Image

പ്രതിച്ഛായ ഏപ്രില്‍ 24 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 20 April, 2026
പ്രതിച്ഛായ ഏപ്രില്‍ 24 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

നിവിന്‍ പോളി നായകനായെത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ പ്രതിച്ഛായ ഏപ്രില്‍ 24 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന പ്രതിച്ഛായ നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസും ആര്‍ ഡി ഇല്ല്യൂമിനേഷന്‍സും ചേര്‍ന്നാണ്.

കേരളത്തിലെ മുഖ്യമന്ത്രി ശ്രീ.കെ.എന്‍.വര്‍ഗീസിനെതിരെ ഉയരുന്ന ഗുരുതരമായ ആരോപണവും അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഇളയ മകന്‍ ജോണ്‍ വര്‍ഗീസ് നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്. വര്‍ഗീസായി ബാലചന്ദ്രമേനോനും ജോണ്‍ വര്‍ഗീസായി നിവിന്‍ പോളിയും വേഷമിടുന്നു. ഷറഫുദീന്‍, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍, സായ് കുമാര്‍, നിഷാന്ത് സാഗര്‍,വിജിത വിജയകുമാര്‍, ആന്‍ അഗസ്റ്റിന്‍, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, വൈശാഖ് ശങ്കര്‍, മേഘ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണന്‍, ചിലമ്പന്‍ ജോസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചന്ദ്രു സെല്‍വരാജ് ക്യാമറയും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് മനോജ്. മികച്ച ത്രില്ലര്‍ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ പ്രതിച്ഛായ ഏപ്രില്‍ 24 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍. മറക്കാതെ കാണുക.

 

പ്രതിച്ഛായ ഏപ്രില്‍ 24 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക