
ഈ ഇടയിൽ കേൾക്കാനിടയായ ഒരു പ്രസംഗം വളരെ അർത്ഥ ഗര്ഭമായി തോന്നിയതിനാൽ, എല്ലാവരുടെയും ശ്രദ്ധക്കായി, ചിന്തക്കായി, എന്റെ ചില അഭിപ്രായങ്ങളോട് ,സമർപ്പിക്കട്ടെ. ഒരു ആരാധനാലയത്തിന്റെ പേരും, അതിനടുത്തുള്ള പ്രധാന വഴിയും മാത്രം അറിയാവുന്ന ആ മനുക്ഷ്യൻ ആരാധനാലയം അന്വേഷിച്ചു, ആ വഴിയിലൂടെ, നാട്ടു കാരായ വഴി യാത്രക്കാരിൽ അനേകരെ സമീപിച്ചു. ആർക്കും അങ്ങനെ ഒരു ആരാധനാലയത്തെ പ്പറ്റി യാധൊരു വിവരവും ഉണ്ടായിരുന്നില്ല. ക്ഷീണിച്ചു എങ്കിലും അന്വേഷണം തുടർന്നു. ഭാഗ്യത്തിന്, ഈ ആരാധനാലയം അറിയാവുന്ന ഒരാളെ കണ്ടുകിട്ടി. അദ്ദേഹം വഴി കൃത്യമായി പറഞ്ഞു കൊടുത്തു. "നിങ്ങൾ തിരികെ ഒരു അര മൈൽ നട ക്കുമ്പോൾ, വലതു വശത്തായി ഒരു "മദ്യ ഷാപ് " കാണാം. അതിനോട് ചേർന്ന് കിടക്കുന്ന വഴിയിലൂടെ ഒരു അറുപതു അടി ഉള്ളിലേക്ക് ചെന്നാൽ വലതു വശത്തു, ഈ ആരാധന ആലയം കാണാം." ഈ മദ്യ ഷാപ്പ് കണ്ടുപിടിക്കാൻ ഒരു പ്രയാസവും ഉണ്ടായില്ലാ. നാട്ടിൽ എല്ലാവര്ക്കും തന്നെ അറിയാമായിരുന്നു.
ഇവിടെ ചിന്തിക്കാനുള്ളത് , എന്തു കൊണ്ടാണ്. "മദ്യ ഷാപ്എ"ല്ലാവര്ക്കും അറിയാം, ആരാധനാലയം അറിയാവുന്ന നാട്ടുകാർ അപൂർവം. മദ്യത്തെ പ്രോത്സാഹിപ്പിക്കുകയല്ല. ക്രിസ്തുവിന്റെ സുവിശേഷം , നിങ്ങൾ പോയി, മനുക്ഷ്യൻ നശിച്ചുപോകാതിരിപ്പാൻ അവരെ ഉത് ബോധിപ്പിൻ എന്നും, ' മാനവ സേവ' ആണ് "മാധവ സേവ " എന്നും, " അവനവനാത്മ സുഖത്തിനാചരിക്കുന്നവ ...,
അപരന് സുഖത്തിനായ് വരേണം.." എന്നും, ശ്രീനാരായണഗുരുവും ഉപദേശിക്കുന്നു. ഈ ഉപദേശങ്ങൾ എല്ലാം കേട്ടനുസരിക്കാൻ തീരുമാനിച്ചു , ആചാരാനുഷ്‌ഠിതമായി ഉറച്ചു കൊണ്ട് ആരാധനാലയം വിടുന്നതോടെ, ഉറപ്പുകളും തീരുമാനങ്ങളും വിട്ടു പോകുന്നു.അതോ...., നിർവികാരരും നിർജീവികളുമായി പ്രാർത്ഥിക്കാൻ പോയി വരികയാണോ? വഴിക്കുള്ള, സമൂഹത്തിലുള്ള മനുക്ഷ്യരെയും ജീവികളെയും ഒന്നും നോക്കുന്നതും, കാണുന്നതും ഇല്ലേ? കണ്ണുകൾ കാണാനും, ചെവികൾ കേൾക്കാനും, ദൈവം തന്നതാണ്. ആരാധന ആലയങ്ങൾ വിശുദ്ധന്മാരുടെയും, ദൈവങ്ങളുടെയും ഒരു കാഴ്ച ബംഗ്ളാവ് അല്ലാ. ആവശ്യത്തിലിരിക്കുന്ന പാപികൾക്കും, രോഗികൾക്കും, ദുഃഖിതർക്കും .. മരുന്നും,ശുശ്രൂഷകളും, സ്‌നേഹവും എത്തിച്ചു കൊടുക്കുന്ന ഒരു ആശുപത്രിയാണ്. അതിനാൽ, അവിടെ നിന്ന് നാം, സമൂഹത്തിലേക്ക് ഇറങ്ങണം. സമൂഹത്തിന്റെ ആവശ്യങ്ങളെ മനസ്സിലാക്കി, സഹായ ഹസ്തം നീട്ടണം. നമ്മുടെ ആത്മീയത സമൂഹത്തിനു ഒരു സുഗന്ധമായി മാറുമ്പോൾ, നമുക്കും നമ്മുടെ ആരാധനാലയങ്ങൾക്കും ഒരു പ്രതിശ്ചായ ലഭിക്കുന്നു. നമ്മുടെ സ്വാഗതാർഹമായ സാന്നിദ്ധ്യത്തെ സമൂഹം അറിയുകയും, അതിന്റെ സ്വാധീനം നല്ല വ്യതിയാനങ്ങൾക്കു കാരണമാവുകയും ചെയ്യും. ഓർക്കുക,: സുഗന്ധമില്ലെങ്കിൽ പുഷ്പങ്ങളും, നന്മ ഇല്ലെങ്കിൽ മനുക്ഷ്യരും കാഴ്ച്ചയ്ക്ക് മാത്രമേ ഉപകരിക്കൂ, അതിനാൽ അവഗണിക്ക പ്പെടുകയും ചെയ്യാം..
"ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ .....
ഉദിക്കയാണെന്നാത്മാവി- ലായിരം സൗര മണ്ഡലം..
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായി ചിലവാക്കവേ ...
ഹൃദയത്തിലുലാവുന്നു നിത്യ നിർമ്മല പൗർണ്ണമി."
(അക്കിത്തം)
ആദ്ധ്യമായി, നമ്മുടെ സ്നേഹവും സൗഹൃദവും കുടുംബത്തിൽ ഉണ്ടായിരിക്കണം. കുട്ടികളെയും പരിചയിപ്പിക്കണം. അത് നമ്മോടു കൂടെ, നമ്മൾ പോകുന്നിടത്തൊക്കെ , നമ്മുടെ വ്യക്തിത്വത്തിൽ പ്രകടമാകണം. സൗഹൃദവും, സ്നേഹവും, കരുണയും, നീതിയും ഒക്കെ നമ്മുടെ സഹജാവബോധമായി ത്തീരണം. ഇവകൾ മറ്റുള്ളവർക്കും നമുക്കും , നമ്മുടെ സമൂഹത്തിനും...., ആരോഗ്യത്തിനും നിലനിൽപ്പിനും വേണ്ടിയ ഒരു ഔഷധമായി നില നിൽക്കും. എന്നാൽ, ഇവയുടെ അഭാവം..., വെറുപ്പും, അസൂയയും, അധർമ്മവും വളർത്തും. സമൂഹത്തെയും, കുടുംബങ്ങളെയും, നരക തുല്യം ആക്കി മാറ്റും. ആരെയും മാറ്റി നിർത്തേണ്ടതല്ലാ., എല്ലാവരെയും ചേർത്ത് നിർത്താനാണ് ശ്രമിക്കേണ്ടത്. നമ്മൾ ഇരിക്കുന്നിടത്തേക്കു മറ്റുള്ളവർ വരാനായി കാത്തിരിക്കേണ്ടാ. മുഖ പക്ഷങ്ങളും മുൻവിധികളും ഇല്ലാതെയുള്ള ബന്ധങ്ങൾ സ്ഥാപിക്കണം. അന്ന്യോന്ന്യം സന്ദർശനങ്ങൾ ഉണ്ടാകണം. ആത്മീയത, ക്ഷേത്രങ്ങൾക്കുള്ളിലും, പള്ളികൾക്കുള്ളിലും മാത്രമായി ഒതുക്കാതെ, ലോകത്തിലേക്ക്, സമൂഹത്തിലേക്കു ഇറക്കി കൊണ്ടുവരണം.