Image

വഞ്ചനയുടെ അഗ്നിപഥം! (കവിത: ദേവൻ തറപ്പിൽ)

Published on 18 April, 2026
വഞ്ചനയുടെ അഗ്നിപഥം!  (കവിത: ദേവൻ തറപ്പിൽ)

(വനിതാ ബിൽ പരാജയപ്പെടുത്തിയ കോൺഗ്രസിനെതിരെ)
   

​കണ്ണിലെ കനൽ കെടുത്താൻ നോക്കുമീ-
കപട നാടകക്കറ കണ്ടുവോ?
പെണ്ണിന്റെ നീതിയെ വെട്ടി നുറുക്കിയൊ-
രിരട്ടത്താപ്പിൻ വിഷം കണ്ടുവോ?
​പകുത്തു നൽകേണ്ടൊരാ നീതി പീഠത്തിൽ
പകൽക്കൊള്ളക്കാരെ വാഴിക്കയോ?

നൂറു നാവുള്ളൊരാ രാഷ്ട്രീയ സർപ്പങ്ങൾ
നേരിന്റെ സൂര്യനെ ഇന്ന് വിഴുങ്ങിയോ?
​അമ്മതൻ നോവിനെ അമ്മാനമാടുന്ന
അന്ധനായ് വാഴുന്ന വേട്ടക്കാരാ!

ചങ്ങലയ്ക്കിട്ടൊരാ പെൺസിംഹ ഗർജ്ജനം
തിണ്ണയിൽ കേട്ടു നീ വിറയ്ക്കും?
​വെള്ള വസ്ത്രത്തിൻ കറ പുരണ്ടോരൊക്കെ
കൊള്ളരുതായ്മകൾ ആവർത്തിച്ചുവോ?

കൂരിരുൾ ചിറകുള്ള രാഷ്ട്രീയ കൂമന്മാർ
നേരിന്റെ ദീപം അണച്ചുവല്ലോ?
​മഴു കൊണ്ടു പെണ്ണിന്റെ ചിറകുകൾ അരിഞ്ഞവർ
മധുര വാക്കിനാൾ ഞെരിച്ചില്ലയോ?

എരിഞ്ഞു കത്തുന്ന നെഞ്ചിലെ കനലുകൾ
എരിയിച്ചു തീർക്കും നിൻ ഗർവ്വുകൾ!
​ചതിയുടെ കോട്ടയിൽ സുഖിച്ചു വാഴുന്നവർ 
നരികൾ , നിങ്ങളെ വിറപ്പിച്ചിരിക്കും!

ഭാരതപ്പെണ്ണിൻ ആർജ്ജവം ജ്വലിക്കുമ്പോൾ
പാതാളക്കുഴിയിൽ വീഴില്ലേ നീ?
​കാലം കണക്കു ചോദിക്കുമൊരു നാളതിൽ
ചോരപ്പാടിനാൽ നീ എഴുതണം?
കപട മുഖംമൂടി അഴിഞ്ഞു വീഴുമ്പോൾ
കരിനിഴലായി നീ മാറില്ലയോ?

​തിണ്ണയിൽ കാത്തിരുന്നൊരാ കൂമനോ
മണ്ണടിയിൽ ഗന്ധം തിരഞ്ഞുവോ നീ?
പെണ്ണിന്റെ വീര്യത്തെ തടുക്കാൻ നോക്കുമീ-
ഷണ്ഡ രാഷ്ട്രീയം തോറ്റൊടിടും?

​അടുക്കളപ്പുറത്തെ കരിയല്ല പെണ്ണ്
അടുക്കുന്ന സംവരണപ്പോരാളി നീ!
തകർത്തു വീഴ്ത്തും നിൻ ചതുരംഗ കരുക്കളെ
തകർക്കണം കപട സാമ്രാജ്യങ്ങളെ !

വഞ്ചനയുടെ അഗ്നിപഥം!  (കവിത: ദേവൻ തറപ്പിൽ)
Join WhatsApp News
Sudhir Panikkaveetil 2026-04-18 14:05:18
അടുക്കളപ്പുറത്തെ കരിയല്ല പെണ്ണ് - കവികൾക്ക് ഇങ്ങനെ ധാർമ്മികരോഷം പുറപ്പെടുവിക്കാമെന്നല്ലാതെ പുരുഷമേധാവിത്വം ഒട്ടും കുറയുന്നില്ല. നല്ല പ്രതികരണം.
M. Mathai 2026-04-18 14:10:55
പിന്നേ വലിയ കാര്യമായി ഒരു കവിത രചിച്ചതുകൊണ്ടു? ആദ്യം വേണ്ടത് ഒരു ധാര്മികബോധമാണ് . സ്തീയെ ആദ്യമേ ബഹുമാനിക്കേണ്ടത് നമ്മുടെയൊക്കെ വീടുകളിലാണ്. അതു കഷിഞ്ഞിട്ടുമതി പാർലമെൻറിൽ .വിവാഹം കഷിച്ചിട്ടും , വിവാഹിതനല്ല എന്ന് എന്ന് പറഞ്ഞു നടക്കുന്ന ഒരു ചായ വാല , ഇതെല്ലാ ഇതിന്റെഅപ്പുറവും കാണിക്കും. പ്യാരേ ദേശവാലെ എന്നു പുലമ്പിയതുകൊണ്ടായില്ല.മൂന്ന് ബില്ലുകൾ - Constitution (131st Amendment) Bill, 2026 അഥവാ വനിതാ സംവരണ ഭേദഗതി ബിൽ, Delimitation Bill, 2026 അഥവാ മണ്ഡല പുനർനിർണയ കമ്മീഷൻ രൂപവത്കരിക്കുന്നതിനുള്ള ബിൽ, Union Territories Laws (Amendment) Bill, 2026 ഈ മൂന്ന് സുപ്രധാന ബില്ലുകളാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. ഭരണഘടനാ ഭേദഗതി ബില്ലാണ്. അതിനാൽ പാസ്സാവണമെങ്കിൽ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. മാത്രമല്ല പകുതി സംസ്ഥാനങ്ങളുടെ അനുമതിയും വേണം. ജനസംഖ്യ മാത്രം നോക്കി മണ്ഡലം പുനർനിണയിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് നീതി പുലർത്താനാവില്ല എന്ന കണ്ടെത്തലാണ് 2001 സെൻസസ് വരെ അതേ നില തുടരാൻ തീരുമാനിക്കാനുണ്ടായ കാരണം. ഉദാഹരണത്തിന് ജനസംഖ്യ മാത്രം നോക്കുകയാണെങ്കിൽ യുപിയും ബിഹാറും പോലെയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ എംപിമാരുണ്ടാകുമ്പോേൾ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എംപിമാരുടെ എണ്ണം വളരെ കുറവായിരിക്കും. യു പി നേടുന്ന പാർട്ടി ഭരണം നേടുന്ന ഒരു സംവിധാനമാണ് ഇപ്പോളുള്ളത് . ഇപ്പോഴുള്ള 543 സീറ്റുകളിൽ സംവരണം ഏർപ്പെടുത്താതെ സീറ്റുകൾ പുതുതായി ഉണ്ടാക്കി അതിൽ 33 ശതമാനം സംവരണം എന്നു പറയുന്നത് ന്യായീകരിക്കാനാകില്ല. നിലവിലുള്ള സീറ്റുകൾ കൈവശം വച്ചിരിക്കുന്നവർക്ക് അത് നഷ്ടപ്പെടാതിരിക്കാനുള്ള പുരുഷാധിപത്യപരമായ നീക്കമാണ് ഇത് . ഇത്തിരിയെങ്കിലും ധാർമിക ബോധമുള്ള എല്ലാ ഭാരതീയനും ഇതിനെ എതിർക്കണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക