Image

തുടർക്കഥകളാകുന്ന കേരളത്തിലെ വെടിക്കെട്ടപകടങ്ങൾ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 25 April, 2026
തുടർക്കഥകളാകുന്ന കേരളത്തിലെ വെടിക്കെട്ടപകടങ്ങൾ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

വെടിക്കെട്ട് ശാല അപകടം കേരളത്തിൽ തുടർകഥകളാകുന്നു. മുണ്ടത്തിക്കോട്   ഈ കഴിഞ്ഞ ദിവസം പടക്ക ശാലയ്ക്ക് തീ പിടിച്ച് പതിന്നാലോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്ക് പറ്റുകയും ചെയ്തത് കേരളത്തെ കണ്ണീരിലാഴ്ത്തി. അത് മാത്രമല്ല എന്തുകൊണ്ട് കേരളത്തിൽ വെടിക്കെട്ട് ശാല അപകടം തുടർകഥകളാകുന്നുയെന്ന ചോദ്യം വീണ്ടും ആവർത്തിക്കപ്പെടുന്നു. ആരുടെ ഭാഗത്തെ വീഴ്ചയാണ് അതിനു കാരണം. ആരാണ് അതിന് ഉത്തരവാദി. ഇതൊക്ക് എല്ലാ വെടിക്കെട്ട് അപകടം കഴിയുമ്പോഴും എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. ചോദ്യമല്ലാതെ ഇതിന് മറുപടിയോ ഭാവിയിൽ എന്തെങ്കിലും മുൻ കരുതലോ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

എൻ സി ബി ആർ സി യുടെ കണക്കനുസരിച്ച്കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ  ഇന്ത്യയിൽ ചെറുതും വലുതുമായ 1700 അപകടങ്ങൾ നടക്കുന്നുണ്ടാണ്. അതിൽ ഏകദേശം 27000  ആൾക്കാർ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ഏകദേശം 750 ൽ പരം വെടിക്കെട്ടപകടങ്ങൾ  കേരളത്തിൽ നടന്നിട്ടുണ്ട്. അത്രത്തോളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 1952 ൽ ശബരിമലയിൽ നടന്ന വെടിക്കെട്ടപകടത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. 84 ൽ കണ്ടശാംകടവ് വെടിക്കെട്ടപകടത്തിൽ 20 പേരും 87 ൽ തലശ്ശേരി ജഗന്നാഥത്ത് 27 പേരും 90 ൽ കൊല്ലം ജില്ലയിലെ മലനട വെടിക്കെട്ടപകടത്തിൽ 26 പേരും 2006 ൽ പാറമേക്കാവിലെ വെടിക്കെട്ടപകടത്തിൽ 7 പേരും  2011 ൽ ഷൊർണ്ണൂരിൽ നടന്ന വെടിക്കെട്ടപകടത്തിൽ 13 പേരും 2016 ൽ കൊല്ലം ജില്ലയിലെ പുറ്റിങ്ങലിൽ 111 പേരും 2024 ൽ തൃപ്പൂണിത്തുറയിൽ നടന്ന വെടിക്കെട്ടപകടത്തിൽ 2 പേരും കൊല്ലപ്പെടുകയുണ്ടായി . ഇതിൽ പുറ്റിങ്ങലിൽ നടന്ന അപകടമാണ് കേരളത്തിന്റ ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടം. ഈ കഴിഞ്ഞ ദിവസം തൃശ്ശൂരിലെ മുണ്ടത്തിക്കോട് നടന്നതാണ് ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേത്.

അങ്ങനെ കേരളത്തിൽ വെടിക്കെട്ടപകടങ്ങൾ കഴിഞ്ഞ കാൽ നുറ്റാണ്ടിലായി നിരവധി ഉണ്ടായിട്ടുണ്ട്. അനേകം പേർ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറെയും ആരാധനാലങ്ങളിലെ  ആഘോഷത്തിന്റെ ഭാഗമായാണ്. ചില സ്ഥലങ്ങളിൽ ഇത് മത്സരവുംഅതിന്  വൻ തുകസമ്മാനവും നൽകാറുണ്ട്. അങ്ങനെയുള്ളിടങ്ങളിൽ രണ്ടോ മൂന്നോ  വെടിക്കെട്ടുകൾ ഉണ്ടാകാറുണ്ട്. വളരെ മുൻകരുതലോടെ ചെയ്തില്ലെങ്കിൽ ഇത് വലിയ ഭവിഷ്യത്ത് വരുത്തും. കൊല്ലത്ത് മലനടയിൽ വെടിക്കെട്ടപകടം ഉണ്ടായ സമയത്ത് മത്സര കമ്പമായിരുന്നു. കേരളത്തിൽ വെടിക്കെട്ടപകടങ്ങൾ അടിക്കടി ഉണ്ടാകുന്നതെന്തുകൊണ്ട്. അതിന്റെ യഥാർത്ഥ കാരണങ്ങൾ എന്ത് എന്നതിനെക്കുറിച്ച് ഗൗരവമായി ഇന്നും ഉത്തരവാദിത്വപ്പെട്ടവർ ചിന്തിക്കുകയോ ഭാവിയിൽ അതുണ്ടാകാതെയിരിക്കാൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളോ നൽകാത്തതാണ്. നിയമങ്ങൾ ഉണ്ടെങ്കിലും അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഫയർ സേഫ്റ്റി പോലീസ് ഉദ്യോഗസ്ഥരാണ്. അവർ പലപ്പോഴും കണ്ണടക്കുകയാണ് പതിവ്. 

പെസോയുടെ കർശനമായ  മാർഗ്ഗനിർദ്ദേശങ്ങൾ  കേരളത്തിലെ വെടിക്കെട്ടിന്  നൽകുന്നുണ്ട് .കാണികളും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 100 മീറ്റർ ദൂരം ഉണ്ടായിരിക്കണം. പോലീസ്, അഗ്നിശമന വകുപ്പുകളിൽ നിന്നുള്ള നിർബന്ധിത അനുമതികൾ, അവരുടെ സാന്നിധ്യം വെടിക്കെട്ട് നടക്കുന്നിടത്ത് ഉണ്ടാകണം. രാത്രി 10 മുതൽ രാവിലെ 6 വരെ കർശനമായ ശബ്ദ നിരോധനങ്ങൾ എന്നിവ ആവശ്യമാണ്.  പടക്കങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്റ്റോറും പടക്കങ്ങൾ പൊട്ടിക്കുന്ന സ്ഥാലവും തമ്മിൽ 200 മീറ്റർ അകലമുണ്ടായിരിക്കണം. സ്കൂളുകളും ആശുപത്രികൾ തുടങ്ങിയവയുടെ 250 മീറ്റർ അകാലത്തിലായിരിക്കണം വെടിക്കെട്ട് നടത്തേണ്ടത്. അതുകൂടാതെ അംഗീകൃത ലൈസൻസ് ഉള്ളവരും പ്രത്യേകം പരിശീലനം നേടിവർക്കും  മാത്രമേ സ്ഫോടക വസ്തുക്കൾ  നിർമ്മിക്കാനോ അത് ഉപയോഗിക്കാനോ അനുവാദമുള്ളൂ. വലിയ  വെടിക്കെട്ടുകൾ നടത്തുന്നതിന് മുൻപ്  ജില്ലാ കളക്ടർ കൂടിയായ ജില്ല  മജിസ്‌ട്രേറ്റ്, പോലീസ്, ഫയർ അതോറിറ്റികൾ എന്നിവരിൽ അനുമതി വാങ്ങിയിരിക്കണം. അംഗീകാരങ്ങൾ: ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ്, ഫയർ അതോറിറ്റികൾ എന്നിവരിൽ നിന്ന് മുൻകൂർ രേഖാമൂലമുള്ള അനുമതി വാങ്ങണം.
പടക്കങ്ങൾ കൈയിൽ പിടിക്കരുത്; കെട്ടിടങ്ങളിൽ നിന്നും വരണ്ട സസ്യജാലങ്ങളിൽ നിന്നും അകലെ തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുക.
കട്ടിയുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക. ഒരു ബക്കറ്റ് വെള്ളം, മണൽ, അല്ലെങ്കിൽ ഒരു അഗ്നിശമന ഉപകരണം എന്നിവ സമീപത്ത് സൂക്ഷിക്കുക. തീ കൊളുത്തിയ ശേഷം പൊട്ടാത്തവ പടക്കങ്ങൾ വീണ്ടും കത്തിക്കാനോ എടുക്കാനോ ഒരിക്കലും ശ്രമിക്കരുത്. മേൽനോട്ടംചെറിയ കുട്ടികളെ പടക്കങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കരുത്. ഇങ്ങനെ അതി ശക്തമായ നിയമം ഉണ്ടെങ്കിലും അതൊന്നും കാര്യമായി പാലിക്കാൻ ഇത് ഉപയോഗിക്കുന്നവരോ അവർ ഇതൊക്കെ പാലിക്കപ്പെടുന്നുണ്ടോയെന്ന് നോക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോ നോക്കാറില്ല. അതാണ് അടിക്കടി കേരളത്തിലെ വെടിമരുന്ന്  സ്ഫോടങ്ങൾ ഉണ്ടാകാൻ പ്രധാന കാരണം.
വെടിക്കെട്ടപകടങ്ങൾ ഒഴിവാക്കാൻ ഇവ നിരോധിക്കണമെന്ന് പല ഭാഗത്ത് നിന്നും ആവശ്യമുയരുന്നുണ്ട്. അത് പ്രായോഗികമല്ല. കാരണം ഇത് ചെറുകിട വ്യവസായവും അനേകം ആൾക്കാരുടെ വരുമാന മഗർഗവുമാണ്. ഇത് നിരോധിക്കുമ്പോൾ അതിൽ കൂടി അനേകം പേർക്ക് തൊഴിൽ നഷ്ടമാകും. അങ്ങനെ തൊഴിൽ നഷ്ട്ടപ്പെടുന്നവരെ     പുനരധിവസിപ്പിക്കുക സർക്കാരിന് ഒരു വലിയ ബാധ്യതയാകും. ചുരുക്കത്തിൽ നിർത്തലാക്കണമെന്ന ആശയത്തെക്കാൾ നിലവിലെ നിയമം ശക്തമാക്കി നടപ്പാക്കികൊണ്ട് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ നടപ്പാക്കാം. വിദേശ രാജ്യങ്ങളിൽ ചെയ്യുന്നപോലെ. അമേരിക്കയിൽ എല്ലാ പ്രദേശത്തും ഇത് അനുവദിക്കുന്നില്ല. അനുവദിക്കുന്ന പ്രദേശത്ത് ശക്തമായ നിബന്ധനയോടെയായിരിക്കും ഇവ ചെയ്യുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക