
ഈ കഴിഞ്ഞ ദിവസമാണ് വി ഡി സതീശൻ എന്ന കൊണ്ഗ്രെസ്സ് നേതാവിന്റെ ചില പ്രസ്താവനകൾ ശ്രദ്ധയിൽ പെട്ടത്. ചിലപ്പോൾ വനവാസം വേണ്ടിവരുമോ എന്ന ആശങ്കയുടെ നിഴലിൽ ആകാം ഇങ്ങനെയുള്ള പ്രീണന പ്രസ്താവനകൾ നടത്തുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അധികാരത്തിനു വേണ്ടി താൻ ജനിച്ച കുലവും, സംസ്കാരവും മറന്നു, വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടി രാഷ്ട്രീയ പ്രവർത്തകർ ഇങ്ങനെ തരം താഴുമ്പോൾ ചിലതു പറയാതെ വയ്യ. കാരണം പൊതുജനം വളരെ രഹസ്യമായി രേഖപ്പെടുത്തിയ സമ്മദിദാനത്തെ അവഹേളിയ്ക്കുന്ന താരത്തിലാണല്ലോ വി ഡി സതീശൻ കൂടി ഒരു നേതാവായിട്ടുള്ള കേരളത്തിലെ കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ. മുഖ്യമന്ത്രി കുപ്പായം തുന്നി ചർച്ചകൾ നയിക്കുന്ന നിരവധി നേതാക്കന്മാരും, മുട്ടനാടുകൾ തമ്മിൽ അടിയ്ക്കുമ്പോൾ അതിൽ നിന്നും ഇറ്റു വീഴുന്ന ചോരകുടിച്ചു മോഹം തീർക്കുന്ന മറ്റു ചില നേതാക്കളും.
കേരളത്തിലെ യു ഡി എഫ് ന്റെ നേതൃത്വം കോൺഗ്രസിന് ആണ് എങ്കിലും നിവർന്നു നിൽക്കുവാൻ മുസ്‌ലിം ലീഗ് എന്ന നട്ടെല്ലും,പടർന്നു നിൽക്കുവാൻ ക്രിസ്ത്യൻ കോൺഗ്രസ്സും (കേരള കൊണ്ഗ്രെസ്സ്) വേണം എന്നുള്ളത് പകൽ പോലെ സത്യമാണ്. ചുരുക്കി പറഞ്ഞാൽ അധികാരം കൈപ്പിടിയിൽ ഒതുക്കുവാൻ ഒരു പ്രത്യേക മത വിഭാഗത്തിന്റെ പിന്തുണ കിട്ടിയേ മതിയാകൂ. അത് തെരഞ്ഞെടുപ്പിൽ ആണെങ്കിലും, അത് കഴിഞ്ഞു ഭൂരിപക്ഷം കിട്ടിയാൽ മന്ത്രി കസേരയ്ക്കു ആയാലും ഈ മത പ്രീണനം ആവശ്യമാണ്. പക്ഷെ വനവാസത്തിനു പോകുവാനാണ് താത്പര്യം എങ്കിൽ തുറന്ന മനസ്സും, സർവമത സമ്മതനും, സ്വത സിദ്ധമായ ചിരിയും, പ്രവർത്തനവും മാത്രം മതി. അത് കേരളത്തിലെ ബഹുഭൂരി പക്ഷം പാർട്ടി നേതാക്കൾക്കും ഇല്ല എന്നുള്ളതാണ് പരമാർത്ഥം. അതുകൊണ്ടാണ് പല നേതാക്കളും പെട്ടിയിലെ വോട്ടിനെ സ്വപ്നം കണ്ടു മുഖ്യൻ ആകുവാൻ താനാണ് യോഗ്യൻ എന്നുള്ള ലോബിയിങ് അജണ്ട നടപ്പിലാക്കുന്നത്. അഞ്ചു പേര് ഓടുന്ന മരത്തോണിൽ അല്പം കൂടി മുന്നോട്ട് ഉള്ള കുതിപ്പിന് വേഗം കൂട്ടുവാനാണ് വി ഡി സതീശൻ ഭൂമി ഉരുണ്ടതാണ് എന്ന് ശാസ്ത്രത്തിനും