Image

രണ്ടു പതിറ്റാണ്ടിൽ ഭാരതം ഭൗതിക പുരോഗതിക്കൊപ്പം ആഗോള വേദിയിൽ ആധ്യാത്മിക നേതൃത്വവും കൈവരിക്കുമെന്നു ആർ എസ് എസ് നേതാവ് (പിപിഎം)

Published on 25 April, 2026
രണ്ടു പതിറ്റാണ്ടിൽ ഭാരതം ഭൗതിക പുരോഗതിക്കൊപ്പം ആഗോള വേദിയിൽ ആധ്യാത്മിക നേതൃത്വവും കൈവരിക്കുമെന്നു ആർ എസ് എസ് നേതാവ് (പിപിഎം)

ഇന്ത്യ 2047ൽ ഭൗതിക പുരോഗതിയും ആഗോളവേദിയിൽ ആധ്യാത്മിക നേതൃത്വവും കൈവരിക്കുമെന്നു ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രയ ഹൊസബാളെ ഐ എ എൻ എസ് വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

ആർ എസ് എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു സംസാരിച്ച ഹൊസബാളെ, ഇന്ത്യ സാമ്പത്തിക പുരോഗതി നേടുന്നതിനൊപ്പം നാഗരിക മൂല്യങ്ങൾ ലോകത്തിനു പകർന്നു കൊടുക്കുകയും ചെയ്യുമെന്നാണ് സംഘടന വിലയിരുത്തുന്നതെന്നു വ്യക്തമാക്കി. 

ഇന്ത്യയുടെ ദേശീയ ജീവിതത്തിൽ കേന്ദ്രമായ സ്ഥാനം കൈയ്യടക്കി ആർ എസ് എസ് മുന്നേറുകയാണെന്നു അദ്ദേഹം അവകാശപ്പെട്ടു. രാഷ്ട്രീയത്തിലും സമൂഹത്തിലും സാംസ്‌കാരിക രംഗത്തും സ്വാധീനം വർധിപ്പിക്കയാണ്.

നൂറു വർഷത്തിനിടയിൽ ആർ എസ് എസ് ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ എത്തിയെന്നു ഹൊസബാളെ അവകാശപ്പെട്ടു. "ഏറെ വെല്ലുവിളികൾ നേരിട്ട യാത്ര ആയിരുന്നു അത്. അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഉണ്ടായി. പക്ഷെ ആർ എസ് എസ് അതിനെയൊക്കെ അതിജീവിച്ചു."

ഇന്ത്യക്കാർക്കു പ്രയോജനപ്പെടുന്ന ദേശീയ ജീവിതം ആവിഷ്ക്കരിക്കുമ്പോൾ തന്നെ മാനവരാശിക്കും പ്രയോജനപ്പെടുന്ന പദ്ധതികളും ഉണ്ടാവണം.

രാഷ്ട്രീയത്തിന് പുറമേ സാംസ്‌കാരിക, വ്യാവസായിക, വിദ്യാഭ്യാസ രംഗങ്ങളിലും ഗ്രാമ വികസനത്തിലും മറ്റും ആർ എസ് എസ് പ്രവർത്തിക്കും.

ദേശീയ ദുരന്തങ്ങളിൽ സംഘടന ദുരിതാശ്വാസം എത്തിക്കയും പുനരധിവാസം നടത്തുകയും ചെയ്തു.

രാജ്യത്തിൻറെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ ആർ എസ് എസ് സജീവമായി രംഗത്തുണ്ട്.

ആർ എസ് എസിന്റെ സന്നദ്ധ ഭടന്മാർ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിൽ എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ ഹൊസബാളെ പറഞ്ഞു: "അവർക്കു സമൂഹത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനു മെച്ചപ്പെട്ട സംഭാവനകൾ നൽകാൻ കഴിയും. അതു കൊണ്ടാണ് മൂന്നാം തവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ ഉണ്ടായത്.  

സംസ്ഥാനങ്ങളിലും അതു തന്നെ സ്ഥിതിയെന്നു ഹൊസബാളെ ചൂണ്ടിക്കാട്ടി.

വിദേശത്തു ആർ എസ് എസിന്റെ വളർച്ച എങ്ങിനെയുണ്ട് എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ആർ എസ് എസ് ഇന്ത്യയുടെ അതിരുകൾക്കുള്ളിലാണ് പ്രവർത്തിക്കുന്നത്. വിദേശത്തു പോയവർ അവിടെയും ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി വളരെ ദൂര സ്ഥലങ്ങളിലും അവർ പ്രവർത്തിക്കുന്നു.

കോളനി വാഴ്ച കൊണ്ടുവന്ന മാനസികാവസ്ഥയെ ഇന്ത്യക്കാർ അതിജീവിക്കണമെന്നു അദ്ദേഹം പറഞ്ഞു. എങ്കിൽ മാത്രമേ സമ്പൂർണ സ്വാതന്ത്ര്യം സാധ്യമാവൂ.

India in 2047 to be 'materially prosperous, spiritually leading world': RSS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക