Image

ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലൊഷിപ്പിന്റെ 2026 ലെ പുതിയ നേതൃത്വം

ജോയ് തുമ്പമണ്‍ Published on 18 April, 2026
ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലൊഷിപ്പിന്റെ 2026 ലെ പുതിയ നേതൃത്വം

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ ജനറല്‍ ബോഡി തിരഞ്ഞെടുത്തു. ഹൂസ്റ്റണിലും പരിസരങ്ങളിലുമുള്ള; ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഈ സംഘടന. കഴിഞ്ഞ 30 വര്‍ഷമായി അനുഗ്രഹമായി ഇത് പ്രവര്‍ത്തിക്കുന്നു. പൊതുമീറ്റിംഗുകള്‍; ഫാമിലി സെമിനാറുകള്‍; വിവിധ ഭാഷകളിലുള്ള ആരാധനകളും പൊതുമീറ്റിംഗുകളും, വിശിഷ്യ ഹിന്ദിയിലുള്ള  മീറ്റിംഗുകള്‍, പാസ്റ്റര്‍മാര്‍ക്ക്കും ലീഡേര്‍സിനും വേണ്ടിയുള്ള ഏകദിന സെമിനാറുകള്‍, വാര്‍ഷീക കണ്‍വന്‍ഷനും പൊതു ആരാധനയും, മാസം തോറുമുള്ള പ്രാര്‍ത്ഥന മീറ്റിംഗുകള്‍ തുടങ്ങിയ, ആത്മീയ ഐക്യത്തിനും വര്‍ദ്ധനവിനു മീറ്റിംഗുകള്‍ എല്ലാ വര്‍ഷവും നടക്കുന്നു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ബൈജു തോമസ്, മാറനാഥ ഫുള്‍ഗോസ്പ്പല്‍ സഭയുടെ സീനിയര്‍ പാസ്റ്ററും അനുഗ്രഹീത ഗായകനും പ്രസംഗകനുമാണ്. സെക്രട്ടറി അജി ഇടുക്കള 2027 ല്‍ നടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡിന്റെ നാഷ്ണല്‍ സെക്രട്ടറി കൂടിയാണ്. ട്രഷറാര്‍ ജോണ്‍ മാത്യു പുനലൂര്‍ പ്രേഷിത, ജീവകാരുണ്യ പ്രവര്‍ത്തകനാണ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ സൈമണ്‍ ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റന്റെ സജീവ അംഗമാണ്.

മീഡിയ കോര്‍ഡിനേറ്ററായി ജോയി തുമ്പമണ്‍; വര്‍ഷിപ് ലീഡറായി സ്റ്റീഫന്‍ സാമൂവേല്‍, ഹിന്ദി വര്‍ഷിപ് കോര്‍ഡിനേറ്ററായി ഡാനിയേല്‍ ഏബ്രഹാം, പ്രയര്‍ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജോണ്‍ ഐസക്കും പ്രവര്‍ത്തിക്കുന്നു.
സഹോദരിമാരുടെ പ്രവര്‍ത്തനങ്ങളും യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങളും നടക്കുന്നു. അമേരിക്കയിലും ഇന്ത്യയിലും ഉള്ള അനേകരുടെ കണ്ണീര്‍ ഓപ്പാന്‍ അനേക ജീവകാരുണ്യ പ്രേഷിത പ്രവര്‍ത്തനങ്ങളും ഈ സംഘടന അനേക വര്‍ഷമായി നടത്തിവരുന്നത് അനേകര്‍ക്ക് അനുഗ്രഹമായി തീര്‍ന്നുകൊണ്ടിരിക്കുന്നു.


വാര്‍ത്ത :  ജോയി തുമ്പമണ്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക