
കലിഫോർണിയ ഡിസ്‌ട്രിക്‌ട് 14ൽ സ്പെഷ്യൽ ഇലെക്ഷൻ സ്ഥാനാർഥിയാവാൻ ഡെമോക്രാറ്റിക് പ്രൈമറിയിൽ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റ് രാഖി ഇസ്‌റാനി നാമനിർദേശ പത്രിക സമർപ്പിച്ചു. ലൈംഗിക അപവാദത്തിൽ പെട്ട് രാജി വച്ച റെപ്. എറിക് സ്വാൽവേലിന്റെ സീറ്റിലാണ് സ്പെഷ്യൽ ഇലെക്ഷൻ.
ഡെമോക്രാറ്റുകളുടെ ഐക്യ പ്രഖ്യാപനത്തിൽ ഇസ്‌റാനി ഒപ്പു വയ്ക്കുകയും ചെയ്തു. ജൂൺ രണ്ടിനാണ് പ്രൈമറി. ജൂൺ 16നാണു തിരഞ്ഞെടുപ്പ്. ഏതെങ്കിലും സ്ഥാനാർഥി 50% നേടിയില്ലെങ്കിൽ ഓഗസ്റ്റിൽ റൺ ഓഫ് ഉണ്ടാവും.
ഡെമോക്രാറ്റുകൾ ഒരൊറ്റ സ്ഥാനാർഥിക്കു പിന്നിൽ അണിനിരക്കാൻ തയാറായാൽ താൻ പിന്മാറാമെന്നു അറ്റോണിയും സാമൂഹ്യ പ്രവർത്തകയുമായ ഇസ്‌റാനി പറഞ്ഞു.
"ഈ മുഹൂർത്തത്തിൽ നേതൃത്വമാണ് വേണ്ടത്," ഇസ്‌റാനി പറഞ്ഞു. "ഡെമോക്രാറ്റുകൾ വോട്ട് ഭിന്നിക്കുന്നത് ഒഴിവാക്കണം. തന്ത്രപരമായും അച്ചടക്കത്തോടെയും ഐക്യത്തോടെയും നിലകൊളളണം."
Rakhi Israni files for CD14 special election