Image

കുഞ്ചാക്കോ ബോബൻ- ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’; ഫസ്റ്റ് ലുക്ക് പുറത്ത്

Published on 25 April, 2026
കുഞ്ചാക്കോ ബോബൻ- ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’; ഫസ്റ്റ് ലുക്ക് പുറത്ത്

നോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായി നിർമ്മിക്കുന്ന പുതിയ മലയാള ചിത്രം ‘ഉന്മാദ’ത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം ഓഗസ്റ്റ് 7-ന് തീയേറ്ററുകളിൽ എത്തും.

കുടുംബപ്രശ്നങ്ങളിൽ അകപ്പെട്ട ഒരു പോലീസ് കോൺസ്റ്റബിൾ, അമാനുഷികമെന്ന് കരുതപ്പെടുന്ന ഒരു പഴയ കേസ് പുനരന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. ‘ജോസഫ്’, ‘നായാട്ട്’, ‘ഇലവീഴാ പൂഞ്ചിറ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീർ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക