
കൊളംബിയ, സൗത്ത് കരലിന: ജോർജിയയിൽ ഉണ്ടായ കാറപകടത്തിൽ എവ്ലിൻ ആർ. പ്ലാക്കൽ (22) കൊല്ലപ്പെട്ടു. ഏപ്രിൽ 18-ന് എവ്ലിനും സുഹൃത്തും സഞ്ചരിച്ച കാർ വളവിൽ മറിഞ്ഞ് മരങ്ങളിൽ ഇടിച്ചു താഴേക്കു പോയി നിൽക്കുകയായിരുന്നു . സുഹൃത്തായിരുന്നു കാർ ഓടിച്ചിരുന്നത്.
അപകടം ആരും അറിഞ്ഞില്ല. ഒരു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടുകാർ സെൽ ഫോൺ ട്രാക്ക് ചെയ്ത് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.
ക്ളെമ്സൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയാണ് എവ്ലിൻ.
സംസ്കാരം സൗത്ത് കരളിനയിലെ കൊളംബിയയിൽ നടത്തും.