Image

നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം വര്‍ണാഭമായി

ജയപ്രകാശ് നായര്‍ Published on 28 April, 2026
നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം വര്‍ണാഭമായി

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 45-ാമത് വിഷു ആഘോഷം ന്യൂയോര്‍ക്കില്‍ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള പി എസ് 115 ഓഡിറ്റോറിയത്തില്‍ പൂര്‍വാധികം ഭംഗിയായി ഏപ്രില്‍ 26-ാം തീയതി ഞായാറാഴ്ച നടന്നു.

എന്‍ ബി എ യുടെ പ്രഥമ വനിത വത്സ കൃഷ്ണ, പ്രസിഡന്റ് ക്രിസ് തോപ്പില്‍, മുഖ്യാതിഥി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി രാജ രാജേശ്വരി, വിശിഷ്ടാതിഥി ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിമാന്‍ എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റീന്‍, വിഷു സന്ദേശം നല്‍കിയ അഡ്വ. വിനോദ് കെയാര്‍ക്കെ, എന്‍ ബി എ യുടെ മറ്റെല്ലാ ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ആരംഭിച്ചു. സംഘടനയുടെ പ്രഥമ പ്രസിഡന്റ് ഡോ. രാമചന്ദ്രന്‍ നായരും പത്‌നി സുപ്രഭ നായരും ചേര്‍ന്ന് പങ്കെടുത്തവര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കി അനുഗ്രഹിച്ചു.

സെക്രട്ടറി രഘുവരന്‍ നായരുടെ സ്വാഗത പ്രസംഗത്തിനു ശേഷം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍വുമണ്‍ ശ്രീമതി വനജ നായര്‍ വിഷുവിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. അഡ്വ. വിനോദ് കെയാര്‍കെ വിഷു സന്ദേശം നല്‍കി. മുഖ്യാതിഥി ജഡ്ജി രാജ രാജേശ്വരി, ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിമാന്‍ എഡ്വേര്‍ഡ് സി ബ്രോണ്‍സ്റ്റീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തിനുശേഷം അംഗങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന സ്വാദിഷ്ടമായ വിഷു സദ്യ എല്ലാവരും ആസ്വദിച്ചു. സദ്യക്കു ശേഷം വിവിധ തരം കലാപരിപാടികള്‍ അരങ്ങേറി.

എന്‍ ബി എ യിലെ കുട്ടികളുടെ നൃത്തനൃത്യ ശില്പങ്ങളും, ഗാന സമാഹാരങ്ങളുടെ മായാപ്രപഞ്ചം സൃഷ്ടിച്ച പ്രശസ്ത ഗായകരായ ശബരീനാഥും ഹരിലാലും പാടി അരങ്ങു തകര്‍ത്തപ്പോള്‍ കാണികള്‍ ഹര്‍ഷപുളകിതരായി. പ്രശസ്ത ഗായിക ശാലിനി രാജേന്ദ്രന്‍, പ്രഭാകരന്‍ നായര്‍, അക്ഷിത ദീപു എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.

ട്രഷറര്‍ പ്രദീപ് മേനോന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

 

നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം വര്‍ണാഭമായി
നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം വര്‍ണാഭമായി
Join WhatsApp News
രാമ രാമ പാഹിമാം 2026-04-28 20:39:54
രാമ രാമ പാഹിമാം: നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, രാമായണവും മഹാഭാരതവും ഒക്കെ രചിച്ചത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകളാണ് എന്നാണ് ബ്രാഹ്മണർ അല്ലെങ്കിൽ സനാതന മതക്കാർ പ്രചരിപ്പിച്ചിട്ടുള്ളത്, വ്യാസനും വാത്മീകിയും ഒക്കെ അങ്ങിനെ വന്നു ചേർന്നതാണ് , ഭൂരിപക്ഷം വരുന്ന താഴ്ന്ന വിഭാഗക്കാർ കൂടി വിശ്വസിക്കാനാകണം ഈ പിന്നോക്ക പേരുകൾ കൊണ്ടുവന്നത് എന്ന് ന്യായമായും സംശയിക്കാം, മഹാഭാരതവും രാമായണവും ഒക്കെ നിഷ്പ്പക്ഷമായി വായിക്കുന്നവർക്ക് അറിയാം അത് ആർക്ക് വേണ്ടിയാണ് എഴുതപ്പെട്ടതെന്ന് , മഹാഭാരതവും രാമായണവും മാത്രമല്ല നമ്മുടെ ഒക്കെ വീട്ടിൽ ചൊല്ലുന്ന സന്ധ്യാനാമത്തിൽ പോലും ഈ ബ്രാഹ്മണ മേധാവിത്വം കാണാം. ഉദാഹരണം നോക്കൂ, ഭംഗിയോടെ ഭൂമി തന്നെ ബ്രാഹ്മണർക്ക് നൽകുവാൻ ഭാർഗ്ഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം എന്നാണ് ചൊല്ലുന്നത്, സനാതനന്റെ ഈ പിന്നോക്ക ക്കളി ഇന്നും തുടരുന്നുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് പിന്നോക്കക്കാരനായ മോദിയെ മുന്നിൽ നിർത്തി ഇന്ത്യയെ ഹൈന്ദവ രാജ്യമാക്കി മാറ്റാനുള്ള സനാതനന്റെ ഗൂഢതന്ത്രത്തിലൂടെ വെളിവാകുന്നത് , പുരാണ ഭാഷയിൽ പറഞ്ഞാൽ ശിഖണ്ഡിയെ മുൻ നിർത്തി അർജ്ജുനൻ ഭീഷ്മരെ അമ്പെയ്ത് കൊന്നു കൊണ്ടിരിക്കുന്ന പ്രവർത്തി ഇന്നും തുടരുന്നു എന്ന് സാരം. 🤔👀chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക