
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബി.ഡി.എസ്. വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ജാതി അധിക്ഷേപം നടന്നതിന് തെളിവില്ലെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച കോടതി, രണ്ടാം പ്രതി പ്രൊഫ. സംഗീത നമ്പ്യാർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
നിതിൻ രാജിനെതിരെ ജാതിയുടെ പേരിൽ അപമാനമോ അധിക്ഷേപമോ നടന്നതായി കണ്ടെത്താനായിട്ടില്ല. ഒന്നാം പ്രതി ഡോ. റാമിന് വിദ്യാർത്ഥികളോടുള്ള പെരുമാറ്റം മോശമായിരുന്നുവെങ്കിലും അത് ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് കോടതി വിലയിരുത്തി. ലോൺ ആപ്പുകാരുടെ ഭീഷണി മൂലമുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രിൻസിപ്പാളിന്റെ മുറിയിൽ നടന്ന ചോദ്യം ചെയ്യലും തുടർന്നുണ്ടായ സൈബർ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് മരണത്തിന് കാരണമായതെന്നാണ് കോടതിയുടെ കണ്ടെത്തൽ.