Image

ഫൊക്കാന ഒരുക്കുന്ന മലയാളി സംഘടനകളുടെ ഓൺലൈൻ മീറ്റിങ്ങ് ഏപ്രിൽ 21-ന്

ശ്രീകുമാർ ഉണ്ണിത്താൻ Published on 20 April, 2026
ഫൊക്കാന ഒരുക്കുന്ന  മലയാളി സംഘടനകളുടെ  ഓൺലൈൻ മീറ്റിങ്ങ് ഏപ്രിൽ 21-ന്

ന്യൂ യോർക്ക്‌  :നോര്‍ത്ത്‌ അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ   എല്ലാ അംഗ സംഘടനയുടെ ഭാരവാഹികളുടെയും  അംഗ സംഘടനകൾ ആകുവാൻ ആഗ്രഹിക്കുന്ന സംഘടനകളുടെ ഭാരവാഹികളുടെയും  ഒരു മീറ്റിങ്ങ്  ഏപ്രിൽ 21, ചൊവ്വഴ്ച രാത്രി 8:30 ന് (EST)  വെബ്ബിനാറിൽ   നടത്തുന്നു.  

നോർത്ത് അമേരിക്കയിലെ മലയാളീ  സംഘടനകളുമായുള്ള സഹകരണവും  വിവിധ മേഖലകളിൽ അവയുടെ യോജിച്ചുള്ള പ്രവർത്തനങ്ങളും വളരെ പ്രധാനമാണ് അത് കണക്കിലെടുത്ത് എല്ലാ അസോസിയേഷൻ പ്രസിടെന്റുമാരും, സെക്രെട്ടറിമാരും  അവരുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെബർസിന്റെയും സംയുക്ത യോഗമാണ് നടത്തുന്നത്.

മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടു ഫൊക്കാന  അതിന്റെ തേരോട്ടം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലുതും ,പുരാതനവുമായ  സംഘനകളുടെ   സംഘടനയായ ഫൊക്കാന അതിന്റെ പ്രവർത്തനം സമാനതകൾ ഇല്ലാത്ത ഒരു  രീതിയിലൂടെയാണ് ഇന്ന് മുന്നോട്ട് പോകുന്നത്.  ഫൊക്കാന മെഡിക്കൽ കാർഡും , പ്രിവിലേജ് കാർഡും, ഫൊക്കാന ഹെൽത്ത് ക്ലിനിക്, ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്   ഉൾപ്പടെ അതിന്റെ പ്രവർത്തനം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഫൊക്കാനയുടെ പ്രവർത്തനം അസ്സോസിയേഷൻ ഭാരവാഹികളുമായി പങ്ക് വെക്കുകയും അസോസിയേഷനുകളുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുക എന്നതാണ് മീറ്റിങ്ങിന്റെ ഉദ്ദേശം.

Join Zoom Meeting
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=86342091669

Meeting ID: 201 563 6294
Passcode: 12345

എല്ലാ മേഖലയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട് ,കാലം മാറി, നമ്മുടെ ചിന്താഗതികൾ മാറി, പുതിയ പുതിയ ആശയങ്ങൾ വന്നു. സംഘടനകളിലും ഈ മാറ്റങ്ങൾ പ്രതിഭലിക്കേണ്ടത്  ഉണ്ട്. നമുക്ക് ചർച്ച ചെയ്യാം. ആശയങ്ങൾ കൈമാറാം ,ഏവരേയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-20 22:38:26
💥🔥To -: ഭാര വാഹികൾ- 🔶"ലോകത്തിലെ ഏറ്റവും വലുതും , ഏറ്റവും പുരാതനവും , സംഘടനകളുടെ സംഘടനയും ആയ 🔸ഫൊക്കാനാ🔸 ജന ഹൃദയങ്ങളിൽ തേരോട്ടം നടത്തുന്നു".🔶.അപ്പോൾ ഫോമാ എന്നാ സുമ്മാവാ 🫣???. ഉടനേ അവരും ഇടും പടങ്ങൾ ഉൾപ്പെടെ മറ്റൊരു ഉടായിപ്പ് വാർത്ത. രണ്ടും കടലാസ് പുലികൾ തന്നേ ‼️🔺ഈ പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ്, ഹെൽത്ത് ക്ലിനിക്, ഹൗസിങ് പ്രൊജക്റ്റ്‌ ഇവയുടെ ഒക്കെ ആനുകൂല്യം കിട്ടാൻ - 🔸ആരെ ബന്ധപ്പെടണം?, 🔸എവിടെ Apply ചെയ്യണം?. 🔸ഓൺലൈൻ സേവനങ്ങൾ ഉണ്ടോ ?. 🔸ഫോൺ നമ്പർ ഉണ്ടോ ?.🔸പോസ്റ്റൽ മെയിൽ വിലാസം ഉണ്ടോ?. 🔸e.മെയിൽ വിലാസം ഉണ്ടോ ?.🔸ശ്രീകുമാർ ഉണ്ണിത്താനുമായി ബന്ധപ്പെടാൻ എന്താണ് മാർഗ്ഗം ?. 🔺ആ കാലിഫോർണിയാ ജയിലിൽ കിടക്കുന്ന ആനന്ദ് ജോണിനെ നിയമപരമായി സഹായിക്കാൻ എന്തെങ്കിലും ആവതുണ്ടോ നിങ്ങൾക്ക് ??. മുകളിലുള്ള ചോദ്യങ്ങൾക്ക്, എന്നെ പരിഹസിക്കാതെ, നേരേ ചൊവ്വേ ഉത്തരങ്ങൾ തന്നാൽ ,അമേരിക്കയിൽ അധിവസിക്കുന്ന ലക്ഷക്കണക്കിനുള്ള 'പ്രവാസി' മലയാളികളുടെ പതിറ്റാണ്ടുകളായുള്ള നീറുന്ന പ്രശ്നങ്ങൾക്ക് സ്വൽപ്പം ശമനം വന്നേനേ....... 🔺ഫൊക്കാനാ-യ്ക്കും ഫോമാ- യ്ക്കും പരസ്പ്പരം ലയിച്ച് ഒന്നായിക്കൂടേ?? അപ്പോൾ നിങ്ങൾ പ്രപഞ്ചത്തിലെ തന്നേ വലുതും ,ചിരപുരാതനവും ആയ സംഘടന ആകില്ലേ?? അപ്പോൾ നിങ്ങള്ക്ക് ഗാലക്സികൾക്കിടയിലൂടെ തേരോട്ടം നടത്തരുതോ???? ♀️കപ്പലിലും കടലിലും ഒഴുകി നടക്കാതെ നക്ഷത്രങ്ങൾക്കിടയിലൂടെ പറന്ന് , സ്‌പേയ്സിൽ കൺവൻഷൻ നടത്താമല്ലോ...❇️ റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക