
ന്യു യോർക്ക്: ഇന്ന് (ഏപ്രിൽ 26 ഞായറാഴ്ച) ന്യു ജേഴ്‌സിയിൽ അരങ്ങേറുന്ന മോഹൻ ലാൽ ഷോ 'കിലുക്കം-26' ന്റെ ടിക്കറ് സോൾഡ് ഔട്ട് ആയതായി സംഘാടകർ അറിയിച്ചു.
ഇന്ന് 5 മണിക്ക് ന്യു ജേഴ്‌സി ലോഡായിയിലെ (Lodi) ഫെലീഷ്യൻ കോളജിലാണ് ഷോ. 5 മണിക്ക് രജിസ്ടേഷൻ ആരംഭിക്കും. 5:45-നു ഷോ തുടങ്ങും.
കോളജിനോടനുബന്ധിച്ച് പാർക്കിംഗ് ലഭ്യമാണ്. കഴിയുന്നത്ര നേരത്തെ നേരത്തെ എത്തി സീറ്റുകളിൽ ഉപവിഷ്ടരാകണമെന്ന് സംഘാടകരായ ഷിജോ പൗലോസ്, ബൈജു വർഗീസ് എന്നിവർ അറിയിച്ചു.
വിലാസം: 262 മെയിൻ സ്ട്രീറ്റ്, ലോഡായ്, ന്യൂ ജേഴ്‌സി 076444