മുൻപേ ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ധമായ ഖുറാനിൽ പറഞ്ഞിട്ടുണ്ട് എന്നുള്ള പ്രസ്താവന ഇറക്കി ഒരു പ്രത്യേക മത വിഭാഗത്തിന്റെയും, ജമാഅത്തു ഇസ്ലാമിന്റെയും, ലീഗിന്റെയും, എസ് ഡി പി യുടെയും ഇഷ്ട തോഴൻ ആയി മത രാഷ്ട്രീയ പിന്തുണ നേടുന്നത്. എത്ര ആഭാസമാണ് ഒരു പൊതു പ്രവർത്തകന്റെ നിലപാടുകൾ എന്ന് നോക്കൂ. ജനിച്ച കുലം ,സംസ്കാരം, എല്ലാം മറന്നു, അതിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത ഇയാളുടെ അധികാര കസേരയ്ക്കു വേണ്ടിയുള്ള മത പ്രീണന രാഷ്ട്രീയത്തിന്റെ അടുത്ത അമ്പു കൂടി എടുത്തു പ്രയോഗിയ്ക്കുന്നു.
കൊണ്ഗ്രെസ്സ് നേതാവായ വി ഡി സതീശൻ ഖുർആൻ ലെ ഏതു ഭാഗത്തു, ഏതു സൂറത്തിൽ, ഏതു ആയത്തിലാണ് ഭൂമി ഉരുണ്ടതാണ് എന്നുള്ള പ്രസ്‌താവന/ അഭിപ്രായം നടത്തിയിട്ടുള്ളത് എന്ന് തെളിയിക്കാമോ? ഖുർആനിൽ ഒരിടത്തും ഭൂമി ഉരുണ്ടതാണ് എന്നുള്ള ഒരു പ്രസ്താവനകളും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഭൂമി പരന്നതാണ് എന്ന് കാണിയ്ക്കുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട് താനും. ഇങ്ങനെ ഉള്ള സത്യങ്ങളെ വളച്ചൊടിച്ചു അധികാര കസേരയുടെ ആർത്തിപൂണ്ട വി ഡി സതീശന്റെ അല്പത്തരത്തെ എങ്ങിനെ തുറന്നു കാട്ടാതെ ഇരിയ്ക്കുവാൻ കഴിയും. ഇന്നും ഇസ്ലാമിക പണ്ഡിതന്മാർ പോലും സ്ഥിരീകരിച്ചു പറയാത്ത ഒന്നാണ് "ഭൂമി ഉരുണ്ടതാണ് " എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട് എന്നുള്ളത്. നായർ സമുദായത്തിൽ ജനിച്ചു രാഷ്ട്രീയ പ്രവർത്തനം മാത്രമായി നടക്കുന്ന ഈ കൊണ്ഗ്രെസ്സ് നേതാവിന് ഏതു സമയത്താണ് ഈ അറിവ് ജിബ്രീൻ എന്ന മലക്കുകൾ നൽകിയത് എന്നുള്ളത് അരിഭക്ഷണം കഴിയ്ക്കുന്ന എല്ലാ മനുഷ്യർക്കും അറിയാം. വാഗമണ്ണിലെ മലമുകളിൽ പറ്റിയ ഇടം തേടി "പ്രീ വനവാസത്തിനു " പോയപ്പോൾ ആണോ ആ സത്യവിരുദ്ധമായ പ്രസ്താവനയ്ക്കുള്ള അറിവ് കിട്ടിയത്. ഈ വാഗമണ്ണിൽ ആണല്ലോ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം, കേന്ദ്ര സർക്കാർ പൂട്ടിച്ചത്. ഇനി വല്ല അവശേഷിപ്പുകളും അവിടെ ഉണ്ടോ എന്ന് കൂടി അന്യോഷിക്കുന്നതു നല്ലതാണ്.
ഭൂമി ഉരുണ്ടതല്ല മറിച്ചു പരന്നതാണ് എന്ന് വിവക്ഷിയ്ക്കുന്ന വിശുദ്ധ "ഖുർആൻ" -ലെ ഭാഗങ്ങൾ കൂടി നമുക്ക് ഒന്ന് പരിശോധിച്ചാലോ ? (ഇന്നും ഇസ്ലാമിക പണ്ഡിതന്മാർക്കിടയിൽ പഠനവിഷയമായ ഭാഗങ്ങൾ)
1. അദ്ധ്യായം (സുറത്- അൽ ഹിജ്ർ ) 15 :19 മാതു വാക്യം
"ഭൂമിയെ നാം പരത്തി വ്യാപിപ്പിച്ചു അതിൽ പർവ്വതങ്ങൾ സ്ഥാപിച്ചു, അതിൽ എല്ലാ വസ്തുക്കളും നിശ്ചിത അളവിൽ വളർത്തി." മദ്ദ്‌നാ (മദ്‌നഹാ) എന്ന വാക്കിന്റെ അർത്ഥം പരത്തി, പരന്നത് എന്നാണ്. ഈ വാക്കുകൾ ആണ് അവിടെ ഉപയോഗിച്ചിരിയ്ക്കുന്നതു.
2. അദ്ധ്യായം 79:30മാതു വാക്യം (സുറത് - അൽ നാസിയത് )
അതിനു ഭൂമിയെ അവൻ "തട്ട്" പോലെ വ്യാപിപ്പിച്ചു. മലബാറിലെ ചില പണ്ഡിതർ മുട്ടയുടെ രൂപത്തിൽ ഉള്ള തട്ട്.- അത് മുട്ട റോസ്റ്റ് ചെയ്തുകഴിഞ്ഞുള്ള രൂപം മാത്രം കാണുന്നത് കൊണ്ടാകാം ഈ പണ്ഡിതർ ഇങ്ങനെ മദ്രസകളിൽ പഠിപ്പിച്ചത്.
ഈ സോരത്തിലും തട്ട് പോലെ വ്യാപിപ്പിച്ചു എന്ന് തന്നെയാണ് പറയുന്നത്. അവിടെയും ഭൂമി ഉരുണ്ടിട്ടല്ല.
"ദാഹാഹ്ഹ് " എന്ന വാക്കിന്റെ അർഥം തട്ടുപോലെ വിസ്തൃതമായ ഒന്ന് എന്നാണ്. ഈ വാക്കു ആണ് ഖുർആനിൽ ഉപയോഗിച്ചിരിയ്ക്കുന്നതു.
3. അദ്ധ്യായം 20: 53 മതു വാക്യം (സൂറത്ത് - താ ഹാഹ് )
"നിങ്ങൾക്കായി ഭൂമിയെ ഒരു തൊട്ടിൽ പോലെ ആക്കുകയും, അതിൽ നിങ്ങൾക്കായി വഴികൾ ഒരുക്കുകയും, ആകാശത്തിൽ നിന്ന് വെള്ളം ഇറക്കുകയും, അതിലൂടെ വിവിധ സസ്യവർഗങ്ങൾ ഉൽപാദിപ്പിക്കുകയും ചെയ്തു. "
"മഹ്ദൻ " എന്ന വാക്കാണ് ഉപയോഗിച്ചിരിയ്ക്കുന്നതു മഹ്ദിൻ എന്നാൽ തോട്ടിൽ, അപ്പപ്പോൾ ആകാശത്തിൽ നിന്നും വീഴുന്ന വെള്ളം ശേഖരിയ്ക്കാൻ ഉള്ള കുളം ആയിരിക്കുമോ ഉദ്ദേശിച്ചത്? അതോ കുന്നുകളും മരങ്ങൾക്കു വളരാൻ കുന്നുകളും,കുഴികളും ആണോ? ഇങ്ങനെ ആണെങ്കിൽ ഭാരതത്തിൽ ഉള്ളപോലെ സൗദിയിൽ മക്കയിലോ, മദീനയിലോ എന്തുകൊണ്ടാണ് കല്ലും, പൊടിയും മാത്രമുള്ള കുന്നുകൾ മാത്രവും,മരങ്ങൾ ഇല്ലാതെ ആയതും?
അവസാനമായി ഖുർആൻ ലെ ഏറ്റവും പ്രധാന അദ്ധ്യാങ്ങളിൽ ഒന്നായ "സൂറത്തുൽ ബക്കറ "
4. അദ്ധ്യായം 2: 22 മതു വാക്യം (സൂറത്ത് - ബക്കറ)
“നിങ്ങൾക്കായി ഭൂമിയെ ഒരു പരവതാനി ആക്കുകയും, ആകാശത്തെ ഒരു മേൽക്കൂരയായി നിർമ്മിക്കുകയും, ആകാശത്തിൽ നിന്ന് വെള്ളം ഇറക്കുകയും, അതിലൂടെ നിങ്ങൾക്കായി ഫലങ്ങൾ ഉപജീവനമായി ഉണ്ടാക്കുകയും ചെയ്തവനാണ് (അല്ലാഹ്). അതിനാൽ നിങ്ങൾ അറിയുന്നവരായിരിക്കെ അവനോടൊപ്പം സമതുല്യരെ ഉണ്ടാക്കരുത്.(അവനോടു എന്നാൽ അല്ലാഹുവിനോട് ).
ഇനി - പരന്നത്, തട്ട്, പരവതാനി, തോട്ടിൽ എന്നീ വാക്കുകൾ ഉരുട്ടി എടുത്ത വി ഡി സതീശന് അവാർഡ് കൊടുത്തു ആദരിയ്ക്കണം. കാരണം അധികാര കസേരയ്ക്കു വേണ്ടി ഏതു ജീർണ്ണ വേഷവും കെട്ടുന്ന ഇതുപോലെ ഉള്ളവരെയാണല്ലോ ഇന്ന് സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത്.
ജ്യാതിഷത്തിൽ വിശ്വസിച്ചു സമയവും,കാലവും കുറിച്ച് സമ്മതിദാന പത്രം വരെ സമർപ്പിച്ച വി ഡി സതീശന്റെ ഈ ദുർവിധി സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണ്. ആരെയൊക്കെയോ പ്രീണിപ്പിച്ചു ശാന്തം അധികാരമ്മ ഉറപ്പിയ്ക്കുവാനുള്ള ഒരു നാടകം. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു സമർത്ഥിക്കുക, എത്ര അപഹാസ്യമാണ്.
പണ്ഡിതന്മാരും,നിരീശ്വരവാദികളും,പഠിതാക്കളും ഖുർആനിലെ മുകളിൽ പറഞ്ഞ വാക്കുകളെ ആ കാലഘട്ടത്തിലെ മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിലാണ് ചെയ്തു വച്ചിരിയ്ക്കുന്നതു എന്ന് സമർത്ഥിയ്ക്കുമ്പോൾ ആണ് അതുക്കും മേലെ യാണ് തന്റെ അറിവും, ഒപ്പം പ്രീണന രാഷ്ട്രീയ തന്ത്രവുമായി വി ഡി സതീശൻ ഇറങ്ങിയിരിയ്ക്കുന്നതു. സാംസ്കാരിക കേരളത്തിന് ഇത്രയും അപഹാസ്യനായ ഒരു നേതാവ് വേണമോ എന്ന് പൊതു ജനം തീരുമാനിയ്ക്കുന്ന കാലം അതി വിദൂരമല്ല.