Image

സൗമ്യൻ. ശാന്തൻ. സുമുഖൻ. ശക്തൻ. സതീശൻ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 22 April, 2026
സൗമ്യൻ. ശാന്തൻ. സുമുഖൻ. ശക്തൻ. സതീശൻ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എറണാകുളത്തു തേവര എസ് എച്ച് കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ വസ്ത്രധാരണത്തിലും സമയ ക്രമത്തിലും ശുചിത്വത്തിലും പ്രത്യേക ശ്രദ്ധലു ആയിരുന്നു 
.                              
കെ എസ് യൂ വിൽ കൂടി വിദ്യാർത്ഥി രാഷ്ട്രീയം ആരംഭിച്ചപ്പോൾ മുതൽ ഓരോ ദിവസവും കോളേജിൽ വന്നിരുന്നത് മാറി മാറി ഖദർ ഷർട്ടും വെള്ള മുണ്ടും ധരിച്ചായിരുന്നു 
.                          
തേവരയിൽ പഠിക്കുന്ന കാലത്ത് തന്നെ കോളേജ് വിട്ടശേഷം പരമാവധി എല്ലാ ദിവസവും തന്നെ എറണാകുളം ഡി സി സി ഓഫീസ് ആയിരുന്ന ചൈതന്യയിൽ വന്നിരുന്ന സതീശൻ അങ്ങനെ എറണാകുളം ജില്ലയിലെ മുഴുവൻ കോൺഗ്രസ്‌ നേതാക്കളും ആയി വളരെ അടുത്ത സൗഹൃദം സ്‌ഥാപിച്ചു 
.                               
പഠനത്തിൽ ബഹു മിടുക്കൻ ആയിരുന്ന സതീശൻ എം എസ് ഡബ്ല്യൂ പഠിച്ചപ്പോഴും എൽ എൽ ബി പഠിച്ചപ്പോഴും തന്റെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിന് യാതൊരു മുടക്കവും വരുത്തിയില്ല 
.                               
എറണാകുളം കുമ്പളങ്ങി സ്വദേശി ആയ സതീശന് തൊണ്ണൂറ്റി ആറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ സീറ്റ് കിട്ടിയത് അദ്ദേഹത്തിന് യാതൊരു പരിചയവും ഇല്ലാത്ത ഇടതുപക്ഷ കോട്ടയായ എറണാകുളം ജില്ലയിലെ തീരദേശം ആയ വടക്കൻ പറവൂർ ആണ്‌ 
.                         
ഇലക്ഷൻ പ്രഖ്യാപിച്ചു കുറച്ചു സമയം മാത്രമേ കിട്ടിയുള്ളൂ എങ്കിലും പ്രചരണത്തിന് കോൺഗ്രസ്‌ പ്രവർത്തകരെ പോലും കിട്ടാത്ത പറവൂർ മണ്ഡലത്തിൽ ആദ്യ അങ്കത്തിൽ തന്നെ സതീശൻ തന്റെ വരവ് അറിയിച്ചു 
.                     
വർഷങ്ങൾ ആയി സി പി ഐ സ്‌ഥാനാർഥികൾ മാത്രം വൻ ഭൂരിപക്ഷത്തിൽ ജയിച്ചു വരുന്ന പറവൂരിൽ സതീശൻ തന്റെ എതിർ സ്‌ഥാനാർഥിയുടെ ഭൂരിപക്ഷം വളരെ ഗന്യമായി കുറച്ചു 
.                             
ആദ്യ അങ്കത്തിൽ പരാജയപ്പെട്ട സതീശൻ തിരികെ തന്റെ കുമ്പളങ്ങിയിലെ വീട്ടിൽ എത്തി നാട്ടുകാരോടും വീട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു പറവൂരിലെ ജനങ്ങൾ വളരെ സ്നേഹമുള്ളവർ ആണ്‌ ഞാൻ പറവൂരിലേയ്ക്കു സ്‌ഥിരം താമസിക്കുവാൻ പോവുകയാണ് 
.                              
തൊണ്ണൂറ്റി ആറിലെ ഇലക്ഷന് ശേഷം പറവൂരിൽ സ്‌ഥിരതാമസം ആക്കിയ സതീശൻ അഞ്ചു വർഷം കഴിഞ്ഞു വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമെന്ന് യാതൊരു ഉറപ്പും ഇല്ലാഞ്ഞിട്ടും പറവൂരിലെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു അവരുടെ ദൈന്യംദിന കാര്യങ്ങളിൽ സജീവമായി ഇടപെട്ടു പ്രത്യേകിച്ച് കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ഒന്നായ പറവൂർ ആശുപത്രിയിൽ മത്സ്യബന്ധന തൊഴിലാളികൾ കൂടുതലായി ആശ്രെയിക്കുന്ന ഇവിടെ വരാത്ത ഒരു ദിവസം പോലും സതീശന് ഇല്ലായിരുന്നു 
.                          
രണ്ടായിരത്തി ഒന്നിലെ തെരഞ്ഞെടുപ്പിൽ വീണ്ടും സതീശൻ നേർകുനേർ ഏറ്റുമുട്ടിയത് സിറ്റിംഗ് എം എൽ എ പി രാജുവിനോട് ആയിരുന്നു. തീ പാറിയ ആ പോരാട്ടത്തിൽ രാജുവിന് പറവൂർ കായലിലേയ്ക്കു വാരിയെറിഞ്ഞു സുമുഖൻ ആയ സതീശൻ ചിരിച്ചു കൊണ്ടു കേരള നിയമസഭയുടെ ആസ്‌ഥാനമായ സെക്രട്ടറിയട്ടിലേയ്ക്കു കടന്നു ചെന്നു 
.                            
തുടർന്ന് നടന്ന നാലു തെരഞ്ഞെടുപ്പുകളിലും മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെ സതീശനോട് ഏറ്റുമുട്ടിയെങ്കിലും സതീശന്റെ ഭൂരിപക്ഷം വലിയ നിലയിൽ വർധിച്ചത് അല്ലാതെ എതിരാളികൾക്കു യാതൊരു പ്രയോജനവും ഉണ്ടായില്ല 
.                             
രണ്ടായിരത്തി ആറുമുതൽ പതിനൊന്നു വരെ ഉണ്ടായിരുന്ന അച്ചൂതാനന്ദൻ ഗവണ്മെന്റിനെതിരെ നിയമസഭയിൽ തുടർച്ചയായി സബ്മിഷനുകൾ അവതരിപ്പിച്ചാണ് സതീശൻ വാർത്തകളിൽ നിറയുന്നത്. ആ കാലയളവിൽ ഇടതുപക്ഷ ഗവണ്മെന്റിന് ശരിക്കും വെള്ളം കുടിപ്പിച്ചത് സതീശൻ ആയിരുന്നു. പക്ഷേ അതിന്റെ പ്രതിഫലം കോൺഗ്രസ്‌ പാർട്ടി സതീശന് കൊടുത്തില്ല 
.                        
രണ്ടായിരത്തി പതിനൊന്നിൽ രണ്ടു എം എൽ എ മാരുടെ ഭൂരിപക്ഷത്തിൽ രൂപീകരിച്ച ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ ഏറ്റവും അർഹത ഉണ്ടായിട്ടും കോൺഗ്രസ്‌ പാർട്ടി ഒരേ സമയം നിയമസഭയ്ക്കുള്ളിലും പുറത്തും അഞ്ചു വർഷം പാർട്ടിക്ക് വേണ്ടി ഏറ്റവും കൂടുതൽ പണി എടുത്ത സതീശനെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ട് മന്ത്രി സ്‌ഥാനം കൊടുത്തില്ല 
.                           
രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടികൊണ്ട് പിണറായി വിജയൻ തുടർ ഭരണം നേടിയപ്പോൾ തകർന്നു തരിപ്പണം ആയത് കോൺഗ്രസ്‌ മാത്രം ആയിരുന്നില്ല യൂ ഡി എഫ് മുന്നണിയും കൂടി ആയിരുന്നു 
.                           
നാൽപതു എം എൽ എ മാർ പോലും ഇല്ലാതിരുന്ന യൂ ഡി എഫ് ന് നയിക്കാൻ ഒടുവിൽ നറുക്ക് വീണത് പത്തു വർഷം മുന്നോട്ടു ചിന്തിക്കുന്ന സാക്ഷാൽ സതീശന് തന്നെ ആയിരുന്നു 
.                                
അഞ്ചു വർഷം മുൻപ് തകർന്നു തരിപ്പണം ആയ കോൺഗ്രസിനെയും ഒപ്പം യൂ ഡി എഫ് നെയും പോസിറ്റീവ് എനർജിയിൽ മുന്നിൽ നിന്നും നയിച്ചു കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടന്ന എല്ലാ ഉപ തെരെഞ്ഞെടുപ്പുകളും ജയിച്ചു പാർലമെന്റ് ഇലക്ഷനിലും തദ്ദേശ തെരഞ്ഞെടുപ്പിലും അത്ഭുത വിജയങ്ങൾ യൂ ഡി എഫ് ന് സമ്മാനിക്കാൻ തന്റെ നേതൃ മികവ് തെളിയിച്ച ശേഷം ആണ്‌ വി ഡി നിയമസഭ ഇലക്ഷനിലേയ്ക്കു പ്രവേശിച്ചത് 
.                              
നിലപാടുകളുടെ രാജകുമാരൻ ആയ വി ഡി യുടെ രാഷ്ട്രീയ പ്രതിഭയുടെ തെളിവാണ് നിലമ്പുർ ബൈ ഇലക്ഷനിൽ പി വി അൻവറോഡ് സ്വീകരിച്ച രാഷ്ട്രീയ വൈദഗ്ദ്യം 
.                     
സമുദായിക നേതാക്കൾ ഒറ്റ തിരിഞ്ഞു കടുത്ത അക്രമണം നടത്തിയപ്പോഴും സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു കൊണ്ടു അതിനെ നേരിട്ട സതീശൻ അല്ലാതെ വേറെ ഏതൊരു രാഷ്ട്രീയ നേതാവിന് പറയാൻ പറ്റും മുന്നണി അധികാരത്തിൽ എത്തിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക