Image

അനുഭവങ്ങളുടെ ലിപി (കവിത : ലീലാമ്മ തോമസ് , ബോട്സ്വാന )

Published on 19 April, 2026
അനുഭവങ്ങളുടെ ലിപി (കവിത : ലീലാമ്മ തോമസ് , ബോട്സ്വാന )

അങ്കച്ചേകവരല്ല,
അങ്കക്കളരികൾ
എനിക്കായി തുറക്കപ്പെട്ടിട്ടുമില്ല.

ഉറുമിത്തുമ്പിലെ മിന്നൽപ്പിണരുകളോ
പടച്ചട്ടയുടെ കരുത്തോ എനിക്കില്ല.

എങ്കിലും, എന്റെ മൗനത്തിന്റെ ആഴങ്ങളിൽ
അചുംബിതമായ ചില ബോധ്യങ്ങൾ പൂക്കുന്നുണ്ട്.
ആരും കേൾക്കാത്ത വായുവിൻ മൊഴികൾ,
ആരും കാണാത്ത നിമിഷത്തിൻ നിഴലുകൾ,
അവയാണെന്നെ അറിവിലേക്ക് നയിച്ചവർ.
മഷിപുരണ്ട കടലാസുകളിലല്ല,
മനസ്സുരസിയ കയ്പ്പേറിയ സത്യങ്ങളിലാണ്
ഞാൻ എന്റെ വേദങ്ങൾ തിരഞ്ഞത്.

വേദികളിലെ പ്രസംഗങ്ങളേക്കാൾ,
വാക്കുകൾ തരാത്ത അർത്ഥങ്ങളേക്കാൾ,
ജീവിതം എന്നെ പഠിപ്പിച്ച പാഠങ്ങൾ വലുതാണ്.
ഒരായുധത്തിനും മുറിക്കാനാവാത്ത,
ഒരു കാലത്തിനും മായ്ക്കാനാവാത്ത
അനുഭവങ്ങളുടെ അക്ഷരക്കൂട്ടുകൾ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക