
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘നീക്കം’ എന്ന് പേരിട്ടു. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗന്റെ ആദ്യ സംവിധാന സംരംഭമാണിത്. ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ ഇതിന്റെ ടൈറ്റിൽ പ്രഖ്യാപനം ശ്രദ്ധേയമായ ഒരു പോസ്റ്ററിലൂടെയാണ് നടത്തിയത്. മഴയത്ത് കുടപിടിച്ച് നിൽക്കുന്ന ദിലീപിന്റെ തീക്ഷ്ണമായ ലുക്കാണ് പോസ്റ്ററിലുള്ളത്.
പൂർണ്ണമായും ഒരു ഇമോഷണൽ ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നു. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിലും കൊച്ചിയിലുമായി 60 ദിവസം കൊണ്ട് പൂർത്തിയായിക്കഴിഞ്ഞു.
ഉർവ്വശി തീയറ്റേഴ്‌സ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്‌സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്