Image

കേരളം ചുട്ടുപൊള്ളുന്നു ... 12 ജില്ലകളിലും അതിജാഗ്രതാ നിര്‍ദേശം

Published on 19 April, 2026
 കേരളം ചുട്ടുപൊള്ളുന്നു ... 12 ജില്ലകളിലും അതിജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ താപനില ക്രമാതീതമായി ഉയരും എന്നും അതിജാഗ്രത വേണം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് അനുഭവപ്പെടും എന്നും 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട് എന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

വടക്കന്‍ കര്‍ണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളില്‍ നിലനിന്നിരുന്ന എതിര്‍ ചക്രവാതമാണ് താപനില ഇത്രത്തോളം ഉയരാന്‍ കാരണമായത്. രാത്രി സമയത്ത് പോലും കേരളത്തിലെ അന്തരീക്ഷം തണുക്കാത്തതിന് കാരണവും ഇത് തന്നെ. സാധാരണ വിഷുവിനോട് അനുബന്ധിച്ച് ലഭിക്കാറുണ്ടായിരുന്ന വേനല്‍മഴ ലഭിക്കാത്തതും ഈ കാരണത്താലാണ് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

അതേസമയം ഇന്നത്തോട് കൂടി ഈ പ്രതിചക്രവാതം ദുര്‍ബലമാകാന്‍ തുടങ്ങും. ഇതോടെ അന്തരീക്ഷം തണുക്കാന്‍ തുടങ്ങും. ഏപ്രില്‍ അവസാന വാരത്തോട് കൂടി വേനല്‍മഴ ശക്തമായേക്കും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക