Image

സിഖ്‌ മതത്തിൻ്റെ വിശുദ്ധഗ്രന്ഥത്തെ നിന്ദിച്ചാൽ ജീവപര്യന്തം തടവ്; ബില്ലിന് അംഗീകാരം നൽകി ഗവർണർ

Published on 19 April, 2026
സിഖ്‌ മതത്തിൻ്റെ വിശുദ്ധഗ്രന്ഥത്തെ നിന്ദിച്ചാൽ ജീവപര്യന്തം തടവ്; ബില്ലിന് അംഗീകാരം നൽകി ഗവർണർ

ചണ്ഡീഗഢ്: സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബില്ലിന് അംഗീകാരം നൽകി പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കതാരിയ. 'ജഗത് ജ്യോത് ശ്രീ ഗുരുഗ്രന്ഥ സാഹിബ് സത്കർ (ഭേദഗതി) ബിൽ- 2026' ഗവർണർ ഒപ്പുവെച്ചതോടെ സംസ്ഥാനത്ത് ഇനിമുതൽ നിയമമായി മാറി.

ഗുരുഗ്രന്ഥ സാഹിബിനെതിരെയുള്ള ഏത് തരത്തിലുള്ള അവഹേളനവും തടയാനും ആദരവ് നിലനിർത്തുന്നതിനും വിശുദ്ധ ഗ്രന്ഥത്തോടുള്ള മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങളെ തടയാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം. ഭേദഗതി ചെയ്‌ത നിയമപ്രകാരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പത്ത് വർഷം മുതൽ ജീവപര്യന്തം തടവും അഞ്ച് മുതൽ 25 ലക്ഷം വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു.

ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ച വിവരം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആണ് ഔദ്യോഗികമായി അറിയിച്ചത്. ഏപ്രിൽ 13-ന് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബിൽ ഐകകണ്ഠ്യേന പാസാക്കിയത്. നിലിലുള്ള 2008 ലെ നിയമത്തിലാണ് ഭേദഗികൾ വരുത്തുന്നത്. അതുകൊണ്ട് തന്നെ ഈ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം അവശ്യമില്ല.

"ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിക്കുന്നതിനെതിരെ നിയമസഭ പാസാക്കിയ ബില്ലിൽ ബഹുമാനപ്പെട്ട ഗവർണർ ഒപ്പുവെച്ചു. ഇതൊരു നിയമമായി മാറിയിരിക്കുന്നു. എന്നെപ്പോലൊരു എളിയ മനുഷ്യനെക്കൊണ്ട് ഈ സേവനം ചെയ്യിച്ചതിന് വാഹേഗുരുവിനോട് നന്ദി പറയുന്നു," മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

 

 


 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-19 20:11:34
💥🔥To -: ശ്രീ. കതാരിയ, ചോദ്യം.#1🔺അപ്പോൾ മറ്റു വിശുദ്ധ മത ഗ്രന്ഥങ്ങളെ നിന്ദിച്ചാലോ??? #2🔺എങ്ങനെയാണ് മത ഗ്രന്ഥത്തെ ഒരാൾ നിന്ദിച്ചു എന്ന് കണക്കാക്കുന്നത്??? #3🔺നിന്ദ എങ്ങനെ Define ചെയ്യാം?? #4🔺ഏതൊക്കെയാണ് വിശുദ്ധ ഗ്രന്ഥങ്ങളിൽ പെടുക??? #5🔺List പ്രസ്സിദ്ധീകരിച്ചിട്ടുണ്ടോ??? #6🔺അംഗീകരിക്കപ്പെട്ട മതങ്ങൾ ഏതൊക്കെ?? #7🔺 മത പുസ്തകങ്ങളിൽ പര മത നിന്ദ കുറ്റമായി കണക്കാക്കുമോ?? #8🔺ഒരു ദൈവം മറ്റൊരു മതത്തിന്റെ പുസ്തകത്തെയും ദൈവത്തെയും നിന്ദിക്കുന്നത് കുറ്റകരമാകുമോ?? #9🔺 ഇസ്ലാം പള്ളികളിലെ വാങ്ക് വിളി മത നിന്ദ ആയി കണക്കാക്കുമോ??? #10🔺. ബൈബിളിലെ 10 കല്പനകൾ മത നിന്ദയുടെ പട്ടികയിൽ വരുമോ?? ഇതിനൊക്കെ പഞ്ചാബ് മുഖ്യ മന്ത്രി ഉത്തരം പറയണം.പറഞ്ഞേ പറ്റൂ. #11🔺ഡിങ്കന്റെ വിശുദ്ധ പുസ്തകമായ ബാലരമ ഒരു മത പുസ്തകമായി സർക്കാർ അംഗീകരിച്ചിട്ടുണ്ടോ??? റെജീസ്
നാരദൻ 2026-04-19 21:39:39
പണി പാലും വെള്ളത്തിലും വരുമല്ലോ റെജിസേ!!! ''While initially focused on the Sikh scripture, the 2025/2026 proposed framework expands protection to include the Gita, Quran, and Bible, aiming to prevent communal discord and address concerns from the Central Government that singled out one religion, which was deemed contrary to the secular constitution.'' -തുടക്കത്തിൽ സിഖ് മതഗ്രന്ഥത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും, 2025/2026 ലെ നിർദ്ദിഷ്ട ചട്ടക്കൂട് ഗീത, ഖുറാൻ, ബൈബിൾ എന്നിവ ഉൾപ്പെടുത്തി സംരക്ഷണം വിപുലീകരിക്കുന്നു, സാമുദായിക സംഘർഷം തടയുന്നതിനും മതേതര ഭരണഘടനയ്ക്ക് വിരുദ്ധമായി കണക്കാക്കപ്പെട്ട ഒരു മതത്തെ ഒറ്റപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ ആശങ്കകൾ പരിഹരിക്കുന്നതിനും ലക്ഷ്യമിടുന്നു. - ഇതിൻ പ്രകാരം എല്ലാ മുല്ലാക്കയും,കുപ്പായക്കാരനും കാവിചുറ്റിയവനും, ജൂബയിട്ട ഉപദേശിയും ......എല്ലാം ജെയിലിൽ പോകും. അവൻറ്റെത് അല്ലാത്തത് എല്ലാം മോശമാണ് എന്നാണല്ലോ ഇവർ ഓരോരുത്തരും പറയുന്നത്, ബൈബിൾ ആണെങ്കിൽ 4000 ൽ അധികം പതിപ്പുകൾ. ഇവൻമ്മാർ എല്ലാം ജെയിലിൽ പോയാൽ, ഇ ലോകം എത്ര സമാധാന പൂർണ്ണമായിരിക്കും!!!!- നാരദൻ ** ഇതൊക്കെ മാഗാ വെള്ളക്കാരുടെ പട്ടാളം അറിഞ്ഞാൽ എല്ലാ തലേകെട്ടുകാരനും അടികൊണ്ട് .....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക