Image

മക്കാലനിലും സാന്‍ ആന്റോണിയോയിലും ലഭിച്ച ഉജ്വല സ്വീകരണത്തിന് നന്ദി അറിയിച്ച് 'ടീം പ്രോമീസ് ഫോമാ'

Published on 24 April, 2026
മക്കാലനിലും സാന്‍ ആന്റോണിയോയിലും ലഭിച്ച ഉജ്വല സ്വീകരണത്തിന്  നന്ദി അറിയിച്ച് 'ടീം പ്രോമീസ് ഫോമാ'



മക്കാലന്‍: അമേരിക്കന്‍ മലയാളികളുടെ ആശയും അഭിലാഷവുമായ ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജസ്വലമായ തുടര്‍ച്ച മുദ്രാവാക്യമാക്കി 2026-'28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന 'ടീം പ്രോമീസ് ഫോമാ' മക്കാലനിലും സാന്‍ ആന്റോണിയോയിലും ലഭിച്ച സ്വീകരണത്തിന് മലയാളി സംഘടനകളോട് ഹൃദയപൂര്‍വം നന്ദി പറയുകയാണ്. കേരള അസോസിയേഷന്‍ ഓഫ് റിയോഗ്രാന്റെ വാലി-മക്കാലന്‍, സാന്‍ ആന്റോണിയോ മലയാളി അസോസിയേഷന്‍ എന്നിവയുടെ ഊഷ്മള സ്വീകരണമാണ് ഇലക്ഷന്‍ കാംമ്പെയ്‌നിന്റെ ഭാഗമായി ടീം പ്രോമീസിന്   ലഭിച്ചത്.



മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) നയിക്കുന്ന ടീം പ്രോമിസിന്റെ സ്ഥാനാര്‍ത്ഥികള്‍ വിവിധ സംഘടനാ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ഫോമായുടെ ഭാവി വളര്‍ച്ചയെക്കുറിച്ചും ഇനി നടപ്പാക്കേണ്ട സ്വപ്ന പദ്ധതികള്‍ സംബന്ധിച്ചും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ടീം പ്രോമിസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും നാല് പതിറ്റാണ്ട് കാലത്തെ സംഘടനാ പ്രവര്‍ത്തന മികവിനുടമയുമായ മാത്യു വര്‍ഗീസ് (ജോസ്), ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന അനു സ്‌കറിയ, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ബിനോയ് തോമസ്, ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഫോമായ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് അവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കുകയുണ്ടായി.



മക്കാലന്‍ മലയാളി അസോസിയേഷന്റെ പ്രതിനിധികളുമായി ടീം പ്രോമിസ് നടത്തിയ ചര്‍ച്ച ഫോമായുടെ വീക്ഷണത്തെയും സംഘടനയുടെ കെട്ടുറപ്പിനെയും അടിസ്ഥാനമാക്കിയായിരുന്നു. ഫോമായുടെ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനരീതി, ഭാവി രൂപപ്പെടുത്തുന്നതില്‍ ഗ്രാസ്‌റൂട്ട് തലത്തിലുള്ള ജനകീയ പങ്കാളിത്തത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് സമഗ്രമായ അവബോധം ലഭിക്കുന്നതായിരുന്നു ചര്‍ച്ച. സംഘടനയില്‍ കൂടുതല്‍ ആഴത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റിയും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സതേണ്‍ റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗമായ ജിജു കുളങ്ങരയും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹുസ്റ്റണിലെ (മാഗ്) സന്ദീപ് തേവര്‍വേരിലും ടീം പ്രോമിസിനൊപ്പം സഞ്ചരിച്ചുകൊണ്ട് അവരുടെ നിലപാടുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കി.



മക്കാലനില്‍ നിന്ന് യോഗത്തില്‍ പങ്കെടുത്ത ജെയ്‌സണ്‍ വേണാട്ട് (മുന്‍ പ്രസിഡന്റ്, ഓഡിറ്റര്‍), സഞ്ജു വര്‍ഗീസ് (പ്രസിഡന്റ്), സന്തോഷ് പോള്‍ (സെക്രട്ടറി), ഷാജി വേണാട്ട് (ജോയിന്റ് സെക്രട്ടറി), ബിനോ ജോണ്‍ (വൈസ് പ്രസിഡന്റ്), സിജോ ജെയിംസ് (മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍), ആന്റണി മാത്യു, ജോസഫ് ബിജു, വില്‍സണ്‍ കോട്ടയ്ക്കല്‍, ശ്രീദേവി രവിശങ്കര്‍, ദീപ ബിജു, ഗ്ലാക്‌സി വര്‍ഗീസ്, ശ്രീദേവി രവിശങ്കര്‍, ദീപ ബിജു, എന്നിവരുടെ നിര്‍ദേശങ്ങളും ആശംസകളും ചര്‍ച്ചകള്‍ സൃഷ്ടിപരമാക്കുകയും അത് ടീം പ്രോമീസിന് ആത്മവിശ്വാസമേകുകയും ചെയ്തു. ഇത് തിരഞ്ഞെടുപ്പ് കാമ്പെയ്‌നിന്റെ ഭാഗമായുള്ള ഔഗ്യോഗിക സന്ദര്‍ശനം എന്നതിലുപരി സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനുള്ള കൂടിക്കാഴ്ചയായി മാറിയെന്ന്  ടീം പ്രോമീസ് സാരഥി മാത്യു വര്‍ഗീസ് അഭിപ്രായപ്പെട്ടു.



സാന്‍ ആന്റോണിയോ മലയാളി സമൂഹത്തിന്റെ പ്രതിനിധികളുമായി ടീം പ്രോമിസ് നടത്തിയ ആശയവിനിമയം സൃഷ്ടിപരമായിരുന്നു. തുറന്ന മനസ്സോടെയുള്ള കൂടിക്കാഴ്ചയില്‍, റീജിയണ്‍ തലത്തിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഫോമായില്‍ എല്ലാ അസോസിയേഷനുകളുടെയും ശബ്ദം പ്രതിഫലിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. 

 

സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത, ഉത്തരവാദിത്വം, ഏവരെയും ഉള്‍ക്കൊള്ളുന്ന നേതൃത്വരീതി എന്നിവ ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ടീം പ്രോമിസ് അംഗങ്ങള്‍ വ്യക്തമാക്കി.യോഗത്തില്‍ സാന്‍ ആന്റോണിയോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് നന്ദകുമാര്‍, ബിനു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പരസ്പര ബഹൃമാനവും സൗഹൃദയും ഊട്ടിയുറപ്പിച്ച കൂടിക്കാഴ്ച, ഫോമായിലൂടെ കൂടുതല്‍ ശക്തവും ക്രിയാത്മകവുമായ ഒരു മലയാളി സമൂഹം രൂപപ്പെടുത്തിയെടക്കുന്നതിനുള്ള ചവിട്ടുപടിയായി മാറി.

മക്കാലനിലും സാന്‍ ആന്റോണിയോയിലും ലഭിച്ച ഉജ്വല സ്വീകരണത്തിന്  നന്ദി അറിയിച്ച് 'ടീം പ്രോമീസ് ഫോമാ'
മക്കാലനിലും സാന്‍ ആന്റോണിയോയിലും ലഭിച്ച ഉജ്വല സ്വീകരണത്തിന്  നന്ദി അറിയിച്ച് 'ടീം പ്രോമീസ് ഫോമാ'
മക്കാലനിലും സാന്‍ ആന്റോണിയോയിലും ലഭിച്ച ഉജ്വല സ്വീകരണത്തിന്  നന്ദി അറിയിച്ച് 'ടീം പ്രോമീസ് ഫോമാ'
Join WhatsApp News
കൂത്താട്ടം 2026-04-24 22:19:55
അമേരിക്കൻ മലയാളികളുടെ, എന്ത് ആശ, എന്ത് അഭിലാഷങ്ങൾ? കുറെ പ്രാഞ്ചി കുട്ടന്മാരുടെ കൂത്താട്ടം.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-25 08:23:23
💥🔥ഈ വാർത്ത എഴുതി തയ്യാറാക്കി e.malayalee -ക്ക് അയച്ചു കൊടുക്കുന്ന ആ മഹത് വ്യക്തിയെ ഒന്നു കാണാനും പരിചയപ്പെടാനും സാധിച്ചിരുന്നെങ്കിൽ......🔺ജനകീയ പങ്കാളിത്തം, സ്വപ്നപദ്ധതി, തുറന്ന മനസ്സോടെയുള്ള കൂടിക്കാഴ്ച, സംഘടനാ പ്രവർത്തന മികവ്, സൃഷ്ടിപരമായ ആശയ വിനിമയം, ശക്തവും ക്രീയാത്മകവുമായ ഒരു മലയാളി സമൂഹം, സ്നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുക.... ഇത്യാദി പദപ്രയോഗങ്ങളൊക്കെ ഈ വാർത്തയിൽ എന്തൊരു ഭംഗിയിൽ , ചിട്ടയായി അടുക്കി വച്ചിരിക്കുന്നു. ബലേ ഭേഷ്. 💪 എനിക്ക് ആ തോമസ് t ഉമ്മനെയും, അനിയൻ k ജോർജിനെയും ഈ പടങ്ങളിൽ വല്ലാതെ Miss ചെയ്യുന്നു. 🔺നിങ്ങൾ -ടീം പ്രോമിസ്സിന് സമയം ബാക്കിയുണ്ടെങ്കിൽ , ആ ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ഭാര്യാ സഹോദരിയുടെ - ജയിലിൽ കഴിയുന്ന മകൻ ആനന്ദ് ജോണിനെ ഒന്നു പോയി കാണണേ.... 🙏 റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക