Image

സാറാമ്മ ജോർജ് (അമ്മിണി) ഡാളസിൽ അന്തരിച്ചു

Published on 25 April, 2026
സാറാമ്മ  ജോർജ് (അമ്മിണി)  ഡാളസിൽ അന്തരിച്ചു

ഡാളസ്: പള്ളിപ്പാട് കടയ്ക്കൽ പരേതരായ കോശിയുടെയും പെണ്ണമ്മ കുര്യന്റെയും മൂത്തപുത്രി സാറാമ്മ ജോർജ് (അമ്മിണി) അന്തരിച്ചു.  ഏപ്രിൽ 24 വെള്ളിയാഴ്ച   ഡാളസ് ഫോർട്ട് വർത്തിൽ വെച്ചായിരുന്നു അന്ത്യം.

നിശബ്ദമായൊരു സമർപ്പണമായിരുന്നു അമ്മിണിമ്മയുടെ ജീവിതം. പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവരെ സേവിക്കുന്നതിലും പ്രാർത്ഥനയിലൂടെ സഹോദരങ്ങളെ ദൈവത്തോട് ചേർത്തുനിർത്തുന്നതിലുമായിരുന്നു അവർ സന്തോഷം കണ്ടെത്തിയത്. ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും സൗമ്യമായ പെരുമാറ്റവും അവരുടെ ജീവിതത്തെ പ്രകാശപൂർണ്ണമാക്കി. സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കുവാനും പ്രാർത്ഥനയിൽ പതറാതെ നിൽക്കുവാനും അവർ തന്റെ ജീവിതത്തിലൂടെ ഏവരെയും പഠിപ്പിച്ചു.

മക്കൾ: കെ.ജി. ജോൺ (ബിജു), ബിനു കെ. ജോർജ്.
മരുമക്കൾ: ഡെൻസി, ജീന.

സഹോദരങ്ങൾ: കുര്യൻ കോശി, തമ്പി കുര്യൻ, റവ. ഫാദർ അലക്സാണ്ടർ ജെ. കുര്യൻ (വാഷിംഗ്ടൺ ഡി.സി), ലില്ലി കുര്യൻ.

കുടുംബാംഗങ്ങളെല്ലാവരും അമേരിക്കയിൽ സ്ഥിരതാമസമാക്കിയവരാണ്.

സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ പിന്നീട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക