
ഡാളസ് : പ്രമുഖ സൗത്ത് ഏഷ്യന്‍ ഹാസ്യനടന്‍ രാജ് ശര്‍മ്മ (50) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ടെക്‌സാസില്‍ വെച്ചാണ് അന്തരിച്ചത്.
2001 മുതല്‍ ഹാസ്യരംഗത്ത് സജീവമായിരുന്ന രാജ് ശര്‍മ്മ, നോര്‍ത്ത് ടെക്‌സാസിലെ കലാസമൂഹത്തിന് വലിയ പിന്തുണ നല്‍കിയിരുന്ന വ്യക്തിയായിരുന്നു. പ്രശസ്തമായ 'ദി ട്രീഹൗസ് ഷോ' എന്ന പോഡ്കാസ്റ്റിന്റെ സഹ-അവതാരകന്‍ കൂടിയായിരുന്നു അദ്ദേഹം. സഹപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിലും വേദിയില്‍ തന്റേതായ ശൈലിയില്‍ ചിരി പടര്‍ത്തുന്നതിലും അദ്ദേഹം എന്നും മുന്‍പന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കലാസാംസ്‌കാരിക ലോകം അനുശോചനം രേഖപ്പെടുത്തി.