Image

ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയറിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

Published on 26 April, 2026
ഡൽഹി വിമാനത്താവളത്തിൽ സ്വിസ് എയറിന് തീപിടിച്ചു ; ആറ് യാത്രക്കാർക്ക് പരിക്ക്

ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ തകരാർ സംഭവിക്കുകയും തീപിടുത്തം ഉണ്ടാവുകയുമായിരുന്നു.

സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന LX147 വിമാനത്തിന്റെ എഞ്ചിനാണ് ടേക്ക് ഓഫിനിടെ തീപിടിച്ചത്. വിമാനം റൺവേയിലൂടെ വേഗത കൈവരിച്ച് ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ സംഭവിക്കുകയും പുകയും തീയും ഉയരുകയുമായിരുന്നു. എമർജൻസി സ്ലൈഡുകളിലൂടെ യാത്രക്കാരെ ഒഴിപ്പിക്കുന്നതിനിടയിലാണ് ആറ് പേർക്ക് പരിക്കേറ്റത്77.

7777തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് യാത്രക്കാരെ എമർജൻസി സ്ലൈഡുകൾ വഴി റൺവേയിൽ തന്നെ ഒഴിപ്പിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ വിമാനത്താവളത്തിന് സമീപമുള്ള മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക