Image

38 വര്‍ഷത്തിനുശേഷവും ഇതൊരു തുടക്കം പോലെ; വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

Published on 28 April, 2026
38 വര്‍ഷത്തിനുശേഷവും ഇതൊരു തുടക്കം പോലെ; വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

38-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും. മനോഹരമായ കുറിപ്പോട് കൂടി സുചിത്രയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്.

38 വര്‍ഷത്തിനുശേഷവും ഇതൊരു തുടക്കം പോലെ തോന്നുന്നുവെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഒരു ബോട്ടില്‍ സുചിത്രയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലാണ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തില്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയും കാണാം.
1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം. പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക