു) കീരിക്കാടൻ ചാകും; പുതിയ ആകാശം, പഴയ ഭൂമി, കാര്യങ്ങൾ അപ്പാടെ മാറി മറിയും,കൈവിട്ടു പോകും.... {എന്റെ ഇരുപതു കോടി സ്വാഹാ}.....💪💪💪💪 🙏🙏🙏 🔆റെജീസ് JOHN✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-06 12:24:32
💥🔥ശ്രീ ഷിബു പീടികേക്കലിനോട് എനിക്ക് May -29 വെള്ളിയാഴ്ച വരെ ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഈ ചോദ്യങ്ങളെല്ലാം തന്നേ ഇത്രയും നാളും എന്റെ കൂടേ വളർന്നു വന്നവയാണ്. #🔺. പ്രാർത്ഥനയുടെ അളവ് കുറഞ്ഞതു കൊണ്ടായിരുന്നോ കോവിഡ് സമയത്ത് ദൈവം പ്രവർത്തിക്കാതിരുന്നത്??? #🔺ഒരുമാസം പോലും തികയാത്ത കുഞ്ഞുങ്ങൾ ഉൾപ്പെടെ എത്ര ലക്ഷങ്ങൾ അന്ന് മരിച്ചു വീണു ഭൂമിയൊട്ടാകെ ???? #🔺ശ്രീമാൻ. ഷിബു എന്തു കൊണ്ട് അന്ന് പ്രാർത്ഥിച്ച് ആ മഹാമാരിയെ തടഞ്ഞു നിർത്തിയില്ല?? 🔶ഉത്തരം ഉണ്ടോ ശ്രീ. പീടികേക്കൽ????? 🔆റെജിസ് ജോൺ✳️
പാസ്റ്റർമാരുടെയും അവനോനിസം 2026-05-06 13:32:58
പാസ്റ്റർമാരുടെയും അവനോനിസം:: *പെന്തക്കോസ്തുകാർക്ക് വ്യക്തമായ വിശ്വാസ സംഹിതകൾ ഇല്ല. ഓരോ പാസ്റ്റർമാരുടെയും അവനോനിസം ആണ് പെന്തക്കോസ്ത് ഉപദേശം. ചിലർക്ക് ദൈവം യഹോവ മാത്രം. എന്നാൽ പലതരം യഹോവ ഉണ്ടായിരുന്നു എന്നതും CE 70ൽ ദേവാലയം വീണതോടെ യഹോവയെ ''മിസ്സിംഗ്'' ആണെന്നും അവർ ഇന്നും അറിയുന്നില്ല. ചില പെന്തക്കോസ്തുകാർ യേശുവിനെ മാത്രം എടുക്കുന്നു. പഴയ നിയമം പൂർണ്ണമായി തള്ളുന്നു. എന്നാൽ ഹീബ്രു ബൈബിളിലെ കൽപ്പനകൾ ഒന്നും വിടാതെ പൂർണ്ണമായി അനുസരിച്ചാൽ മാത്രമേ രക്ഷ ലഭിക്കയുള്ളു എന്ന വാക്യങ്ങൾ ഇതുവരെ അവർ കണ്ടില്ല എന്ന് തോന്നുന്നു. പഴയ നിയമത്തെ പൂർണ്ണമായും തള്ളിയ ഇവർ തന്നെ പറയുന്നു- യേശുവിൻറ്റെ ജീവിതവും പ്രവർത്തികളും എല്ലാം പഴയനിയമത്തിൽ മുൻകൂട്ടി പ്രവചിച്ചിട്ടുണ്ട് എന്ന്. സുവിശേഷങ്ങളിൽ എഴുതിയിരിക്കുന്നു.: യേശു കൂനിയുടെ കൂനു നിവർത്തി, പക്ഷെ ഇന്നും ഇവർ സത്യത്തെ നോക്കാൻ ഭയന്നു കൂനികൾ ആയി തുടരുന്നു. സത്യത്തെ ദർശിക്കാൻ മടികാണിച്ചു കണ്ണുകൾ അടച്ചു അന്ധരായി മറ്റുള്ളവരെ വഴി നടത്തുന്നു. "“കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ?''-ലുക്കോ 6:39- andrew
തലയിലെ രോമം എണ്ണിക്കൊണ്ടിരിക്കുന്ന ദൈവം. 2026-05-06 13:36:34
എല്ലാം മുൻകൂട്ടി നിർണ്ണയിക്കുന്ന ദൈവം - കാൽവിനിസ്റ്റ് /പെന്തോ ദൈവം!! ഇന്നും തലയിലെ രോമം എണ്ണിക്കൊണ്ടിരിക്കുന്ന ദൈവം. കോടാനുകോടി ജനങ്ങൾ മഹാമാരി,യുദ്ധം, കൂട്ടക്കൊലപാതകം എന്നിവയാൽ നശിപ്പിക്കപ്പെട്ടു. ഇവയെ തടയുവാൻ ദൈവം ഒന്നും ചെയ്‌തില്ല. ലക്ഷക്കണക്കിന് 'ദൈവജനത്തെ'' ഹിറ്റ്ലറും റോമൻ പോപ്പുകളും കൂട്ടക്കൊല ചെയ്തു. ദൈവം തടഞ്ഞില്ല. ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നതും ദൈവം. ഇ ദൈവത്തെപ്പറ്റി മനുഷ്യർ പറയുന്നത് നോക്കുക: * ''29 കാശിന്നു രണ്ടു കുരികിൽ വിൽക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.30 എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. 31 ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ-മത്തായി 10: 29-31. *''6 രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. 7 നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.-ലുക്കോ 12:6-7 പക്ഷെ നിങ്ങളുടെ പ്രാർത്ഥനയും ഉപവാസവും നോമ്പും നമസ്ക്കാരവും എല്ലാം വെറുതെയാണ്, കാരണം നിങ്ങൾ എത്ര കൃപാസനം ഉടമ്പെടി എടുത്താലും - *''44 എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; യോഹന്നാൻ 6:44 മാത്രമല്ല; 12000 വീതം 12 ഗോത്രങ്ങളിൽ നിന്നുമുള്ള 144000 പുരുഷൻമ്മാർ, സ്ത്രീകളാൽ മലിനപ്പെടാത്ത പുരുഷൻമ്മാർ; അവരെയാണ് കുഞ്ഞാട് തിരഞ്ഞെടുക്കുന്നത്. പഴയ ദൈവശാസ്ത്രം പരാജയപ്പെട്ടപ്പോൾ കാൽവിനിസം പരിഷ്‌ക്കരിച്ച ദൈവശാസ്ത്രവുമായി എത്തി. അവ എന്തെന്നുനോക്കാം. രക്ഷ ദൈവത്തിൻറ്റെ സമ്പൂർണ്ണ പരമാധികാരത്തിൽ പെട്ടതാണ്. എല്ലാ സൃഷ്ടികളുടെയും മേൽ ദൈവത്തിനു പൂർണ്ണ നിയന്ത്രണം ഉണ്ട്. പാപപരമായ സമ്പൂർണ്ണ അധഃപതനം, നിരുപാധിക തിരഞ്ഞെടുപ്പ്, പരിമിതമായ പാപപരിഹാരം, അപ്രതിരോധ്യമായ കൃപ, വിശുദ്ധരുടെ സ്ഥിരോത്സാഹം എന്നിവയാണ് TULIP എന്ന 5 പോയിൻറ്റ് വിശ്വാസസംഹിത. -andrew
Anthappan 2026-05-06 14:30:47
If God hasn't spoken to you directly despite years of worship, it raises questions about whether He's speaking to your pastors either.
god's voice 2026-05-06 15:37:03
''If god hasn't spoken to you ......'' I think it is good, you are sane. But if the faithful start hearing god's voices, it is a neurological disorder. When the condition worsens, it may become Schizophrenia. The affected get Hallucinations (hearing voices is most common, but can be visual/smell/touch) and delusions (false, fixed beliefs). A biblical example is Abraham. He took his adult son for a burned sacrifice because his god told him to do so. And if the pastor says, god said this and that, he is a cunning cheater. He wants money for a new jet and a new car & probably more money to abuse more women. -andrew
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-07 00:24:13
💥🔥പെന്തോകളെ ഒരിക്കലും സത്യം പറഞ്ഞ് മനസ്സിലാക്കി വാസ്തവങ്ങളെ അംഗീകരിക്കുന്നവരാക്കി മാറ്റാൻ സാധ്യമല്ല. അവർ ഒരു Parallel യൂണിവേഴ്സിൽ കഴിയുന്നവരാണ്. ഭൂമിയിലെ വിസ്മയങ്ങൾ‼️. നൂറുകണക്കിന് കാലുകളും ഒറ്റ വലിയ ശിരസ്സുമുള്ള ഒരു ഭീകര ജീവിയെ പോലെ അവർ പെരുമാറുന്നു.ക്ലാവ് പിടിച്ച അമ്മൂമ്മകഥകളിൽ രമിക്കുന്നവർ. നന്നാക്കിയെടുത്ത് കൂടെ കൊണ്ടു നടക്കാൻ സാധിക്കില്ല, വഴിയിൽ ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളൂ...ദൈവത്തെ കുർബ്ബാന ചൊല്ലാൻ പഠിപ്പിക്കുന്നവർ...... അതാണ് അവരുടെ അവസ്ഥ. ✳️റെജീസ് ജോൺ🔆
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-07 06:32:03
💥🔥To-@👉god's voice-: "ഞാൻ ദൈവത്തോട് സംസാരിച്ചു" എന്ന് ഒരാൾ അവകാശപ്പെട്ടാൽ , it's ok എന്ന് വേണമെങ്കിൽ പറയാം, എന്നാലും അതൊരു രോഗത്തിന്റെ തുടക്കമാണ്. ഇല്ലാത്ത ഒന്നിനോട് , ഉണ്ടെന്നുള്ള നാട്യത്തിൽ ഒരു OneWay സംഭാഷണം. കൊച്ചു പിള്ളേർ ഒക്കെ മിക്കപ്പോഴും ചെയ്യുന്നതു പോലെ. ഒരു അഞ്ചു ദിവസത്തെ anti -biotic ഗുളിക കൊണ്ട് തീരുന്ന പ്രശ്നമേ ഉള്ളൂ.മറ്റാർക്കും ഉപദ്രപം ഇല്ലാത്ത രോഗം‼️. എന്നാൽ, "ദൈവം എന്നോട് സംസാരിച്ചു, ദൈവത്തിന്റെ സാന്നിധ്യം ഞാൻ അനുഭവിക്കുന്നു, ഞാൻ ദൈവത്തെ കണ്ടു " എന്നൊക്കെ ഒരാൾ അവകാശപ്പെട്ടാൽ അവിടെ ഒരു Chronic രോഗം ഉണ്ടെന്ന് ഉറപ്പിക്കാം.എത്രയും വേഗം അദ്ദേഹത്തിനെ ,അടുത്തുള്ള ഏറ്റവും നല്ല ഒരു ആശുപത്രിയിൽ Admit ചെയ്ത്, ഏറ്റവും നല്ല ഒരു മനോരോഗ ഡോക്ടറിന്റെ ചികിത്സ ഉറപ്പാക്കണം. കുറേ ദിവസങ്ങളുടെ വിദഗ്ധ ചികിത്സ കൊണ്ട് ഈ അസുഖം ഭേദമാക്കാം തുടക്കത്തിലാണെങ്കിൽ . താമസിച്ചാൽ, സ്‌കിസോ ഫ്രീനിയാ ബാധിച്ച് അയാൾ ഒരു പെന്റെകുസ്താ Pastor ആയിപ്പോകും. 🔆Rejic✳️e
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-08 00:11:53
💥🔥ശ്രീ. ഷിബു പീടികേക്കലിനോട് എനിക്ക് ഇനിയും ചോദ്യങ്ങൾ ഉണ്ട് -: 🔺പ്രാർത്ഥനയ്ക്ക് ഇപ്പറയുന്ന എന്തെങ്കിലും ഫലം ഉണ്ടായിരുന്നു എങ്കിൽ കുരിശിൽ കിടന്ന് സാക്ഷാൽ mr. കേശു , കരഞ്ഞു വാവിട്ട് നിലവിളിച്ച് പ്രാർത്ഥിച്ചിട്ടും എന്തു കൊണ്ട് ആ നിർണ്ണായക സമയത്ത് ആരും ഒന്നും രക്ഷിക്കാൻ വന്നില്ല???🤔. നേരേ ചൊവ്വേ ഉത്തരം പറയണം, കാടു കയറരുത് കേട്ടോ..[{തിരുവെഴുത്തുകളിൽ അങ്ങനെ എഴുതിയിട്ടില്ലയോ, ഇങ്ങനെ എഴുതിയിട്ടില്ലയോ, അല്ലെങ്കിൽ പഴയ നിയമ പ്രവചനം പൂർത്തിയാക്കാനാണ്, എന്നൊക്കെയുള്ള "ഉഡായിപ്പുത്തരങ്ങൾ" ഞാൻ എടുക്കില്ല , നേരത്തേ അങ്ങ് പറഞ്ഞേക്കാം }]. 🔸പ്രാർത്ഥിച്ചാലും ഫലം ഉണ്ടാകില്ലാ എന്ന് ഏശുവിന് നേരത്തേ അറിയില്ലായിരുന്നോ?.🔹ഉയിർക്കാൻ പോകുന്ന ഏശു എന്തിനാ പിന്നെ പ്രാർത്ഥിച്ചത് ?. 🔸ഏശു ആരോടാ പ്രാർത്ഥിച്ചത് ?. 🔹എങ്ങനെ വേണം Exactly പ്രാർത്ഥിക്കേണ്ടിയത് എന്നു വ്യക്തമായിട്ട് ഏശു പഠിപ്പിച്ചതല്ലേ ,🔸എന്നിട്ട് അങ്ങനെയാണോ കേശു സ്വന്തം ആവശ്യം വന്നപ്പോൾ പ്രാർത്ഥിച്ചത് ?. ങേ ഷിബു???? കടിച്ചാൽ പൊട്ടുന്ന രീതിയിൽ ഉത്തരം പറയണം. അല്ലാതെ പുതുപ്പള്ളിയിലെ ജയ്ക്കിനെ പോലെയോ, ചിന്താ ജെറോമിനെ പോലെയോ, M എ. ബേബിയെ പോലെയോ, ഡബിൾA റഹീമിനെ പോലെയോ, ഗോവിന്ദനെ പോലെയോ, tp രാമകൃഷ്ണനെ പോലെയോ താത്വീകമായി "ബ ഭ ബാ" പറയരുതേ plz.🙏 🔆റെജീസ് john✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക