
യു.എസിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പ് 2026ന്റെ കലാശപ്പോരാട്ടത്തിന്റെ നാലു ടിക്കറ്റുകള്‍ പുനര്‍വില്പനയ്ക്ക്. ഫിഫയുടെ അംഗീകാരത്തോടെയുള്ള വില്പനയാണ്. നാലു ടിക്കറ്റിനും വില 2.3 ദശലക്ഷം ഡോളര്‍ ആണ്. ജൂലൈ 19ന് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണു ഫൈനല്‍. കൃത്യമായി പറഞ്ഞാല്‍ 22, 99, 998.85 ഡോളര്‍ ആണ് ഓരോ ടിക്കറ്റിന്റെയും പുതിയ വില.
വേദിയില്‍ ഗോള്‍ പോസ്റ്റിനു തൊട്ടുപിന്നില്‍ ഏറ്റവും താഴത്തെ തട്ടിലാണ് ഈ നാലു സീറ്റുകളും. വില്പന വിലയുടെ 15 ശതമാനം ഫിഫയ്ക്കാണ്. പക്ഷേ, അത് വില്‍ക്കുന്ന ആള്‍ മാത്രമല്ല, വാങ്ങുന്ന ആളും നല്‍കണം. ഈ വകയില്‍ ഒരു ടിക്കറ്റില്‍ നിന്ന് ഫിഫയ്ക്ക് 6,90,000 ഡോളര്‍ കിട്ടും.
മറ്റൊരു സീറ്റിന്റെ ടിക്കറ്റ് വില 2, 07, 000 ഡോളറും. മൂന്നാം നിരയില്‍ മറ്റൊന്നില്‍ 1,38,000 ഡോളർ ആണ് പുനര്‍വില്പന വില. മറ്റൊരു ടിക്കറ്റിന്റെ വില 23,000 ഡോളര്‍ ആണ്.
ഏറ്റവും മുകളില്‍ നിന്ന് താഴെ നാലാം നിരയിലെ നാലു സീറ്റുകള്‍ 10, 923.85 ഡോളര്‍ നിരക്കില്‍ ലഭിക്കും. ഇതിനിടെ 2022ല്‍ 1, 600 ഡോളര്‍ വിലയിട്ടിരുന്ന ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ക്ക് 10, 990 ഡോളര്‍ ആക്കി ഉയര്‍ത്തിക്കൊണ്ട് ഫിഫ നേരിട്ട് വില്പന പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ലെ ലോകകപ്പില്‍ പുനര്‍വല്പനയ്ക്ക് വില നിയന്ത്രിച്ചിരുന്നു. മാത്രമല്ല ഫിഫ വിലയുടെ അഞ്ചു ശതമാനമാണ് ആവശ്യപ്പെട്ടിരുന്നത്.
ജൂലൈ 14ന് ടെക്‌സസിലെ അര്‍ലിംഗ്ടണിലും 15ന് അറ്റ്‌ലാന്റയിലും നടക്കുന്ന സെമി ഫൈനലുകള്‍ക്ക് ടിക്കറ്റ് വിലയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത് യഥാക്രമം 11,130 ഡോളറും 9660 ഡോളറും ആണ്. അറ്റ്‌ലാന്റയില്‍ 4,360 ഡോളറിന്റെ ടിക്കറ്റും ലഭിക്കും.