Image

‘അമ്പലമുക്കിലെ വിശേഷങ്ങൾ’ ഒടിടിയിലെത്തി

Published on 26 April, 2026
‘അമ്പലമുക്കിലെ വിശേഷങ്ങൾ’ ഒടിടിയിലെത്തി

ഗോകുൽ സുരേഷ്, ലാൽ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയറാം കൈലാസ് സംവിധാനം ചെയ്ത ‘അമ്പലമുക്കിലെ വിശേഷങ്ങൾ’ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. അമ്പലമുക്ക് എന്ന മനോഹരമായ ഒരു നാട്ടിൻപുറത്തെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഗ്രാമീണ കാഴ്ചകളും കുടുംബബന്ധങ്ങളുമാണ് പ്രമേയമാക്കിയിരിക്കുന്നത്. ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രൻ നായർ നിർമ്മിച്ച ഈ കുടുംബചിത്രം ഇപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ആസ്വദിക്കാവുന്നതാണ്.

മേജർ രവി, ധർമ്മജൻ ബോൾഗാട്ടി, സുധീർ കരമന, മെറീന മൈക്കിൾ, ബിജുക്കുട്ടൻ തുടങ്ങി മലയാളത്തിലെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രഞ്ജിൻ രാജ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുൾ റഹീമും എഡിറ്റിംഗ് രഞ്ജൻ എബ്രഹാമുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഉമേഷ് കൃഷ്ണന്റേതാണ് കഥയും തിരക്കഥയും. ഒട്ടേറെ ഹാസ്യമുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയാണ് ചിത്രം അണിയറപ്രവർത്തകർ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണറായ മനോരമ മാക്സ് വഴി ഇപ്പോൾ സിനിമ ലഭ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക