Image

ഇടം വലം ( കവിത : താഹാ ജമാൽ )

Published on 24 April, 2026
ഇടം വലം ( കവിത : താഹാ ജമാൽ )

ഇടം വലം
കാഴ്ചകൾ കവടി നിരത്തി
ഒരു കൈ നോട്ടക്കാരനേയേ
ജോതിഷിയേയോ
മന്ത്രവാദിയേയോ
കക്കാലത്തിയേയോ 
മഷി നോട്ടക്കാരനേയോ
കാണാതെ
ഇടം വലം കടക്കാനാവാതെ
ചിന്തകളും കാഴ്ചകളും
ഇടറുന്നു

കുപ്പിയിൽ നിന്നും വന്ന ഭുതമോ
ഒരു കുട്ടിച്ചാത്തനോ
അലാവുദ്ദിൻ്റെ അൽഭുതവിളക്കോ
അരയിൽ ഉറപ്പിച്ച മാന്ത്രിക ഏലസോ
ഓതി ഊതിക്കെട്ടിയ കറുത്ത നൂലോ
വെഞ്ചരിച്ച് കഴ്യത്തിൽ ചാർത്തിയ കുരിശോ
ഇടം വലം
എന്നെത്തട്ടി നടക്കുന്നു
ഞാനോ
അടിമയാക്കപ്പെട്ട
യുക്തി ബോധം നഷ്ടപ്പെട്ട തലമുറ
അരാഷ്ടീയ ബോധത്തിൻ്റെ സന്തതി
കെട്ടിടത്തിൻ്റെ മുകളിൽ നിന്നും
താഴേക്ക് ചാടി മരിച്ചവൻ
വർഗ്ഗവർണ്ണവെറിയിൽ
ജാതിത്തണ്ടിനാൽ മനം പൊട്ടി
പൊട്ടക്കിണറ്റിൽ വീട് പണിഞ്ഞവൻ
ചുറ്റും വെള്ളപ്പൊക്കം
ചിരട്ടയിൽ കയറി രക്ഷപ്പെടാൻ
തുഴ തിരയുന്നവൻ

ഇടം വലം തിരിഞ്ഞാൽ
നരബലി
ബലിത്തറകൾ
പഴയതെല്ലാം തിരികെ വരുന്നു
തകിടം മറിയുന്ന നാട്ടുകാർ
നാലാൾക്കവലയിൽ നഗരങ്ങൾ
ജീവിതത്തിലാകെ നരകങ്ങൾ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക