
കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം കഴിഞ്ഞ ചില വർഷങ്ങളായി വിവാദങ്ങളുടെ പെരുമഴയിൽ ആയിരുന്നു. എന്നാൽ ലോകത്തെ ആകെ നടുക്കി പൂരം വെടിക്കെട്ട് നിർമ്മാണ പുരയ്ക്കു തീപിടിച്ചു അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 15 നോട് അടുക്കുന്നു, പരിക്ക് പറ്റിയവരിൽ പലരും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്യുന്നു. പുറ്റിങ്ങൽ,പുതിയകാവ്, ഇപ്പോൾ ഇതാ തൃശ്ശൂരും.
കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ വളരെ ഭംഗിയായും, ആർഭാടമായും കൊണ്ടാടുന്ന സമയമാണല്ലോ ഇപ്പോൾ. പല സാമൂഹിക മാധ്യമങ്ങളും, ഓൺലൈൻ മാധ്യമങ്ങളും ക്ഷേത്ര ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി കൊണ്ടാടപ്പെട്ടു വരുന്ന ആന എഴുന്നള്ളത്ത്, കരിമരുന്നു പ്രയോഗം (ഗംഭീര വെടിക്കെട്ട്) എന്നിവയെ കുറിച്ച് നല്ലതും ചീത്തയുമായ വാർത്തകൾ പ്രക്ഷേപണം ചെയ്യുന്ന തിരക്കിലാണ്.. ഇന്നിപ്പോൾ കരിമരുന്നു പ്രയോഗം,ആന എഴുന്നള്ളത്തിനെ കുറിച്ച് സുപ്രീം കോടതിയുടെ പല വിധികളും നിലവിൽ ഉണ്ട്താനും. അപകടം നടന്ന വെടിക്കെട്ട് നിർമ്മാണ പ്രദേശത്തു സർക്കാർ നിബന്ധനകൾ ഒന്നും തന്നെ കൃത്യമായി പാലിച്ചിട്ടും ഇല്ല.
സ്വാമി ശ്രീ നാരായണഗുരുവും, ശ്രീ.മന്നത്തു പത്മനാഭനും ഒക്കെ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്തിനേയും, കരിമരുന്നു പ്രയോഗത്തെയും കുറിച്ച് പരാമർശങ്ങൾ നടത്തിയുട്ടുണ്ട്. അതുപോലെ തന്നെ ഹൈന്ദവ സമൂഹത്തിലെ അനാആചാരങ്ങൾ,മാമ്മൂലുകൾ,അന്ധവിശ്വാസങ്ങൾ എന്നിവ ഹൈന്ദവ ജനതയെ എങ്ങിനെ പിന്നോട്ട് നയിയ്ക്കുന്നു എന്നും വിശദമായ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്. "കരിയും വേണ്ട, കരിമരുന്നും വേണ്ട" എന്ന ആശയവും,ആഹ്വാനവും ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ ആശയങ്ങളിൽ ഒന്നാണ്. ഈ ആശയത്തിൽ ഊന്നി നിന്നുകൊണ്ടാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ,ചില ക്ഷേത്ര ഭരണസമിതിയിൽ, ചില സ്വാമിജിമാർ, ക്ഷേത്രങ്ങൾ,ഇപ്പോൾ ഇതാ ചില ദേവസ്വം ബോർഡുകളിലും ഉല്സവാഘോഷത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ,ആന എഴുന്നള്ളത്തിനെ കുറിച്ച് ചർച്ചകളും,ചില മാറ്റങ്ങളും വരുത്തിയിട്ടുള്ളത്. വെടിക്കെട്ടും ,ആന എഴുന്നള്ളത്തും വേണ്ട എന്ന് തീരുമാനിച്ച പല ക്ഷേത്ര ഭരണ സമിതിയെയും,ക്ഷേത്രങ്ങളെയും പ്രശംസിച്ചുകൊണ്ടു നിരവധി പേർ മുന്നിട്ടു വന്നിട്ടുമുണ്ട്. ആരൊക്കെയാണ് ഈ പ്രശംസാവർഷം ചൊരിയുന്നവർ?, എന്തുകൊണ്ട് ഇപ്പോൾ ശ്രീ നാരായണഗുരുവിന്റെ മഹത് വചനം പ്രഘോഷിയ്ക്കുവാൻ തിരക്ക് കൂട്ടുന്നു? ക്ഷേത്രങ്ങളിൽ കരിയും, കരിമരുന്നും വേണ്ട എന്ന തീരുമാനം കൊണ്ട് പരിഹാരം കാണുന്നതാണോ കേരളത്തിലെ ഹൈന്ദവ ജനതയുടെ പ്രശ്നങ്ങൾ ?
ശിവഗിരി മഠത്തിന്റെ 2009 മുതൽ "കരി" വിഷയത്തിൽ ഉള്ള സർക്കുലറുകൾ പരിശോധിച്ചാൽ പല ക്ഷേത്ര ഭാരവാഹികൾക്കും ഈ സർക്കുലർ നടപ്പിലാക്കുവാൻ കഴിഞ്ഞ മൂന്നു നാല് വര്ഷം മുൻപ് മുതൽ വളരെ തിടുക്കമാണ്. കാരണം മറ്റൊന്നുമല്ല,കേരളം ഭരിയ്ക്കുന്ന കമ്യൂണിസ്റ്റ്കാരും, ആ സർക്കാരിനെ രഹസ്യമായും,പരസ്യമായും സഹായിക്കുന്ന സോഷ്യലിസ്റ്റ് ഇസ്ലാമിക് സഘടനകളും, ക്ഷേത്ര ഭരണസമിതി,ദേവസ്വം ബോർഡുകൾ എന്നിവയിൽ കടന്നു കൂടിയിട്ടുള്ള ഇടതു പക്ഷ പാർട്ടിക്കാർ എന്നിവർ ഹൈന്ദവ വിശ്വാസങ്ങൾ,ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ എന്നിവയെ തകിടം മറിയ്ക്കുവാനുള്ള അജണ്ടയുടെ ഭാഗമാണിത്. 2018-ലെ ശബരിമല വിഷയത്തിന് ശേഷം കേരളത്തിലെ ഹൈന്ദവർക്കു ഇടയിൽ ഉണ്ടായിട്ടുള്ള ഐക്യത്തിന്റെ സ്വഭാവവും, കോവിഡ് മഹാമാരിയ്ക്കു ശേഷം ക്ഷേത്ര ഉത്സവങ്ങളിലും,സത് സംഘങ്ങളിലും,രാമായണമാസ ആചരണം, ശോഭായാത്രകൾ എന്നിവയിൽ ഉണ്ടായിട്ടുള്ള പുത്തൻ ഉണർവും, ജാതി വ്യത്യാസമില്ലാതെ ഹൈന്ദവ കുടുംബങ്ങൾ തമ്മിൽ ഉള്ള വിവാഹ ബന്ധങ്ങളും, ക്ഷേത്ര ഉത്സവങ്ങളിൽ,ദൈനം ദിന ക്ഷേത്ര സന്ദർശനത്തിൽ ഒക്കെ ഉണ്ടായിട്ടുള്ള ഹൈന്ദവ വിശ്വാസി സമൂഹത്തിന്റെ പുത്തൻ ഉണർവും,, ഒത്തൊരുമയും ഹൈന്ദവഐക്യത്തെ ച്ഛിഹ്നഭിന്നമാക്കുവാൻ ശ്രമിയ്ക്കുന്ന ശക്തികളെ അലോസരപ്പെടുത്തിയിരിയ്ക്കുന്നു. പണ്ടുകാലം മുതൽ മനുസ്മൃതിയും,ചാതുര്വര്ണ്യവും,ജാതിയും പറഞ്ഞു കുളം കലക്കി ഹൈന്ദവരുടെ വോട്ടു നേടി, മറ്റിതര മതങ്ങളെ പ്രീണിപ്പിച്ചും, അവരുടെ മതപരമായ ഏതു പ്രവർത്തനങ്ങൾക്കും സംരക്ഷണവും നൽകി അധികാര കസേരകൾ പങ്കിടുന്ന ഇടതു വലതു മുന്നണികൾ, ചില സ്വാമിജിമാർ, ഇടതു ബുദ്ധി ജീവികൾ, ഇന്നിവർ കാര്യ സാധ്യത്തിനായി, അധികാരം കൈയാളുവാൻ ഹൈന്ദവ വിരുദ്ധ ശക്തികളുമായി രഹാസ്യബാന്ധവത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നു. അറിഞ്ഞോ അറിയാതെയോ,പുരോഗമന വാദികളായ ആദ്ധ്യാത്മിക പണ്ഡിതന്മാരും ഇവർക്ക് പരസ്യ പ്രസ്താവനകളിലൂടെ പിന്തുണയും നൽകുന്നു.
ഷർട്ടു ധരിച്ചു ക്ഷേത്രത്തിനകത്തു കടക്കാം എന്നുള്ള ഷർട്ട് ധരിയ്ക്കാത്ത സ്വാമിമാരുടെ പ്രസ്താവനകളും,അങ്ങിങ്ങായി ക്ഷേത്രങ്ങളിൽ ആന ഇടയുന്നതു കൊണ്ടു ഉണ്ടയിട്ടുള്ള അപകടങ്ങൾ, വെടിക്കെട്ട് അപകടങ്ങൾ എന്നിവയെ ചൂണ്ടിക്കാട്ടി ഇവയെല്ലാം സ്വാമി ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ നടപ്പിലാക്കിയാൽ ഒഴിവാക്കാവുന്നതാണ് എന്നുള്ള പ്രസ്താവനകളും ഹൈന്ദവ വിശ്വാസികളെ ആശയകുഴപ്പത്തിലാക്കിയിരിയ്ക്കുന്നു.
ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പിലും,വെടിക്കെട്ടിലും ഒക്കെ എത്രയോ,ഭീകരവും, ക്രൂരവുമാണ് കേരളത്തിലെ ജനങ്ങളെ പ്രായവും,മതവും വ്യത്യാസമില്ലാതെ വിഴുങ്ങി കൊണ്ടിരിയ്ക്കുന്ന ലഹരിയും,മദ്യാസക്തിയും, അക്രമവാസനയും?
"മദ്യം,ഉ ണ്ടാക്കരുത്, കൊടുക്കരുത്,കുടിയ്ക്കരുത് " ഇതും ശ്രീ നാരായണ ഗുരുവിന്റെ മഹത് വചനമാണ്. എന്നാൽ എത്ര മനുഷൃരാണ്,ശ്രീ നാരായണീയരാണ്,സ്വാമിമാരാണ്, സർക്കാർ ആണ് ഇത് പാലിയ്ക്കുവാൻ സർക്കുലറും,മനുഷ്യസ്നേഹികൾ കോടതിയിലും പോകുന്നത്? കാൻസർ,വിവിധ ആമാശയ രോഗങ്ങൾ, ഭക്ഷ്യ വിഷബാധ,വൈറൽ പനികൾ എന്നിവ കൊണ്ട് കേരള ജനത ബുദ്ധിമുട്ടുന്ന കാലമാണിത്. മാംസ ഭക്ഷണം (പശു,ആട്,കോഴി, കൊക്ക്,....) ഇറച്ചി ഭക്ഷണം, മൃഗങ്ങളെ കൊന്നു ഭക്ഷണമാക്കുന്നതിനെ കുറിച്ച് എന്താണ് ശ്രീ നാരായണഗുരു ഒരു ശിഷ്യന്റെ ചോദ്യത്തിന് ഉത്തരമായി നൽകിയ വിശദീകരണം?
ചോദ്യം: ഗുരോ .. ഞാൻ വീട്ടിലെ കറവ വറ്റിയ പശുവിനെ കൊന്നു ഇറച്ചിയാക്കുന്നതിൽ എന്താണ് അഭിപ്രായം?
ഉത്തരം ഇങ്ങനെയായിരുന്നു.. " വീട്ടിൽ 'അമ്മ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ ആല്ലേ?!
ഇടതു മുന്നണിയെ എക്കാലവും,പിന്തുണച്ചിട്ടുള്ള, നിരവധി ശ്രീനാരായണീയരായ മന്ത്രിമാരും,ജനപ്രതിനിധികളും,വാർഡ് മുതൽ അങ്ങ് നിയമസഭവരേയും ഉണ്ടായിട്ടും അവർ മാംസ ആഹാരം വെടിയുവാൻ ആഹ്വാനം ചെയ്തോ? കാർഷിക സംസ്ഥാനമായ കേരളത്തിൽ പഴം പച്ചക്കറി ഉത്പാദിപ്പിച്ചു നമുക്ക് അവ കൂടുതലായി ഭക്ഷിച്ചു ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുവാൻ വേണ്ടി അവർ എന്ത് ചെയ്യുന്നു? അവർ ചെയ്യുന്നത് ഇതാണ് "ബീഫ് ഫെസ്റ്റ്", വലിയപെരുന്നാളിന്ന് അങ്ങ് കാസറകോട് മുതൽ കന്യാകുമാരിവരെ ദീനിന്റെ പേരുപറഞ്ഞു തലയറുത്തു തള്ളുന്ന (ബലി നൽകുന്ന) ആടുകളുടെ എണ്ണം ആരെങ്കിലും അറിഞ്ഞോ? ഈ മൃഗ ഹത്യയ്‌ക്കെതിരെ ഒരു പുരോഗമന പ്രസ്ഥാനമോ, പുരോഗമന സ്വാമിജിമാരോ രംഗത്ത് വന്നില്ല. എന്നാൽ പുരാതനകാലം മുതൽ കാളി ക്ഷേത്രങ്ങളിൽ കോഴിയെ ഭക്തർ ബലി നൽകിയിരുന്ന സംവിധാനത്തെ നാല് പതിറ്റാണ്ടു മുൻപ് നിയമം മൂലം നിരോധിച്ച കേരളമാണ് ഇത് എന്ന് ഓർക്കുക. ആരും ത്തിനെതിരെ നാളിതുവരെ പ്രതികരിച്ചില്ല.
മനുഷ്യ കുലത്തിനു നിരവധിയായ അറിവുകൾ പകർന്നു നൽകിയ ഗുരുവിന്റെ കേവലം ഒരു ആശയത്തെ പിൻബലമാക്കി ക്ഷേത്ര ആചാരങ്ങളെ ഇല്ലാതെ ആക്കുവാൻ ശ്രമിയ്ക്കുന്ന ഇതര മത തീവ്ര വാദികളുടെയും,കമ്യൂണിസ്റ്റ് ജിഹാദികളുടെയും അജണ്ടകളെ ഹൈന്ദവർ പാടെ തള്ളി കളയേണ്ടതുണ്ട്. ശ്രീ,ചിതാനന്ദപുരി സ്വാമികളെ പോലുള്ളവരുടെ ചില പ്രസ്താവനകൾ ഹൈന്ദവ സമൂഹത്തിന്റെ ഏകീകരണത്തെയും, മുന്നേറ്റത്തെയും പിന്നോട്ട് വലിയ്ക്കുന്നതാണ് എന്ന് ഈ അവസരത്തിൽ പറയാതെ വയ്യ.
ഇപ്പോൾ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള "കരിയും, കരിമരുന്നു" വിഷയത്തിലും ക്ഷേത്ര ഭരണസമിതികൾ ചെയ്യേണ്ടത് ആർഭാടങ്ങൾ മിതപ്പെടുത്തി,സമീപ ക്ഷേത്രങ്ങളുമായുള്ള മത്സരങ്ങൾ ഒഴിവാക്കി നൂറ്റാണ്ടുകൾ ആയി തുടരുന്ന ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ തുടരുകയും,ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിയ്ക്കുക എന്നതുമാണ്. നിയമങ്ങൾ അനുശാസിയ്ക്കുന്ന രീതിയിൽ ഉള്ള വെടിക്കെട്ടും,ആന എഴുന്നള്ളത്തും, മാത്രം നടത്തുകയും, പറയെടുപ്പിനായി ആനയെ ഉപയോഗിയ്ക്കുന്നതു നിറുത്തുകയും, പ്രധാന ദിവസം മാത്രം തിടമ്പ് എഴുന്നള്ളിയ്ക്കുന്നതിനു ആവശ്യമെങ്കിൽ മാത്രം ആനയെ ഉപയോഗിയ്ക്കുക എന്നതുമാണ്. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി അധികമായി ക്ഷേത്രത്തിനു ലഭിയ്ക്കുന്ന വരുമാനം തദ്ദേശികളായ ഹൈന്ദവ കുടുംബങ്ങളിലെ നിർധനരായ കുടുംബങ്ങൾക്കുള്ള ഭാവന നിർമ്മാണം,,കുട്ടികളുടെ പഠനം,ചെറുകിട കൈത്തൊഴിൽ സ്ഥാപനങ്ങൾ,പഠന കേന്ദ്രങ്ങൾ (പിഎസ്‌സി,കോച്ചിങ്, എൻട്രൻസ്,ഐഎഎസ് കോച്ചിങ്) തുടങ്ങുന്നതിനോ വിനിയോഗിയ്ക്കുക എന്നതാണ് അഭികാമ്യം. ഇതുവഴി അഭ്യസ്തവിദ്യരും,തൊഴിൽ രഹിതരുമായ കുറച്ചു ഹൈന്ദവർക്കു ചെറിയ തൊഴിൽ ലഭിയ്ക്കും എന്നതും ഒരു യാഥാർഥ്യമാണ്. ആനയ്ക്ക് പകരമായി രഥങ്ങൾ നിർമ്മിച്ച് ഉപയോഗിച്ചാൽ വരും വർഷങ്ങളിലേയ്ക്ക് കൂടി അത് ഉപകാരപ്പെടുകയും ചെയ്യും. കേരളത്തിലെ ഉത്സവ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആന എഴുന്നള്ളത്ത് സംസ്കാരത്തിന്റെ ഭാഗമാണ് എന്ന സുപ്രീ കോടതി വിധി സ്വാഗതാർഹമാണ്, പക്ഷെ സുരക്ഷിതവും,മിതവുമായ രീതിയിൽ അത് ക്ഷേത്രങ്ങളിൽ നടപ്പിലാക്കുമ്പോഴാണ് എന്നും പൊതു സമൂഹത്തിനു മാതൃകയായിട്ടുള്ള ഹൈന്ദവ ജനതയും, അവരുടെ വിശ്വാസവും,അനുഷ്ഠാനങ്ങളും,ആചാരങ്ങളും നൂറുമേനി തിളങ്ങുന്നത്.
ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ചുള്ള കലാ പരിപാടികളിൽ സഖാക്കളുടെ രക്തസാക്ഷി മഹത്വവത്കരണ ഗാനമേളയും, ചില ദൈവ വിശ്വാസമില്ലാത്ത വനിതകളുടെ നാടൻ പാട്ടു ഘോഷവും കണ്ടു മതിമറക്കുന്ന ഭാരവാഹികളും,ക്ഷേത്ര നടത്തിപ്പുകാരും, കൂടി മലീമസമാക്കുന്നതു ഹൈന്ദവ സംസ്കാരവും,ക്ഷേത്രവും ആണെന്ന് കൂടി പറയുവാൻ ഈ അവസരം ഉപയോഗിയ്ക്കുന്നു. കേരളത്തിന് വൈവിധ്യമാർന്ന കലകളുണ്ട്, അവയെ പ്രോല്സാഹിപ്പിയ്ക്കുവാൻ ആകട്ടെ ക്ഷേത്രാങ്കണങ്ങൾ.
ഉത്സവങ്ങൾക്ക് വാശിയേറിയ മത്സരം പോലെ നടത്തി വരാറുള്ള വെടിക്കെട്ടുകൾ ഹൈന്ദവ ആചാരമോ ,അനുഷ്ഠാനമോ അല്ല എന്നിരിയ്ക്കേ, പൊതുജന സുരക്ഷയെ എങ്കിലും മാനിച്ചു പൂർണ്ണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദേശ രാജ്യങ്ങളിലേതു പോലെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു "ലൈറ്റ് & സൗണ്ട് ഷോകൾ' ആയി മാറ്റപ്പെടേണ്ടുന്ന സമയം അതിക്രമിച്ചിരിയ്ക്കുന്നു.
കഴിഞ്ഞ ദിവസം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പണിപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറി ഒരു കൈഅബദ്ധമായി തള്ളിക്കളയാതെ, പി എഫ് സ്വാധീനം ഉണ്ട് എന്ന് വിലയിരുത്തപ്പെട്ട കേരളത്തിൽ നടത്തിയ ഒരു ആസൂത്രിത അപകടം ആണോ എന്ന് വിശദമായ അന്യോഷണവും ആവശ്യമാണ്. കാരണം തുടക്കത്തിൽ പറഞ്ഞതുപോലെ തന്നെ ഒട്ടനവധി തവണ ഭരണ സ്വാധീനം ഉപയോഗിച്ച് ഹൈന്ദവ ആരാധാനാലയങ്ങളെയും,അവരുടെ ആചാര അനുഷ്ഠാന വിശ്വാസങ്ങളെയും ചോദ്യപ്പെട്ടു കഴിഞ്ഞു. വെടിക്കെട്ട് അപകടം നടന്നതിന് കുറച്ചു ദിവസം മുൻപ് മാത്രമാണ് ലക്ഷോപലക്ഷം ഹൈന്ദവരുടെ വിശ്വാസ പ്രമാണമായ വിഷുവിനെയും,വിഷുക്കണിയെയും അപമാനപ്പെടുത്തുന്ന രീതിയിൽ കുഴിമന്തിയും,കോഴിക്കലും,ഭഗവാൻ ശ്രീകൃഷ്ണനും ഉള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ 8 ഹോട്ടലുടമകൾ ആണ് മതവിദ്വേഷം വളർത്തി സാമൂദായിക സ്പർദ്ധ ഉണ്ടാക്കുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആസൂത്രിത നീക്കം ആണോ വെടിക്കെട്ട് അപകടമായി ലോകത്തെയും,ഹൈന്ദവ വിശാസികളെയും ഞെട്ടിച്ചിരിയ്ക്കുന്നതു.
കുഴിമന്തി പോസ്റ്ററിന്റെ വിഷയത്തിലും,വെടിക്കെട്ടു അപകടത്തിലും, ഇതെല്ലം ഒരു കൈയബദ്ധം എന്ന രീതിയിലാണ് കേരളത്തിലെ ഭരണ വർഗ്ഗത്തിന്റെയും, പോലീസിന്റെയും അന്യോഷണവും,പ്വ.
കാരിയെക്കാളും,കരിമരുന്നിനെക്കാളും, തീവ്രവും,അപകടകരവുമാണ് കേരളത്തിൽ ഇന്ന് കാണുന്ന പല തരത്തിൽ ഉള്ള മത പ്രീണനം എന്ന് എടുത്തു പറയാതെ വയ്യ. അതിഥി തൊഴിലാളികൾക്ക് വിരുന്നൊരുക്കുന്ന കേരളത്തിൽ ഇന്ന് പുതുതായി വന്ന വാർത്തകൂടി പരിശോധിച്ചാൽ ബംഗ്ലാദേശ് സ്വദേശിനികൾ വ്യാജ രേഖകൾ ചമച്ചു "സ്പാ" തൊഴിലാളികൾ ആയി പലയിടങ്ങളിലും ജോലി ചെയ്യുന്നു എന്നതാണ്.
കേരള സർക്കാർ ഇതുപോലെ പലർക്കും ആതിഥേയത്വം നൽകുമ്പോൾ വിളനിലമാക്കി മാറ്റുന്നത് വിദേശ പൗരന്മാരുടെ ഒളിസങ്കേതവും, മത സൗഹാർദ്ദതയ്ക്കു കോട്ടം വരുത്തുന്ന "മന്തി" പോസ്റ്ററുകളും, തീവ്രവാദ ഗ്രൂപ്പുകളുടെ ആച്ചാരം വാങ്ങി ഹൈന്ദവ ക്ഷേത്ര നടത്തിപ്പുകളെ ഇല്ലായ്മചെയ്യാൻ ബുദ്ധിജീവികൾ,സോഷ്യൽ മീഡിയ, മാധ്യമങ്ങൾ എന്നിവയിലൂടെ കരി,കരിമരുന്നു, ആനയെഴുന്നള്ളത് എന്നിവയ്ക്കെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുക എന്ന പ്രവണതയിലേയ്ക്ക് മാറിയിരിയ്ക്കുന്നു.
കേരളത്തിന്റെ അതിർത്തികടന്നു വന്നു പതിനായിരക്കണക്കിന് ആളുകളെ ദിനംപ്രതി അടിമകളാക്കി മാറ്റി ഒരു സമൂഹത്തിനു തന്നെ സർവനാശം വിതയ്ക്കുന്ന മയക്കുമരുന്നിനാണോ, കരിമരുന്നിനാണോ ആദ്യം കടിഞ്ഞാണിടേണ്ടത് എന്ന് മനസ്സു തുറന്നു ചിന്തിയ്ക്കുക,പ്രവർത്തിയ്ക്കുക.
ക്ഷേത്രനടത്തിപ്പും,ഉത്സവാഘോഷങ്ങളും തീരുമാനിക്കേണ്ടത് നായകന്മാരോ,ബുദ്ധിജീവികളോ,സോഷ്യൽ മീഡിയ,മാധ്യമ സിൻഡിക്കേറ്റ് എന്നിവരല്ല മരിച്ചു ഹൈന്ദവ വിശ്വാസി സമൂഹമാണ് എന്ന് കൂടി അടിവരയിടുന്നു. കാരണം കാലാകാലങ്ങളിൽ ചിട്ടകളിൽ മാറ്റം ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് എല്ലാ ക്ഷേത്ര ദൈനംദിന കാര്യങ്ങളും മുന്നോട്ടു പോകുന്നത്
Read More: https://www.emalayalee.com/writer/320