Image

കെ പി എ സി സണ്ണി ; സിനിമയിലെ എന്നത്തെയും വില്ലൻ : ആർ. ഗോപാലകൃഷ്ണൻ

Published on 18 April, 2026
കെ പി എ സി സണ്ണി ; സിനിമയിലെ എന്നത്തെയും  വില്ലൻ : ആർ. ഗോപാലകൃഷ്ണൻ

❝ഒരു ഏപ്രിൽ 18-ന് ജനിച്ച്, 'ഏപ്രിൽ 18' എന്ന സിനിമയിൽ അഭിനയിച്ച്, മറ്റൊരു ഏപ്രിൽ 18-ന് വിട പറഞ്ഞു പോയ നടൻ!❞

ജനനവും മരണവും ഒരേ തീയ്യതിയിലാകുക അത്യപൂർവമാണ് - കെ.പി.എ.സി. സണ്ണി എന്ന സിനിമ നടൻ്റെ കാര്യത്തിൽ അതെങ്ങനെ സംഭവിച്ചു... 72-ാം ജന്മദിനത്തിലാണ് ആണ് അദ്ദേഹം അന്തരിച്ചത് .... ഇന്ന് 20 ഓർമ്മദിനം: പ്രണാമം!

വില്ലൻ അല്ലെങ്കിൽ നെഗറ്റിവ് റോൾ ചെയ്യുന്നവർക്കു ആരാധകർ കുറവായിരിക്കുമല്ലോ... അതുതന്നെയാണ് സണ്ണിക്കും സംഭവിച്ചത്. നാടകരംഗത്തു ചുവടുറപ്പിച്ചു അഭിനയ ശേഷി തെളിയിച്ചശേഷം സിനിമാ ലോകത്തെത്തിയ അഭിനേതാവായിരുന്നു സണ്ണി.

1934-ൽ ഏപ്രിൽ 18-ന് ചവറയിലെ കേരള മിനറൽസ് സൂപ്പർവൈസർ ജേക്കബ്ബിൻറെ പുത്രനാണ് സണ്ണി. അദ്ദേഹത്തിന് നാലു സഹോദരിമാരും ഉണ്ട്. ചവറ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലും ഫാത്തിമാ മാതാ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്ക്കൂളിൽ പഠിക്കുമ്പോഴേ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു 'സ്നേഹം അനശ്വര'മാണു് എന്ന പേരിൽ ഒരു നാടകം എഴുതിക്കൊണ്ടു് സ്ക്കൂളിൽ പ്രശസ്തനായ സണ്ണി ഗായകനായും ശ്രദ്ധേയനായി.

കൊല്ലം ഫാത്തിമാ മാതാ കോളേജിൽ പഠിക്കുമ്പോൾ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പിന്നീടു് 'കലാനിലയ'ത്തിൽ നടനായി ചേർന്നു. 1964-ൽ‍ സംസ്ഥാന ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനിൽ‍ ‍ അക്കൗണ്ടന്റായി ജോലി കിട്ടി. അപ്പോഴും നാടകങ്ങളിൽ അഭിനയിക്കാൻ സണ്ണി സമയം കണ്ടെത്തി. ആറ്റിങ്ങൾ 'ദേശാഭിമാനി', 'കെ പി എ സി', 'നാഷണൽ', 'നളന്ദ', 'വയലാർ നാടകവേദി' തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ടു്. 'മാനസപുത്രി'എന്ന നാടകത്തിലൂടെയാണ് കെ. പി. എ. സി.-യുടെ രംഗവേദിയിൽ എത്തിയത്. കെ.പി.എ.സി.-യുടെ ഒട്ടേറെ നാടകങ്ങളിൽ സണ്ണി‍ വേഷമിട്ടിട്ടുണ്ട്. അതിനു ശേഷമാണ് അദ്ദേഹം തൻ്റെ പേരിൻ്റെ കൂടെ 'കെ പി എ സി' എന്ന പേരുകൂടിച്ചേർത്ത് അറിയപ്പെടാൻ തുടങ്ങിയത്.

കെ പി എ സി സണ്ണിയെക്കുറിച്ചുള്ള പല സോഴ്സ്-കളിലെ വിവരങ്ങളും തെറ്റാണെന്നു, സിനിമ ചരിത്രത്തിലെ ഒരു ആധികാരിക എഴുത്തുകാരനായ Gopala Krishnan അറിയിച്ചിട്ടുണ്ട്:

പലരും രേഖപെടുത്തുന്നത് അനുസരിച്ചു 1962-ൽ ഇറങ്ങിയ 'പാലാട്ടു കോമൻ' എന്ന കുഞ്ചാക്കോയുടെ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് സണ്ണി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത് പലരും കരുതുന്നത്. അതിൽ 'ചീങ്കപ്പൻ' കഥാപത്രത്തെയാണ് സണ്ണി അവതരിപ്പിച്ചത് എന്നാണ് ഇവർ കരുതുന്നത്. ചീങ്കപ്പനെ അവതരിപ്പിച്ച സണ്ണി ഇദ്ദേഹമല്ല, ഉദയായുടെ ആദ്യകാല സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന മറ്റൊരു സണ്ണി ആയിരുന്നു ആ റോളിൽ.. (ഉദയായുടെ ഉണ്ണിയാർച്ചയിൽ അരിങ്ങോടരായി അഭിനയിച്ച 'സണ്ണി') ആദ്യകിരണങ്ങള്‍ (1964) മൈനത്തരുവി കൊലക്കേസ്‌ (1967) എന്നീ സിനിമകളിയിൽ അഭിനയിച്ച സണ്ണിയും കെ പി എ സി സണ്ണിയല്ല. "ഉദയാച്ചിത്രങ്ങളിലുള്ള സിനിമാ നടൻ ചങ്ങനാശ്ശേരി സണ്ണിയാണ്!" എന്ന് Pradeep Malayilkada അറിയിക്കുന്നു.. നന്ദി)

'കെ പി എ സി സണ്ണി എഴുപതുകളിൽ മാത്രം സിനിമയിലെത്തിയ ആളാണ്. മധുവിധു' (1970) എന്ന പി. സുബ്രമണ്യം - എൻ‍. ശങ്കരൻ‍നായര്‍ ചിത്രത്തിലൂടെയാണ് കെ പി എ സി സണ്ണി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.. തൊഴിലാളി നേതാവിനെയാണു് സണ്ണി ഇതിൽ അവതരിപ്പിച്ചതു്. തുടർന്നു് സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'കൊച്ചനിയത്തി'യിൽ അഭിനയിച്ചു. 'നീലക്കണ്ണുകളി'ൽ അഭിനയിച്ചതെടെ നാടകാഭിനയം മതിയാക്കി. ഈ സിനിമയാണ് സണ്ണിക്ക് ഒരു 'ബ്രേക്ക്' ആയത്. ആദ്യത്തെ ശ്രദ്ധേയ വേഷം നടൻ മധുവിൻറെ 'നീലക്കണ്ണുകളി'ലെ ക്രൂരനായ എസ്റ്റേറ്റ് മുതലാളി തന്നെ...

'സുഖമോ ദേവി'യിൽ, മോഹൻലാൽ അവതരിപ്പിച്ച സണ്ണിയെന്ന കഥാപാത്രം മരിച്ചതറിഞ്ഞ് സണ്ണിയെന്ന നടൻ വരുന്ന രംഗം ഓർമ്മയിൽ മായാതെയുണ്ട്.... ജനാർദനന്റെ കൈയിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങി വലിക്കുന്നു; "എനിക്കെന്റെ സണ്ണിയെ ഇങ്ങനെ കാണാൻ കഴിയില്ല!" എന്ന ഡയലോഗു.... മിതമായി വൈകാരിക അപാരത സ്ക്രീനിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ സണ്ണി കൂടുതൽ തിളങ്ങി!

നായാട്ട്, അങ്ങാടി, കോളിളക്കം, രാജാവിന്റെ മകന്‍, സി. ബി. ഐ. ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1 തുടങ്ങി നിരവധി സിനിമകയിൽ അഭിനയിച്ചു ശ്രദ്ധേയനായി.

അവസാനം അഭിനയിച്ച സിനിമ/2005-ൽ പുറത്തിറങ്ങിയ 'ഫൈവ് ഫിൻഗേർസ് ' എന്ന ചിത്രത്തിൽ ആണ്.

ഇരിനൂറിലധികം (208-?) ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.

നാടകരംഗത്തെ ഒട്ടേറെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പലതവണ ഫിലിം ക്രിട്ടിക്സ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

രണ്ടു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന്  ചികിത്സയിലായിരുന്നു. 2006 ഏപ്രില്‍ 18-ന് ഹൃദയാഘാതം മൂലം അന്തരിച്ചു. ഡയാലിസിസിനായി ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.

മേഴ്‌സിയാണു ഭാര്യ. രണ്ടു മക്കള്‍: ദീപ, രൂപ.

വാലറ്റം:

മലയാള സിനിമയിലെ 'സണ്ണിക്കുട്ടൻ' ആരെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം കെ.പി.എ.സി. സണ്ണിയിലല്ല എത്തുന്നത്. അത് 'മണിച്ചിത്രത്താഴിലെ' ഭ്രാന്തിൻ്റെ ഡോക്ടർ സണ്ണിയാണ്!  തിലകൻ മന്ത്രവാദിയുടെ പ്രിയപ്പെട്ട 'സണ്ണിക്കുട്ടൻ'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക