Image

ജനനായകന്‍ നഷ്ടമുണ്ടാക്കിയാല്‍ നികത്താന്‍ വിജയ് ഒരു ചിത്രത്തില്‍ക്കൂടി അഭിനയിച്ചേക്കും

Published on 27 April, 2026
ജനനായകന്‍ നഷ്ടമുണ്ടാക്കിയാല്‍ നികത്താന്‍ വിജയ് ഒരു ചിത്രത്തില്‍ക്കൂടി അഭിനയിച്ചേക്കും

ചെന്നൈ: 'ജനനായകന്‍' തിയേറ്റര്‍ കളക്ഷന്‍ ലഭിക്കാതെ നഷ്ടത്തിലായാല്‍ നിര്‍മാതാക്കളെ സാമ്പത്തികമായി സഹായിക്കാന്‍ വിജയ് ഒരു ചിത്രത്തില്‍ക്കൂടി അഭിനയിക്കാന്‍ സാധ്യത.  പുതിയ സിനിമയ്ക്കുള്ള കഥയെക്കുറിച്ച് ആലോചിക്കാന്‍ വിജയ്യുടെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായെന്നും 'ജനനായകന്‍' നിര്‍മാതാക്കള്‍ അടുത്തിടെ ചില മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ അന്തിമ കളക്ഷന്‍ എത്രയെന്നു മനസ്സിലായശേഷമേ തുടര്‍ന്ന് അഭിനയിക്കുന്ന കാര്യത്തില്‍ വിജയ് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നാണ് അറിയുന്നത്.

സെന്‍സര്‍ ബോര്‍ഡ് കുരുക്കിലകപ്പെട്ട 'ജനനായകന്‍' അടുത്തിടെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരുന്നു. മേയ് പകുതിയോടെ ചിത്രം തിയേറ്ററില്‍ എത്തിക്കാനാണ് നീക്കം. എന്നാല്‍, കളക്ഷന്‍ നേടാനായില്ലെങ്കില്‍ ഇതേ നിര്‍മാതാവിന് വിജയ് ഡേറ്റ് നല്‍കി അഭിനയിച്ചേക്കും.

രാഷ്ട്രീയത്തില്‍ സജീവമായ വിജയ്യുടെ അവസാന ചിത്രമായാണ് 'ജനനായകന്‍' വിലയിരുത്തപ്പെട്ടിരുന്നത്. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 13-ന് ജനനായകന്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, അതിനിടയില്‍ സെന്‍സര്‍ കുരുക്കില്‍ അകപ്പെട്ടു.  
സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി വീണ്ടും സിനിമ കണ്ടുവെങ്കിലും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ല. വിജയ്യുടെ പാര്‍ട്ടിയായ ടി.വി.കെ. രാഷ്ട്രീയത്തില്‍  സജീവമായതിനാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിനുശേഷം മാത്രമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്നാണ് വിവരം.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക