Image

ക്ഷേത്രോത്സവത്തിലെ ഗാനാലാപനം: നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നട്ടാശ്ശേരി ക്ഷേത്ര കമ്മിറ്റി

Published on 22 April, 2026
ക്ഷേത്രോത്സവത്തിലെ ഗാനാലാപനം: നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നട്ടാശ്ശേരി ക്ഷേത്ര കമ്മിറ്റി

​കോട്ടയം: നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തിനിടെ നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളില്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് ക്ഷേത്ര കമ്മിറ്റി രംഗത്ത്. ഗായകസംഘം ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ യാതൊരു തെറ്റുമില്ലെന്ന് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരമൊരു വിഷയത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉയരുന്നത് ക്ഷേത്രത്തിന്റെയും നാട്ടുകാരുടെയും ഐക്യത്തെ ബാധിക്കുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

​പ്രദേശവാസികൾക്കിടയിലുള്ള സൗഹാർദ്ദപരമായ അന്തരീക്ഷം തകർക്കാൻ ഇത്തരം വിവാദങ്ങൾ ഇടയാക്കരുതെന്നും ക്ഷേത്ര കമ്മിറ്റി അഭ്യർത്ഥിച്ചു. ഗ്രാമത്തിലുള്ളവര്‍ ജാതിമത ഭേദമന്യേ വളരെ സൗഹാർദപരമായാണ് ജീവിക്കുന്നതെന്നും, ഈ സാഹചര്യം തുടരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അനാവശ്യമായ ഇത്തരം ചർച്ചകൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് ജനങ്ങൾക്കിടയിലുള്ള സ്നേഹബന്ധം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക