Image

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

സനില്‍ പി. തോമസ്‌ Published on 22 April, 2026
സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

തായ് വാനിൽ നടന്ന രാജ്യാന്തര ഓപ്പൺ റോളർ സ്കേറ്റിങ്ങിൽ സുവർണ മെഡൽ അണിഞ്ഞ് കേരളത്തിൽനിന്നുള്ള സഹോദരിമാർ. പത്തനംതിട്ട കുഴിക്കാല കല്ലട ഭവനിൽ തോമസ് പോളിൻ്റെയും എലിസബത്തിൻ്റെയും മക്കളായ ജുവിന ലിസ് തോമസും അനുജത്തി ജുലൈന ലിസ് തോമസുമാണ് ഈ നേട്ടം കൈവരിച്ചത്.

ജുനിയ, ജുവി‌ന, ജുലൈന എന്നിവർ പരിശീലകരായ അഭിജിത്തിനും വകാസിയയ്ക്കുമൊപ്പം

ജുവിന പെയർ സ്കേറ്റിങ്ങിൽ സ്വർണം നേടി.ജുലൈന പെയർ, കപ്പിൾ വിഭാഗങ്ങളിൽ സ്വർണവും സോളോ ഡാൻസിൽ വെങ്കലവും കരസ്ഥമാക്കി.

ജുവിന പത്തനംതിട്ട വാഴമുട്ടം നേഷൻ യു.പി. സ്കൂളിൽ ഏഴാം തരത്തിൽ  പഠിക്കുന്നു. ജുലൈന ലേ മൗണ്ട് ഗ്രീൻ സ്കൂളിൽ നാലാം ക്ലാസ് വിദ്യാഥിനിയാണ്. 

ജുവിനയും ജുലൈനയും മെഡലുമായി പരിശീലകൻ അഭിജിത്തിനൊപ്പം

ഇവരുടെ ചേച്ചി ജുനിയ ലിസ് തോമസ് സ്കേറ്റിങ്ങിൽ ദേശീയ മെഡൽ ജേത്രിയാണ്. പത്താം ക്ലാസ് പരീക്ഷ കാരണം ഇക്കുറി മത്സരങ്ങളിൽനിന്നു വിട്ടു നിന്നതാണ്.

ആർട്ടിസ്റ്റിക് സ്കേറ്റിങ്ങിൽ 2019 ൽ ലോക ചാംപ്യനായ, പത്തനംതിട്ട സ്വദേശി തന്നെയായ അഭിജിത്ത് അമൽ രാജാണ് ഇവരുടെ പ്രധാന പരിശീലകൻ. ഏഷ്യൻ ചാംപ്യനായ എൻ.എൽ.വക്കാസിയയും പരിശീലിപ്പിക്കുന്നു.
തായ് വാനിൽ മത്സരിച്ച ഇന്ത്യൻ ടീമിൽ ഒൻപത് മലയാളികളുണ്ടായിരുന്നു.എല്ലാവർക്കും മെഡൽ ലഭിച്ചു.
താരങ്ങൾ മലേഷ്യയിൽ ഒരാഴ്ചത്തെ പരിശീലനം കഴിഞ്ഞേ മടങ്ങിയെത്തുകയുള്ളൂ.

ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ മലയാളി താരങ്ങൾ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക