
മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗ്യാംഗ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ അങ്കം അട്ടഹാസം പ്രദര്‍ശനത്തിന്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രം മേയ് 8 നാണ് തീയേറ്ററുകളിലെത്തുന്നത്.

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ ചോര തെറിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ്. ഫിനിക്‌സ് പ്രഭു, അഷ്റഫ് ഗുരുക്കള്‍, റോബിന്‍ ടോം, അനില്‍ ബ്ലെയിസ് എന്നിവരാണ് ആക്ഷന്‍സ് ഒരുക്കിയിരിക്കുന്നത്.

മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവര്‍ക്കു പുറമെ മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, അന്നാരാജന്‍, അംബിക (പുതുമുഖ നായിക), സിബി തോമസ്, സ്മിനു സിജോ, കിച്ചു (യുഎസ്എ), കുട്ടി അഖില്‍, അമിത്ത്, ദീപക് ശിവരാജന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

സംവിധാനം - സുജിത്ത് എസ് നായര്‍, ബാനര്‍ -ട്രിയാനി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി യുഎസ്എ, ഛായാഗ്രഹണം - ശിവന്‍ എസ് സംഗീത്, രചന - സുജിത്ത് എസ് നായര്‍, അനില്‍കുമാര്‍ ജി, എഡിറ്റിംഗ് - പ്രദീപ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരിവെഞ്ഞാറമൂട്, ആക്ഷന്‍സ് - ഫിനിക്‌സ് പ്രഭു, അഷ്റഫ് ഗുരുക്കള്‍, റോബിന്‍ ടോം, അനില്‍ ബ്ലെയിസ്, ഗാനരചന - ദീപക് നന്നാട്ടുകാവ്, ഡസ്റ്റന്‍ അല്‍ഫോണ്‍സ്, സംഗീതം - ശ്രീകുമാര്‍ വാസുദേവ്, അഡ്വ. ഗായത്രി നായര്‍, ആലാപനം - വിനീത് ശ്രീനിവാസന്‍, ഇന്ദ്രവതി ചൗഹാന്‍ (പുഷ്പാ ഫെയിം), കല - അജിത്ത് കൃഷ്ണ, ചമയം - സൈജു നേമം, കോസ്റ്റിയും - റാണ പ്രതാപ്, ബിജിഎം- ആന്റണി ഫ്രാന്‍സിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, സ്റ്റില്‍സ് - ജിഷ്ണു സന്തോഷ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