Image

ക്രിസ്റ്റ്യന്‍ സമുദായത്തിലെ സിസ്റ്റര്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തതുകൊണ്ടാണോ പെന്‍ഷന്‍? വിവാദ പരാമര്‍ശവുമായി വീണ്ടും വെള്ളാപ്പള്ളി

Published on 19 April, 2026
ക്രിസ്റ്റ്യന്‍ സമുദായത്തിലെ സിസ്റ്റര്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തതുകൊണ്ടാണോ പെന്‍ഷന്‍? വിവാദ പരാമര്‍ശവുമായി വീണ്ടും വെള്ളാപ്പള്ളി


ഇടുക്കി: വിവാദ പരാമര്‍ശവുമായി  വീണ്ടും  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കാലാകാലങ്ങളില്‍ വന്ന ഒരു സര്‍ക്കാരും എസ്എന്‍ഡിപിയെ സഹായിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി. ലീഗിനെ നയിക്കുന്നത് തങ്ങള്‍മാരാണ്. കേരള കോണ്‍ഗ്രസിന് പിന്നില്‍ പിതാക്കന്‍മാര്‍. ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയെന്നും മതാധിപത്യം വന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ മാത്രം ജാതി പറഞ്ഞാല്‍ വിവാദം ആകുമെന്നും ബാക്കി എല്ലാവര്‍ക്കും ജാതി പറയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ നീതി എന്ന് പറഞ്ഞാലും ജാതി എന്നാക്കുമെന്നും ജാതി പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കിയില്‍ ഈഴവ സമുദായത്തെ പരിഗണിച്ചില്ല. ആകെ ഉള്ളത് ഒരു സ്ഥാനാര്‍ത്ഥി മാത്രം. ഉടുമ്പന്‍ചോലയില്‍ മണിയാശാനെ നിര്‍ത്തിയാല്‍ പുഷ്പം പോലെ ജയിച്ചേനേ. അവിടെ മറ്റൊരു സഹോദരനെ നിര്‍ത്തിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക