
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ മാധവൻ. ഇപ്പോഴിതാ, ദിലീപിനൊപ്പം ക്ഷേത്രസന്ദർശനം നടത്തുന്ന കാവ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുണ്ടും മേൽമുണ്ടുമണിഞ്ഞാണ് ദിലീപ് എത്തിയത്. ഗോൾഡൻ യെല്ലോ നിറമുള്ള ചുരിദാറായിരുന്നു കാവ്യയുടെ വേഷം.
അതേസമയം, ദിലീപിനെ നായകനാക്കി ഉർവ്വശി തീയേറ്റേഴ്സ് & കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ നിർമ്മിച്ച് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. D152 എന്ന് താൽക്കാലികമായി പേരു നൽകിയ ചിത്രത്തിൽ ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ,കോട്ടയം രമേഷ്, ഷെല്ലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ.