Image

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പെട്ട് ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Published on 26 April, 2026
‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു,  സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പെട്ട്  ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

തിരുവനന്തപുരം: സിനിമയിലും ജീവിതത്തിലും താന്‍ ഒരു ലക്കി പേഴ്സണ്‍ അല്ലെന്ന് നടി ദേവി അജിത്. ഒരു അപകടത്തില്‍പ്പെട്ട് തന്റെ ഭര്‍ത്താവ് അജിത് കൊല്ലപ്പെട്ട കഥ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവീ അജിത് വെളിപ്പെടുത്തിയത്. “

“ജയറാം നായകനായ ദി കാര്‍ എന്ന സിനിമ നിര്‍മ്മിച്ചത് ദേവി അജിതിന്റെ ഭര്‍ത്താവ് അജിത് ആയിരുന്നു. ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാർ അപകടത്തിൽപ്പെട്ടായിരുന്നു അജിത്തിന്റെ മരണം”.- അഭിമുഖത്തില്‍ ദേവി അജിത് പറഞ്ഞു. “ഞാനൊരു ലക്കി പേഴ്സൺ അല്ല. എനിക്കതുകൊണ്ട് സിനിമയിൽ ലക്ക് ഇതുവരെ വന്നിട്ടില്ല. ‘ഇവർ’ സിനിമയിലെ ആ ഒരു റോൾ മതിയായിരുന്നു എനിക്ക് എവിടെയെങ്കിലും എത്താൻ. ഭാവനയും ഞാനും ആയിരുന്നു പ്രധാന കഥാപാത്രങ്ങള്‍ ചെയ്തത്. എനിക്ക് തോന്നുന്നു സിനിമ കുറെയൊക്കെ ലക്ക് ആണ്. എനിക്ക് അങ്ങനെ ഒരു പൊസിഷനിൽ എത്താൻ പറ്റിയില്ല”.- ദേവി അജിത് പറയുന്നു.

 ‘അന്നത്തെ സമയത്ത് 75 ലക്ഷം മുടക്കി ആയിരുന്നു ദി കാർ എന്ന സിനിമ നിർമ്മിച്ചത്. ആ സിനിമയെ കുറിച്ച് ഓർക്കുമ്പോൾ മൊത്തം നെഗറ്റിവ് ആണ്. ബിഗസ്റ്റ് ട്രോമ ഇൻ മൈ ലൈഫ് എന്ന് പറയാം ആ സിനിമയെ. ‘ദി കാർ’ നല്ല സിനിമയാണെങ്കിലും ഇതിന്റെ പിന്നാമ്പുറം ആർക്കും അറിയില്ലല്ലോ.ചിത്രം പുറത്തിറങ്ങും മുൻപ് ആ സിനിമയില്‍ ഉപയോഗിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് അജിത് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത അനുഭവിച്ച കാലങ്ങളായിരുന്നു “- ദേവി അജിത് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക