Image

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് (NAINA) ദ്വിവാർഷിക സമ്മേളനം ഡാലസിൽ

(അനശ്വരം മാമ്പിള്ളി ) Published on 18 April, 2026
നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ്   (NAINA)  ദ്വിവാർഷിക സമ്മേളനം ഡാലസിൽ

ഡാളസ്:  നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (NAINA) 10 മത്  ദ്വിവാർഷിക സമ്മേളനം ഡാലസിൽ നടക്കുന്നു.

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം  ഒക്ടോബർ 1 മുതൽ 3 വരെ ഫോർ പോയിന്റു ബൈ ഷെറാട്ടൺ,  DFW എയർപോർട്ട് നോർത്ത്, കോപ്പേൽ, ടെസ്സസിൽ  വച്ചാണ്. “നഴ്‌സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക”  എന്നതായാണ് ചർച്ചാവിഷയം.  ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.

ഈ ദേശീയ പരിപാടിയിൽ  200 ലധികം നഴ്‌സുമാരും  ആരോഗ്യ  വിദഗ്ധരും  പങ്കെടുക്കും.   ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ,  എന്നിവർ പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.

നിരവധി പ്രഗ്ൽഭർ ഈ  പരിപാടിയിൽ പങ്കെടുക്കുമെന്ന്   യും ഭാരവാഹികൾ അറിയിച്ചു.  പങ്കെടുക്കാനുള്ള  രെജിസ്ട്രേഷൻ തുടങ്ങി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക