Image

എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയ്ക്ക് നവ നേതൃത്വം

Published on 18 April, 2026
എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയ്ക്ക് നവ നേതൃത്വം

ഇൻഡ്യയിൽ ഉദ്ഭവവും പാരമ്പര്യവുമുള്ള വിവിധ ക്രിസ്തീയ സഭകളുടെ പെൻസിൽവേനിയയിലെ ഐക്യസംഘടനയായ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയുടെ വാർഷിക ജനറൽ ബോഡിയിൽ വച്ച് 2026-27 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

ചെയർമാൻ റവ. ലിജോ ജോർജ്ജ് (CSI ക്രൈസ്റ്റ് ചർച്ച്), കോ-ചെയർ റവ.റ്റിറ്റി യോഹന്നാൻ (ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്), റിലീജിയസ് ആക്ടിവിറ്റീസ് കോ ഓർഡിനേറ്റർ റവ. ഫാ. അനിൽ K. തോമസ് (സെൻ്റ് മേരീസ് മോർത്ത് മറിയം ക്നാനായ ചർച്ച്), ജനറൽ സെക്രട്ടറി മി. ബിനു സി.തോമസ്, ജോയിൻ്റ് സെക്രട്ടറി മി. മാത്യു സാമുവേൽ, ട്രഷറാർ മി. എബിൻ സെബാസ്റ്റ്യൻ, ജോയിൻ്റ് ട്രഷറാർ മി.റോജിഷ് സാമുവേൽ, ചാരിറ്റി കോ ഓർഡിനേറ്റർ മി. റോയി വർഗീസ്, സുവനീർ കോ  ഓർഡിനേറ്റർ മി. സിബിച്ചൻ ചെംപ്ലായിൽ, വിമൻസ് ഫോറം കോ ഓർഡിനേറ്റേർസ് മിസ്സിസ്സ്. മെർലിൻ അഗസ്റ്റിൻ, മിസ്സിസ്.മറിയാമ്മ ജോർജ്ജ്, യൂത്ത് & സ്പോർട്സ് കോ ഓർഡിനേറ്റേർസ് മി. റോഷിൻ പ്ലാമൂട്ടിൽ, മി. കൊച്ചുമോൻ വയലാത്ത്, ക്വയർ മി. വർഗീസ് ഏബ്രഹാം, പബ്ലിക്ക് റിലേഷൻസ് മി. ഡാനിയേൽ P. തോമസ് എന്നിവരാണ് പുതുതായി ചുമതലയേറ്റത്. 

മിസ്. ഫെയ്ത്ത് എൽദോയും മി. മാത്യു തരകനും ഓഡിറ്റർമാരായി പ്രവർത്തിയ്ക്കും. റവ. ഫാ. M.K. കുരിയാക്കോസ്, റവ. ഫാ. ജേക്കബ് ജോൺ, റവ. സന്തോഷ് ജോൺ, റവ. സന്ദീപ് ജേക്കബ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. 

1993-ൽ സ്ഥാപിതമായ പെൻസിൽവേനിയ എക്യുമെനിക്കൽ പ്രസ്ഥാനം, ചാരിറ്റി പ്രവർത്തനങ്ങൾ, സ്പോർട്സ് ഇവന്റുകൾ, ക്രിസ്തുമസ് ആഘോഷങ്ങൾ, പ്രാർത്ഥനാ സംഗമങ്ങൾ എന്നിവ സംഘടിപ്പിച്ച് ഇവിടുത്തെ ക്രിസ്ത്യൻ സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തി വരുന്നു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി സംഘടിപ്പിയ്ക്കുവാൻ പരിശ്രമിയ്ക്കുമെന്ന് പുതുതായി ചുമതലയേറ്റ ചെയർമാൻ റവ.ലിജോ ജോർജ്ജ് അറിയിച്ചു.

ബിനു. സി. തോമസ് (ജനറൽ സെക്രട്ടറി)

ഡാനിയേൽ പി. തോമസ്  (പി.ആർ.ഓ)
 

എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയ്ക്ക് നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക