Image

കേരള അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്റെ വാലിയുടെ സ്വീകരണം ഏറ്റുവാങ്ങി 'ടീം വോയ്‌സ് ഓഫ് ഫോമാ'

എ.എസ് ശ്രീകുമാര്‍ Published on 18 April, 2026
കേരള അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്റെ വാലിയുടെ സ്വീകരണം ഏറ്റുവാങ്ങി 'ടീം വോയ്‌സ് ഓഫ് ഫോമാ'

മെക്കാലന്‍: പ്രതീക്ഷാ നിര്‍ഭരവും ജനക്ഷേമകരവുമായ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ' പാനല്‍ അംഗങ്ങള്‍ തങ്ങളുടെ ഇലക്ഷന്‍ കാംമ്പെയ്‌നിന്റെ ഭാഗമായി കേരള അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്റെ വാലിയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ 12-ാം തീയതി വെസ്റ്റ് വിസ്‌കോണ്‍സിന്‍ റോഡിലെ എഡിന്‍ബര്‍ഗില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംഘടനാ നേതാക്കള്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ആശംസകള്‍ നേര്‍ന്നു.

ഫോമായുടെ അംഗസംഘടനകളെയും വിവിധ റീജിയനുകളെയും അമേരിക്കന്‍ മലയാളി പൊതു സമൂഹത്തെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് തങ്ങള്‍ ജനവിധി തേടുന്നതെന്ന്, അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സംഘാടന മികവു കൊണ്ട് ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകന്‍ ബിജു തോണിക്കടവില്‍ നയിക്കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ പറഞ്ഞു. ഏറെ ആവേശത്തോടെയും പ്രതിജ്ഞാബദ്ധതയോടെയുമുള്ള യാത്രയില്‍ ഊഷ്മളമായ സ്വീകരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നതെന്ന് ഏവരും വ്യക്തമാക്കി.

ഫോമായുടെ അംഗബലം നൂറില്‍ നിന്ന് വര്‍ധിപ്പിക്കുന്നതോടൊപ്പം ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ വ്യക്തമാക്കി. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും ചാരിറ്റി ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചയുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഫോമാ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചരിത്ര മുഹൂര്‍ത്തം സമുചിതമായി ആഘോഷിക്കുന്ന പത്താം വാര്‍ഷിക കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പറഞ്ഞു.

മീറ്റിങ്ങില്‍ ജെയ്‌സണ്‍ വേണാട്ട് (മുന്‍ പ്രസിഡന്റ്, ഓഡിറ്റര്‍), സഞ്ജു വര്‍ഗീസ് (പ്രസിഡന്റ്), സന്തോഷ് പോള്‍ (സെക്രട്ടറി), സിജോ ജെയിംസ് (മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍), ഷാജി വേണാട്ട്, ആന്റണി മാത്യു, ജോസഫ് ബിജു, വില്‍സണ്‍ കോട്ടയ്ക്കല്‍, ശ്രീദേവി രവിശങ്കര്‍, ദീപ ബിജു, ബിനോ ജോണ്‍, ഉലക്‌സി വര്‍ഗീസ്,  ഷാജി എഡ്വേര്‍ഡ് (മുന്‍ ജനറല്‍ സെക്രട്ടറി, മുന്‍ ട്രഷറര്‍), രാജന്‍ യോഹന്നാന്‍ (നാഷണല്‍ കമ്മിറ്റി മെമ്പര്‍), തോമസ് ഓലിയാംകുന്നേല്‍ (മുന്‍ ആര്‍.വി.പി, കേരളാ കണ്‍വന്‍ഷന്‍ മുന്‍ ചെയര്‍മാന്‍), ജോസ് പുന്നൂസ് (സ്ഥാപക നേതാവ്) പങ്കെടുത്തു. തങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കിയതിന് ടീം വോയ്‌സ് ഓഫ് ഫോമാ ഏവര്‍ക്കും ഹൃദയപൂര്‍വം നന്ദി പ്രകാശിപ്പിച്ചു. 
 

കേരള അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്റെ വാലിയുടെ സ്വീകരണം ഏറ്റുവാങ്ങി 'ടീം വോയ്‌സ് ഓഫ് ഫോമാ'
കേരള അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്റെ വാലിയുടെ സ്വീകരണം ഏറ്റുവാങ്ങി 'ടീം വോയ്‌സ് ഓഫ് ഫോമാ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക