
ന്യൂ യോര്‍ക്ക് : ഫൊക്കാനയുടെ ആദ്യത്തെ ട്രഷററും ഇപ്പോഴത്തെ ട്രസ്റ്റീ ബിര്‍ഡ് മെമ്പറുമായ തോമസ് തോമസിന്റെ (പാലത്ര) മാതാവ് ഏലിയാമ്മ തോമസിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോജനം രേഖപ്പെടുത്തി.
ഫൊക്കാന കുടുംബത്തില്‍ ഉണ്ടായ ഈ വേര്‍പാടില്‍ ഫൊക്കാന കുടുംബം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയും തോമസ് തോമറിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ ട്രഷര്‍ ജോയി ചാക്കപ്പന്‍ എന്നിവര്‍ അറിയിച്ചു.
ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് മെമ്പറും സന്തത സഹചാരിയുമായ തോമസ് തോമസിന്റെ മാതാവ് ഏലിയാമ്മ തോമസിന്റെ നിര്യണത്തില്‍ ഫൊക്കാനയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്, ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍ സതീശന്‍ നായര്‍ , ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍ ബിജു ജോണ്‍ എന്നിവര്‍ അറിയിച്ചു.

മക്കള്‍ : ലീലാമ്മ, തോമസ്, ചെറിയാന്‍, ഗ്രേസമ്മ,പുഷ്പമ്മ, ജോസഫ്, ജോജോ, ഷേര്‍ളി, സണ്ണി, റാണി, ജോണ്‍സണ്‍ (പരേതന്‍).
മരുമക്കള്‍ : ഫെലിക്സ് (പരേതന്‍), ഡെയ്സി, വത്സ, ബേബിച്ചന്‍ (പരേതന്‍), സിബി, മേഴ്‌സി, മഞ്ജു, ജോര്‍ജ്, താര, പയസ്സ്.
സംസ്‌കാര കര്‍മ്മങ്ങള്‍:
ഏപ്രില്‍ 21 ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ പള്ളുരുത്തി പാലത്ര വീട്ടില്‍ പൊതു ദര്‍ശനവും തുടര്‍ന്ന് തേവര കൊന്തുരുത്തി സെന്റ് ജോണ്‍സ് നെപുസ്തിയന്‍സ് പള്ളിയില്‍ സംസ്‌കാര കര്‍മ്മങ്ങളും നടത്തുന്നു.
ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി , നാഷണല്‍ കമ്മിറ്റി, ട്രസ്റ്റീ ബോര്‍ഡ് എന്നിവരും എന്നിവരും അനുശോചനം രേഖപ്പെടുത്തി.