Image

ഇന്ത്യന്‍ ടെന്നിസ് താരത്തെ അഭിനന്ദിച്ച് ട്രമ്പ്

സ്‌പോര്‍ട്‌സ് ലേഖകന്‍ Published on 25 April, 2026
ഇന്ത്യന്‍ ടെന്നിസ് താരത്തെ അഭിനന്ദിച്ച് ട്രമ്പ്

ഇന്ത്യയുടെ ടെന്നിസ് താരത്തെ, യു.എസില്‍ വിദ്യാര്‍ത്ഥിയായ, ദക്ഷിണേശ്വര്‍ സുരേഷിനെ വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പേരെടുത്ത് പറഞ്ഞ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് അനുമോദിച്ചു. ദേശീല തലത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച, വിദ്യാര്‍ത്ഥികളായ അത്‌ലിറ്റുകളെയും എന്‍.സി.എ.എ.യില്‍ മുന്നിലെത്തിയ ടീമുകളെയും ആദരിക്കുന്ന നാഷ്ണല്‍ ചാമ്പ്യന്‍സ് ഡേയോടനുബന്ധിച്ചു നടത്തിയ ചടങ്ങിലാണ് ട്രമ്പ് സുരേഷിന്റെ മികവ് എടുത്തു പറഞ്ഞത്.

യു.എസിലെ ദേശീയ അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ് ആയ എന്‍സിഎഎ ഡിവിഷന്‍ വണ്‍ 2025 ലെ പുരുഷ ടെന്നിസ് ചാമ്പ്യന്‍മാരായ വേക്ക് ഫോറസ്റ്റ് യുണിവേഴസിറ്റി ടീമില്‍ അംഗമായിരുന്നു സുരേഷ്. ഫൈനലില്‍ വേക്ക് ഫോറസ്റ്റ് ടെക്‌സസ് ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി(4-2). അവരുടെ രണ്ടാം ദേശീയ കിരീടമാണിത്.

"വിജയശില്പി ആരെന്നു തിരക്കിയപ്പോള്‍ എല്ലാവരും ഒരേ പേരു പറഞ്ഞു. സുരേഷ് ഞാന്‍ താങ്കളെ അനുമോദിക്കുന്നു. അവിശ്വസനീയം " ഡോണള്‍ഡ് ട്രമ്പ് പറഞ്ഞു. വേക്ക് ഫോറസ്റ്റ് രണ്ടാം തവണയാണ് പുരുഷ ടെന്നിസില്‍ യു.എസിലെ ദേശീയ ചാമ്പ്യന്‍മാരാകുന്നതെന്ന് ട്രമ്പ് എടുത്തു പറഞ്ഞു.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ ദക്ഷിണശ്വേര്‍ സുരേഷ് എന്ന ഇരുപത്താറുകാരന്‍  ജോര്‍ജിയ ഗ്വിന്നെറ്റ കോളജില്‍ നിന്നാണ് വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലേക്കു മാറിയത്. ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമില്‍ അംഗമാണ്. ഈ വര്‍ഷം ആദ്യം നെതര്‍ലഡ്‌സിനെതിരായ ഡേവിസ് കപ്പ് ക്വാളിഫയിങ് റൗണ്ടില്‍ രണ്ടു സിംഗിള്‍സും ജയിച്ച സുരേഷ് ഡബിള്‍സിലും വിജയശില്പിയായി. ലോക റാങ്കിങ്ങില്‍ 462 മാത്രം. പക്ഷേ, ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്.
 

Join WhatsApp News
Johnny 2026-04-25 21:29:26
Until now we had only a Slumdog millionaire. Thanks to Trump, we now we have a Hellhole millionaire. Very nice!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക