
മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ് കേരളത്തിൽ മാത്രം 600 സ്ക്രീനുകളിൽ റിലീസ് ചെയ്യുമെന്ന് സൂചന. താര രാജാക്കന്മാർക്കൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രാജീവ് മേനോൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ,ഗ്രേസ് ആന്റണി, സെറീൻ ഷിഹാബ് തുടങ്ങിയ വലിയൊരു താര നിര അണി നിരക്കുന്ന പേട്രിയറ്റ് മെയ് ഒന്നിനാണ് ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽ കുമാറും ചേർന്ന് നിർമ്മിച്ച് മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച പേട്രിയറ്റിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്വാമാണ്.
@sushintdt @maheshnarayan_official @nayanthara @revathyasha @grace_antonyy @zarinshihab @iamantojoseph @mohanlal @mammootty #patriotmovie